കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം കുറ്റമല്ല, സര്‍പ്രൈസ് സെക്‌സ് ആണെന്ന് പറഞ്ഞതാര്? സാം മാത്യുവിന്റെ കവിതയ്ക്ക് ഒരു പിന്തുണ

Google Oneindia Malayalam News

സാം മാത്യു എഴുതിയ 'പടര്‍പ്പ്' എന്ന കവിതാണല്ലോ ഇപ്പോഴത്തെ വിവാദ വിഷയം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ബലാത്സംഗം ചെയ് ആളെ പ്രണയിക്കുന്നതും കാത്തിരിക്കുന്നതും ഒക്കെ ആണ് കവിതയുടെ പ്രമേയം.

Read Also: ഉളുപ്പുണ്ടോ ജോണ്‍ ബ്രിട്ടാസിന്... ജെബി ജങ്ഷനിലെ വഷളന്‍ പരാമാര്‍ശം; അതിലും വഷളാണ് സാമിന്റെ കവിതRead Also: ഉളുപ്പുണ്ടോ ജോണ്‍ ബ്രിട്ടാസിന്... ജെബി ജങ്ഷനിലെ വഷളന്‍ പരാമാര്‍ശം; അതിലും വഷളാണ് സാമിന്റെ കവിത

ലോകത്ത് എവിടെയെങ്കിലും അങ്ങനെ സംഭവിക്കുമോ എന്നാണ് സ്ത്രീപക്ഷ വാദികളും ജനാധിപത്യവാദികളും എല്ലാം സാം മാത്യുവിനോട് ചോദിക്കുന്നത്. ഈ കവിതയുടെ പേരില്‍ സാമിനെ കൊന്ന് കൊലവിളിച്ചുകൊണ്ടിരിക്കുകയാണ്.

Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!

റേപ്പ് എന്നാല്‍ സെക്‌സ് എന്നല്ല അര്‍ത്ഥം. അതൊരു ക്രൈം ആണ്. ശാരീരികവും മാനസികവും ആയ ആക്രണം. പക്ഷേ സെക്‌സ് ക്രൈം അല്ല, സര്‍പ്രൈസ് സെക്‌സ് ആണെന്ന് പറയുന്നവരും ഉണ്ട്. അതിന്റെ വെളിച്ചത്തില്‍ വേണം സ്റ്റോക്കോം സിന്‍ഡ്രോമിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍.

കവിത

കവിത

പടര്‍പ്പ് എന്നാണ് സാമിന്റെ കവിതയുടെ പേര്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഈ കവിതയുണ്ട്. പക്ഷേ കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ ചൊല്ലിയപ്പോഴാണ് വിവാദമായത്.

പ്രണയിക്കാന്‍ പറ്റുമോ?

പ്രണയിക്കാന്‍ പറ്റുമോ?

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ആളെ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് പ്രണയിക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഇല്ലെന്നായിരിക്കും ഭൂരിപക്ഷം പേരും പറയുക.

അങ്ങനെയുള്ളവരും

അങ്ങനെയുള്ളവരും

ബലാത്സംഗം ചെയ്ത ആളോട് പ്രണയം തോന്നുന്ന സ്ത്രീകളും ഉണ്ട്. അക്കാര്യ നമുക്ക് ഒരിക്കലും നിഷേധിക്കാന്‍ കഴിയില്ല. കേട്ടാല്‍ ഞെട്ടണ്ട്, അതിന് ഒരു ശാസ്ത്രവും ഉണ്ട്.

സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം

സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം

ക്രിമിനോളജിസ്റ്റ് ആയ നില്‍സ് ബെജെറോട്ട് ആണ് സ്‌റ്റോക്ക് ഹോം സിന്‍ഡ്രോം എന്നൊരു പേരിട്ടത്. തട്ടിക്കൊണ്ടുപോയവനോടോ, കീഴ്‌പ്പെടുത്തിയവനോടോ ഇരയ്ക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

അസാധാരണം

അസാധാരണം

അസാധാരണം എന്നാണ് സ്റ്റോക്ക് ഹോം സിന്‍ഡ്രോമിനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ എഫ്ബിഐ പറയുന്നത് അവര്‍ പിടികൂടുന്നവരില്‍ എട്ട് ശതമാനം പേര്‍ ഈ സ്വഭാവം കാണിക്കാറുണ്ടെന്നാണ്.

ബലാത്സംഗത്തിലും

ബലാത്സംഗത്തിലും

ബലാത്സംഗത്തിന്റെ കാര്യത്തിലും ചില പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള മാനസിക വ്യാപാരങ്ങള്‍ ഉണ്ടാകാറുണ്ടത്രെ. എന്നാല്‍ അത് സ്വാഭാവികമായ ഒന്നല്ല, മന:ശാസ്ത്രപരമായ ഒരു സവിശേഷാവസ്ഥയാണ്.

സാമിന്റെ കവിതയോ

സാമിന്റെ കവിതയോ

അങ്ങനെയെങ്കില്‍ സാം മാത്യുവിന്റെ കവിതയെ അത്രയ്ക്കങ്ങ് വിമര്‍ശിക്കാന്‍ കഴിയുമോ? സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉള്ള ഒരു പെണ്‍കുട്ടിയാണ് പടര്‍പ്പിലെ നായികയെങ്കില്‍ സാമിനെ കുറ്റം പറയാന്‍ പറ്റുമോ?

അങ്ങനേയും വേണ്ട

അങ്ങനേയും വേണ്ട

സ്വാഭാവിക ജീവിതാവസ്ഥകള്‍ മാത്രം പരാമര്‍ശിക്കപ്പെടുന്നതാവരുതല്ലോ സര്‍ഗാത്മകമായ എഴുത്ത്. സമൂഹത്തില്‍ അന്യവത്കരിക്കപ്പെടുന്നവരല്ലേ ശരിക്കും കവിതയ്‌ക്കോ കഥയ്‌ക്കോ പാത്രമാകേണ്ടത്. ആ രീതിയില്‍ ചിന്തിച്ചാല്‍ സാം മാത്യു ശരിയാണ് എന്ന് പറയേണ്ടി വരും.

സര്‍പ്രൈസ് സെക്‌സ്

സര്‍പ്രൈസ് സെക്‌സ്

ബലാത്സംഗം എന്നാല്‍ ഒരു കുറ്റകൃത്യമല്ല, അതൊരു സര്‍പ്രൈസ് സെക്‌സ് ആണെന്ന് പറഞ്ഞ ലോകപ്രശസ്തയായ ഒരു ഇന്ത്യക്കാരിയുണ്ട്. അവരുടെ പേരാണ് കരഞ്ജിത്ത് കൗര്‍ വോറ. മനസ്സിലായില്ലല്ലേ!!!

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

റേപ്പ് എന്നത് സര്‍പ്രൈസ് സെക്‌സ് ആണെന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ ആയിരുന്നു. സണ്ണി ലിയോണിന് ഒരു പക്ഷേ അങ്ങനെ ആകും തോന്നുന്നത്. പക്ഷേ സ്റ്റോക്ക് ഹോം സിന്‍ഡ്രോം ഉള്ള പെണ്‍കുട്ടികള്‍ പോലും റേപ്പിനെ ഇഷ്ടപ്പെടാനുള്ള സാധ്യത തുലോം തുച്ഛമാണ്.

English summary
Justification for Sam Mathew's poem quoting Sunny Leone and Science.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X