കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു കൈലാഷ് സത്യാര്‍ഥി?

Google Oneindia Malayalam News

ഇങ്ങനെയേ ചോദിക്കാന്‍ പറ്റൂ. ആരാണ് കൈലാഷ് സത്യാര്‍ഥി എന്ന് ചോദിച്ചാല്‍ ഏത് കൊച്ചുകുട്ടിയും ചാടിപ്പറയും, സമാധാന നോബല്‍ സമ്മാന ജേതാവ് എന്ന്. പക്ഷേ സച്ചിനെ അറിയാത്ത ഷറപ്പോവയെ ചീത്ത വിളിച്ച നമ്മളില്‍ അധികമാര്‍ക്കും ഇന്നലെ വരെ അറിയാതിരുന്ന പേരായിരുന്നു കൈലാഷ് സത്യാര്‍ഥിയുടെത്.

ഒരുപക്ഷേ നോബല്‍ സമ്മാനം പ്രഖ്യാപിച്ച ശേഷം ഗൂഗിളില്‍ ഏറ്റവും അധികം തിരയപ്പെട്ട ഇന്ത്യന്‍ പേരുകളിലൊന്നും സത്യാര്‍ഥിയുടേതായിരിക്കും. കുറ്റം നമ്മുടേത് മാത്രമല്ല. നോബല്‍ സമ്മാനത്തിന് വരെ അര്‍ഹനായ സത്യാര്‍ഥിയെ പത്മശ്രീക്ക് പോലും പരിഗണിക്കാതിരിക്കാതിരുന്ന നമ്മുടെ സര്‍ക്കാരുകളുടേത് കൂടിയാണ്.

പോരാട്ടം കുട്ടികള്‍ക്കെതിരായ ചൂഷണത്തിനെതിരെ

പോരാട്ടം കുട്ടികള്‍ക്കെതിരായ ചൂഷണത്തിനെതിരെ

കുട്ടികള്‍ക്കെതിരായ ചൂഷണത്തിനെതിരെ പോരാടാന്‍ വേണ്ടി ഇരുപത്താറാം വയസ്സില്‍ അധ്യാപക ജോലി ഉപേക്ഷിച്ച ആളാണ് സത്യാര്‍ഥി. 1990 കള്‍ മുതല്‍ ഈ രംഗത്ത് സജീവം.

സത്യാര്‍ഥിയുടെ ബുക്ക് ബാങ്ക്

സത്യാര്‍ഥിയുടെ ബുക്ക് ബാങ്ക്

പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കായി ബുക്ക് ബാങ്ക് ആരംഭിച്ചു.

ബച്പന്‍ ബച്ചാവോ ആന്ദോളന്‍

ബച്പന്‍ ബച്ചാവോ ആന്ദോളന്‍

സത്യാര്‍ഥി ആരംഭിച്ച ബച്പന്‍ ബച്ചാവോ ആന്ദോളന്‍ 80000 ത്തോളം കുട്ടികളെയാണ് ബാലവേലയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ലോകമെങ്ങും

ലോകമെങ്ങും

കുട്ടികളുടെ അവകാശത്തിന് വേണ്ടിയുള്ള പ്രചാരണങ്ങളും പോരാട്ടങ്ങളുമായി സത്യാര്‍ഥി ലോകമെങ്ങും എത്തുന്നു, യുണിസെഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

സത്യാര്‍ഥി എവിടെയൊക്കെ

സത്യാര്‍ഥി എവിടെയൊക്കെ

ബാലവേലയ്‌ക്കെതിരെ ഗ്ലോബല്‍ മാര്‍ച്ച്, ഇന്റര്‍നാഷണല്‍ അഡ്വക്കസി ബോഡി ഓഫ് ഗ്ലോബല്‍ മാര്‍ച്ച്,, ഗ്ലോബല്‍ ക്യാംപെയ്ന്‍ തുടങ്ങിയ വിവിധ പരിപാടികളുമായി സത്യാര്‍ഥി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

മലാല അതിപ്രശസ്ത

മലാല അതിപ്രശസ്ത

കൈലാഷ് സത്യാര്‍ഥിയെ അപേക്ഷിച്ച് നോക്കിയാല്‍ ആളുകള്‍ക്ക് സുപരിചിതയാണ് മലാല യൂസഫ്‌സായ് എന്ന പാക് ബാലിക.

താലിബാന്‍ ആക്രമണത്തിന്റെ ഇര

താലിബാന്‍ ആക്രമണത്തിന്റെ ഇര

2012 ഒക്‌ടോബറിലാണ് പാക് താലിബാന്‍ ഭീകരര്‍ മലാലയെ ആക്രമിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ഒക്ടോബറില്‍ മലാലയെ തേടി സമാധനത്തിനുള്ള നോബല്‍ സമ്മാനമെത്തി.

റെക്കോര്‍ഡ് ജേതാവ്

റെക്കോര്‍ഡ് ജേതാവ്

സമാധാനത്തിന് എന്നല്ല, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ് മലാല.

English summary
2014 Nobel Peace Prize has been given to Pakistani teen activist Malala Yousafzai and Indian children's rights activist Kailash Satyarthi, on Friday. "The struggle against suppression and for the rights of children...The world has come closer to the goal of eliminating child labour", The Norwegian Nobel Committee announced. Let's take a look at who is Kailash Satyarthi and what is his contribution to the country so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X