• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിഭാര്യന് കുഴപ്പമില്ല, വിധവയുടെ ഉത്തരവാദിത്വം നാട്ടുകാര്‍ക്ക്! കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

സമൂഹത്തിൽ രണ്ട് തരം നിയമങ്ങളുണ്ട്. ആണിനും പെണ്ണിനും വെവ്വേറെ. എഴുതപ്പെട്ടതും എഴുതപ്പെടാത്തതും ഉണ്ട് അക്കൂട്ടത്തിൽ. ജനിച്ച് വീഴുന്നത് മുതൽ വീടിന്റെ അകത്തളങ്ങളിൽ പെൺകുട്ടികൾക്ക് നിയമപഠന ക്ലാസുകൾ നടക്കും. എങ്ങനെ വളരുമ്പോൾ മറ്റൊരുത്തന്റെ വീട്ടിൽ പോയി നിൽക്കാനുള്ളവളാ എന്ന റേഞ്ചിൽ തുടങ്ങി അതേതറ്റം വരെയും പോകും.

ഭർത്താവിന്റെ ജീവിത കാലം മുഴുവൻ അടിമയെ പോലെ കഴിഞ്ഞാൽ മാത്രം പോര. ഭർത്താവ് മരിച്ച് കഴിഞ്ഞാലും പെണ്ണിനെ രക്ഷപ്പെടാൻ അനുവദിക്കില്ല സമൂഹം. വിധവ സമൂഹത്തിന് ദുശ്ശകുനമാണ്. ഇത് നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യമൊന്നുമല്ല, ഇന്നും ഇങ്ങനൊക്കെ തന്നെയാണ് കാര്യങ്ങൾ. പ്രമുഖ സൈക്കോളജിസ്ററ് കല ഷിബു എഴുതിയ കുറിപ്പ് വായിക്കാം.

ആ മനുഷ്യൻ

ആ മനുഷ്യൻ

അടുത്ത ഒരാളുടെ മരണം.. സഹിക്കാവുന്നതിലേറെ ആയിരുന്നു. ചെറുപ്പത്തിലേ അറിയാം. കുട്ടിയായ എനിക്ക് പൊട്ടു കുത്തി തന്നിട്ടുണ്ട്. പെണ്മക്കൾ ഇല്ലാത്തതിന്റെ കുറവ് തീർക്കാൻ വാശി പോലെ വാത്സല്യം തന്നിട്ടുണ്ട്.

''മുടി ചരിച്ചു ചീകി നോക്കിയേ മോളെ.. അവളെ പോലെ..നിന്റെ ആന്റിയെ പോലെ! ഭാര്യയുടെ മുടി ചീപ്പൽ മാത്രമല്ല, വലിയ കറുത്ത പൊട്ടും , പ്രത്യേകമായി പറഞ്ഞു ചെയ്യിപ്പിച്ച വലിയ കമ്മലും ഒക്കെ അഭിമാനമായി ആസ്വദിച്ച ഒരു പുരുഷൻ!

പൊട്ടു തൊടാത്ത ആന്റി

പൊട്ടു തൊടാത്ത ആന്റി

രക്ത ബന്ധമുള്ള അമ്മാവന്മാരെക്കാൾ എന്നെ സ്നേഹിച്ച എന്റെ മാമൻ.

മാമൻ മരിച്ചു കുറെ ദിവസം കഴിഞ്ഞു ഞാൻ ആന്റിയെ കാണുമ്പോൾ. ആ നെറ്റിയിൽ ആ കറുത്ത വലിയ പൊട്ടില്ല. വർഷങ്ങളായി ഇട്ടിരുന്ന പൊട്ടു ഉണ്ടാക്കിയ വെളുത്ത വലിയ പാടില് ഭീതിയോടെ ഞാൻ നോക്കി. ആന്റി എന്താ പൊട്ടു ഇടാത്തത്? അസഹ്യമായ നൊമ്പരം ഉള്ളിൽ കിടക്കുന്നുണ്ട്. ദയനീമായി എന്നെ നോക്കിയ ആന്റിയുടെ നെറ്റിയിലേക്ക് ബാഗിൽ നിന്നും ഒരു പൊട്ടെടുത്ത് ഞാൻ ഒട്ടിച്ചു.

ആത്മാവിനോട് നീതി

ആത്മാവിനോട് നീതി

മാമൻ ആന്റിയെ ഇങ്ങനെ കാണാൻ ആണ് എന്നും ആഗ്രഹിച്ചത്. ആ നിമിഷം അവരുടെ കണ്ണിൽ കണ്ട ജീവൻ , ഞാൻ മാമന്റെ ആത്മാവിനോട് കാണിച്ച നീതി അതായിരുന്നു. ഒരു ബലി ഇടലിനും മേലെ ആയിരുന്നു അതെന്നു എനിക്ക് ഉറപ്പുണ്ട്. എന്റെ ഭർത്താവിന്റെ വീട്ടിൽ വിവാഹം കഴിച്ചു ചെല്ലുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗം വിഭാര്യൻ ആണ്. എന്റെ പ്രായം ഉള്ള ഒരു മകളും , ഭർത്താവിന്റെ പ്രായം ഉള്ള മറ്റൊരു മകളും അവരുടെ കുട്ടികളും അദ്ദേഹത്തിന് ഉണ്ട്.

മരിച്ച് കഴിഞ്ഞാൽ കൂട്ട്

മരിച്ച് കഴിഞ്ഞാൽ കൂട്ട്

പക്ഷെ അവരുടെ കൂടെ അല്ല താമസം. കുറച്ചു നാൾ മുൻപ്, രണ്ടു പെൺമക്കളും ചേർന്ന് അച്ഛന് ഒരു വധുവിനെ കണ്ടെത്തി കൊടുത്തു. നാട്ടിൻ പുറമാണ്. ഞാൻ കണ്ടിട്ടുള്ള ലോകം ആ രണ്ടു സ്ത്രീകളും കണ്ടിട്ടില്ല. അച്ഛന് ഒരു കൂട്ട് വേണം.

ആ രണ്ടു പെൺകുട്ടികളും പറഞ്ഞു. എന്റെ ലോകത്തുള്ള ഒരു പെണ്ണിനും 'അമ്മ മരിച്ചു പോയാൽ അച്ഛൻ ഒറ്റയ്ക്കായി പോയി എന്ന് കരുതി ഒരു വിവാഹം ആലോചിക്കാൻ ധൈര്യം ഇല്ല.

ലൈംഗികമായ ശൂന്യത അല്ല

ലൈംഗികമായ ശൂന്യത അല്ല

പക്ഷെ, എന്ന് വെച്ച് ആണുങ്ങൾ വിവാഹം കഴിക്കാതെ ഇരിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഒരു പെൺകുട്ടി തന്റെ മുത്തശ്ശി മരിച്ചു കഴിഞ്ഞു അപ്പുപ്പൻ മറ്റൊരു വിവാഹം കഴിച്ച കഥ പറഞ്ഞു. മകൾ അല്ല , ചെറുമകൾ ആണെന്ന് ഓർക്കണം.

എന്താ അപ്പൂപ്പന് കൂട്ട് വേണ്ടേ? ഞാൻ അവളോട് ചോദിച്ചു. ഒരു പങ്കാളുടെ നഷ്‌ടം ജീവിച്ചിരിക്കുന്ന മറ്റേ ആളിൽ ഉണ്ടാക്കുന്നത് വെറും ലൈംഗികമായ ശൂന്യത അല്ല..

വിധവയുടെ ഉത്തരവാദിത്വം

വിധവയുടെ ഉത്തരവാദിത്വം

അതിനു വേണ്ടി അല്ല മറ്റൊരു വിവാഹം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ജീവിതം തിരിച്ചു വിടുന്നത്. ഇനി അഥവാ അതാണ് കാരണം എങ്കിൽ തന്നെ എന്താണ് തെറ്റ്? വിഭാര്യനായ പുരുഷനെ സമൂഹം വെറുതെ വിടും. പക്ഷെ വിധവ ആയ സ്ത്രീ!! അവളുടെ ഉത്ത്വരവാദിത്വം നാട്ടാര് ഏറ്റെടുക്കുക ആണ്.

അവളുടെ കണ്ണുകളിൽ തിളക്കം പാടില്ല. ചുണ്ടി ചിരി പാടില്ല. നടപ്പിലും ഇരുപ്പിലും ജീവൻ ഉണ്ടാകരുത്. സമൂഹത്തിന്റെ നോട്ടത്തിൽ അവൾ ഇനി എങ്ങനെ എന്നതാണ് അവളുടെ സ്ഥാനം!

ആചാരം സ്ത്രീക്ക് മാത്രം

ആചാരം സ്ത്രീക്ക് മാത്രം

ആചാര അനുഷ്‌ടാനം സ്ത്രീകൾക്ക് മാത്രമാണോ? ആധുനിക യുഗത്തിലെ ചെറുപ്പക്കാരായ ആണുങ്ങളിൽ പോലും ഈ നിലപാടിന് മാറ്റമില്ല എന്നത് ഭയം വരുത്തുന്നു. ശീലാവതി ആയി തീരാൻ ഭർത്താവിന് ഇല്ലാത്ത കുഷ്‌ഠം ഉണ്ടാക്കി എടുക്കേണ്ടി വരുമോ? ഭർത്താവ് മരിയ്ക്കുമ്പോൾ ഭാര്യയുടെ ശരീരം ചെറുപ്പമായി ഇരുന്നാൽ അതും സമൂഹത്തിനു മുന്നിൽ കരടാണ്. യൗവ്വനവും അഴകും ആരോഗ്യവും പ്രതിയോഗിയെ പോലെ നിൽക്കും.ജീവിക്കും തോറും ഭയമാണ് കാഴ്ചപ്പാടുകളെ.

അവനവന് പൊള്ളണം

അവനവന് പൊള്ളണം

അഹങ്കാരത്തിന്റെ തൂവലുകൾ കൊഴിയണം എങ്കിൽ അവനവനു പൊള്ളണം എന്നതാണ് അവസ്ഥ. എന്റെ ഭർത്താവിനു ബിസിനസ്സ് ആണ്. വർഷങ്ങൾക്ക് മുൻപ് ,തുടക്കകാലങ്ങളിൽ ഞാൻ അദ്ദേഹത്തെ സഹായിക്കാനായി അതിൽ സജീവം ആയിരുന്നു. കേരളത്തിൽ അധ്വാനിച്ചു ജീവിച്ചാൽ ,ഒരു വിദേശ രാജ്യങ്ങളിൽ കിട്ടാത്ത സമ്പത്തും സൗകര്യങ്ങളും നമ്മുടെ നാട്ടിൽ നിന്നും നേരായ മാർഗ്ഗത്തിൽ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ കാലം. പക്ഷെ,അവിടെ വില്ലന്മാരായ പല കാര്യങ്ങളുണ്ട്.

പുരുഷന് മേലെ ആധിപത്യം

പുരുഷന് മേലെ ആധിപത്യം

ലോഡിങ് .. അൺലോഡിംഗ്.. പാർട്ടി പിരിവുകൾ.. ബിസിനസ്സ് സൗഹൃദം അല്ലാത്ത നികുതി വകുപ്പ്, ഒക്കെ കണ്ടു പകച്ചു നിന്ന് പോയിട്ടുണ്ട്. പക്ഷെ സങ്കടം തോന്നിയിട്ടുള്ളത് ചില പുരുഷന്മാരായ സ്റ്റാഫിന്റെ മനോഭാവം ആയിരുന്നു.

എന്താ താമസിച്ചത്? എന്ത് കൊണ്ട് ഇന്നലെ പറഞ്ഞ പരാതി ഇത് വരെ അറ്റൻഡ് ചെയ്തില്ല? ഈ ചോദ്യങ്ങൾ മതി. അവരുടെ ഭാഷയിൽ ഞാൻ അഹങ്കാരി ആകാൻ!

ഏത് മേഖലയിൽ ആണെങ്കിൽ കൂടി ഒരു സ്ത്രീ പുരുഷന് മേൽ ആധിപത്യം സ്ഥാപിക്കുന്നത്, അതിനി ആരായാലും അവിടെ കുറ്റമാണ്!

ഫെമിനിസ്റ്റ് ആണ്

ഫെമിനിസ്റ്റ് ആണ്

അവൾ നേരിടേണ്ടത് പിന്നെ രൂക്ഷമായ വിമർശനങ്ങളെ ആണ്. ആരോപണങ്ങളെ ആണ്. അവൾ ശെരി അല്ല!! ഇത് പറയുമ്പോൾ ഫെമിനിസ്റ്റ് എന്ന് പറയും. അതെ,

ഞാൻ ഫെമിനിസ്റ്റ് ആണ്! പക്ഷെ , മനുഷ്യത്വം ആണ് എന്റെ ഫെമിനിസത്തിന്റെ ഭാഷ. വ്യക്തിപരമായി പറഞ്ഞാൽ, അർദ്ധരാത്രി യാതൊരു ആവശ്യവുമില്ലാതെ എനിക്ക് അല്പവസ്ത്ര ധാരിണി ആയി ഊരു ചുറ്റാൻ ആഗ്രഹമില്ല. പക്ഷെ ഒരു ആവശ്യം വന്നാൽ ,ഏതു രാത്രിയിലും പുറത്ത് പോകണം. എന്റെ ശരീരം അവിടെ എന്റെ ശത്രു ആകരുത്!

കൂടുതൽ ഇരുളുന്നു

കൂടുതൽ ഇരുളുന്നു

അത്യാധുനിക സമൂഹത്തിന്റെ ചിന്ത തിളങ്ങുക ആണോ? അതോ കൂടുതൽ കൂടുതൽ ഇരുളുക ആണോ? ഭർത്താവ് മരിച്ച ഒരു സ്ത്രീ, എങ്ങനെ ജീവിക്കണം എന്നത് അവരുടെ അവകാശം ആണ്. ഒരുമിച്ചു ജീവിച്ച കാലങ്ങൾ, അതിലെ സന്തോഷങ്ങൾ, സങ്കടങ്ങൾ, വഴക്കുകൾ, പരിഭവങ്ങൾ, അതിലെ ആഴങ്ങൾ ഒരുപക്ഷെ മക്കൾക്കും മനസ്സിലാക്കണം എന്നില്ല. നാളെ അവർ ആ സ്ഥാനത്ത് എത്തും വരെ.

ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ

ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ

നേരിൽ കണ്ടാൽ വഴക്കു കൂടുന്ന പങ്കാളി ആയിക്കൊള്ളട്ടെ. പക്ഷെ ജീവിതത്തിൽ നിന്നും അടർന്നു പോകുന്ന ബന്ധം ഉണ്ടാക്കുന്ന നീറ്റൽ, അത് ആ സ്ഥാനത്ത് നിന്നും ചിന്തിക്കണം.ഭൂമിയിൽ ഒറ്റ പെട്ട പോലെ ഒരു അവസ്ഥ. ആദിയും അന്തവും ഇല്ലാത്ത ചിന്തകൾ. മനസ്സിലേയ്ക്ക് ആണി അടിക്കും പോലെ കൊടും ഭീതി. മനുഷ്യനായി , സ്ത്രീ ആയി ജനിച്ചു പോയി. മരിക്കുന്ന വരെ ജീവിക്കേണ്ട.? മാന്ദ്യമോ മരവിപ്പോ ഗ്രസിച്ചു തുടങ്ങുമ്പോൾ ഒരു തുള്ളി കണ്ണുനീര് പുറത്ത് വരാത്ത കരച്ചിൽ ഉണ്ട്.

സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി

സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി

നിസ്സഹതയുടെ നിരാശയും പാരവശ്യവും പൊതിയുമ്പോൾ വിഭ്രാന്തിയുടെ തടവറയിൽ അകപ്പെടും, മുൻപ്, അതിൽ നിന്നും കരകയറാൻ എന്തൊക്കെയോ ചെയ്തു കൂട്ടും. മനസ്സൊന്നു വ്യതിചലിക്കാൻ പറ്റുന്നതെല്ലാം എഴുതും.. ചിലർ വരയ്ക്കും..ആടാനറിയാവുന്നർ ആടട്ടെ.. പാട്ടു പാടാൻ പറ്റുന്നവർ പാടിക്കോട്ടെ. സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി അവനവൻ തീരുമാനിച്ചോട്ടെ. ഞാൻ ഷെയർ ചെയ്ത ഒരു വീഡിയോ, അതിൽ വന്ന ചില കമന്റ്സ് കണ്ടപ്പോൾ സങ്കടം വന്നു. ഇത്രയും കുറിച്ചിട്ടും മാറാത്ത ഒരു വിങ്ങൽ, ഇനിയും ബാക്കി..

പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശ

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

ഭര്‍ത്താവ് മുഴുക്കുടിയന്‍.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽ

English summary
Kala Shibu's facebook post about how widows treated by the society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more