കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...

Google Oneindia Malayalam News

ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞാഴ്ച ഡിഎംകെ എംപി കനിമൊഴിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് ഹിന്ദിയില്‍ മറുപടി പറയാത്തിന് അപമാനിച്ച സംഭവം ഏറെ വിവാദമായിരുന്നു. തമിഴിലോ ഇംഗ്ലീഷിലോ മറുപടി പറയാമെന്നാണ് അന്ന് കനിമൊഴി ഉദ്യോഗസ്ഥനോട് പ്രതികരിച്ചത്. ഹിന്ദി അറിയില്ലെന്നും പറഞ്ഞു.

ഹിന്ദി അറിയാത്ത നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരിഹാസം കലര്‍ന്ന മറുചോദ്യം. ഇന്ത്യ പോലുള്ള രാജ്യത്ത് ഭാഷ രാജ്യത്തിന്റെ പ്രതീകമായി കാണുന്നവര്‍ക്ക് മുമ്പില്‍ വളരെ വ്യത്യസ്തമായ വാര്‍ത്തയാണിന്ന്. തമിഴ്‌നാട്ടുകാരി ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കാന്‍ സാധ്യതയുണ്ട് എന്നതാണത്. തുടര്‍ന്ന് വായിക്കാം....

കമല ഹാരിസ് സ്ഥാനാര്‍ഥി

കമല ഹാരിസ് സ്ഥാനാര്‍ഥി

അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലെ ഡെമോക്രാറ്റിക് അംഗം കമല ഹാരിസ് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കമല ഹാരിസ്. ഇവര്‍ ഇന്ത്യന്‍ വംശജയാണ്.

ഇന്ത്യന്‍ വേരുകള്‍

ഇന്ത്യന്‍ വേരുകള്‍

താന്‍ പിന്നിട്ട വഴികളെ കുറിച്ച് വളരെ വ്യക്തമായ ബോധ്യമുള്ള വനിതയാണ് കമല ഹാരിസ്. 2019 ജനുവരില്‍ പുറത്തിറക്കിയ അവരുടെ പുസ്തകത്തില്‍ താന്‍ അമേരിക്കക്കാരിയാണെന്ന വിശദീകരിക്കുന്നു. കൂടെ അവര്‍ വന്ന വഴികളും. ഇവിടെയാണ് ഇന്ത്യന്‍ വേരുകള്‍ കമല ഹാരിസ് പറയുന്നത്.

Recommended Video

cmsvideo
Who is Kamala Harris, Joe Biden’s vice-president choice? | Oneindia Malayalam
അമ്മ ശ്യാമള ഗോപാലന്‍

അമ്മ ശ്യാമള ഗോപാലന്‍

ജമൈക്കക്കാരനാണ് കമല ഹാരിസിന്റെ പിതാവ്. പേര് ഡൊണാള്‍ഡ് ഹാരിസ്. അമ്മ ശ്യാമള ഗോപാലന്‍. ചെന്നൈ സ്വദേശിയാണ്. ദില്ലിയിലെ പഠന ശേഷം ശ്യാമള യൂണിവേഴ്‌സിറ്റി ഓഫ് കാലഫോര്‍ണിയ ബെര്‍ക്കെലെയില്‍ ഉന്നത പഠനത്തിന് അമേരിക്കയിലെത്തി. പോഷകാഹാരം, എന്‍ഡോക്രിനോളജി എന്നിവയില്‍ ഡോക്ട്രേറ്റ് എടുത്തു.

സാമൂഹിക പ്രവര്‍ത്തനത്തിലേക്ക്

സാമൂഹിക പ്രവര്‍ത്തനത്തിലേക്ക്

പഠന ശേഷം ശ്യാമള ഗോപാലന്‍ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദം സംബന്ധിച്ച ഗവേഷണം നടത്തി. അതിനിടെയാണ് ഡൊണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിയും പിരിഞ്ഞു.

സഹോദരി മായ ലക്ഷ്മി

സഹോദരി മായ ലക്ഷ്മി

പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോവാര്‍ഡില്‍ നിന്ന് ബിരുദം നേടിയ കമല, യൂണിവേഴ്‌സിറ്റി ഓഫ് കാലഫോര്‍ണിയ ഹേസ്റ്റിങ്‌സില്‍ നിന്ന് നിയമ ബിരുദവും നേടി.

കമല ഹാരിസ് ചെന്നൈയില്‍

കമല ഹാരിസ് ചെന്നൈയില്‍

അമ്മ ശ്യാമള ഗോപാലന്‍ 2009ല്‍ മരിക്കുന്നതിന് മുമ്പും ശേഷവും കമല ഹാരിസ് ഇടക്കിടെ ചെന്നൈയില്‍ വരുമായിരുന്നു. ശ്യാമള ഗോപാലന്റെ അച്ഛന്‍ പിവി ഗോപാലന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സാംബിയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായും അദ്ദേഹം പിന്നീട് പ്രവര്‍ത്തിച്ചു. വിരമിക്കലിന് ശേഷം ചെന്നൈയിലെ ബസന്ത് നഗറില്‍ താമസമാക്കി.

ഇന്നലെ എന്ന പോലെ ഓര്‍മ

ഇന്നലെ എന്ന പോലെ ഓര്‍മ

കുട്ടിക്കാലത്ത് ചെന്നൈയില്‍ വന്നപ്പോഴുള്ള കഥകളെല്ലാം കമല ഹാരിസിന് ഇന്നലെ എന്ന പോലെ ഓര്‍മയുണ്ട്. മുത്തച്ഛന്‍ ഗോപാലനൊപ്പം ബീച്ചില്‍ പോയതും നടക്കാനിറങ്ങിയതുമെല്ലാം... ഗോപാലനും സുഹൃത്തുക്കളും രാഷ്ട്രീയവും അഴിമതി വിഷയങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതും സ്വാതന്ത്ര്യ സമര കഥകള്‍ പറയുന്നതുമെല്ലാം കമല ഓര്‍ത്തെടുത്ത് കുറിച്ചിട്ടുണ്ട്.

കമല ഹാരിസിന്റെ മുത്തശ്ശി

കമല ഹാരിസിന്റെ മുത്തശ്ശി

കമല ഹാരിസിന്റെ മുത്തശ്ശി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചും കമല വാചാലയാകുന്നു. ജൂതനായ ഡോഗ്ലസ് എംഹോഫിനെ 2014ലാണ് കമല വിവാഹം കഴിച്ചത്.

ഔദ്യോഗിക ജീവിതം

ഔദ്യോഗിക ജീവിതം

അമേരിക്കയില്‍ ശക്തമായ വംശീയതക്കെതിരെ കടുത്ത നിലപാടെടുക്കുന്ന വനിതയാണ് കമല ഹാരിസ്. നിമയ പഠനത്തിന് ശേഷം അവര്‍ അലമേഡ കൗണ്ടി ഓഫീസില്‍ ഡെപ്യൂട്ടി ജില്ലാ അറ്റോര്‍ണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2004ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.

ഒട്ടേറെ പദവികള്‍

ഒട്ടേറെ പദവികള്‍

സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുത്തതോടെ രാഷ്ട്രീയത്തില്‍ സജീവമായി. 2011 ല്‍ കാലഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ പൗര, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ എന്നിവയെല്ലാമായിരുന്നു കമല ഹാരിസ്.

വിമര്‍ശനം ഇങ്ങനെ

വിമര്‍ശനം ഇങ്ങനെ

ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കത്തില്‍ കമല ഹാരിസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് അവര്‍ക്കെതിരായ ഒരു ആക്ഷേപം. 2017ല്‍ കാലഫോര്‍ണിയയില്‍ നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. സെനറ്റിലെ ജുഡീഷ്യറി കമ്മിറ്റി അംഗമാണിപ്പോള്‍. പ്രസിഡന്റ് ട്രംപിന്റെ കുറ്റവിചാരണയില്‍ സജീവമായി ഇടപെട്ടത് കൊണ്ടാകണം ട്രംപ് രൂക്ഷമായ ഭാഷയിലാണ് കമല ഹാരിസിനെ വിമര്‍ശിക്കുന്നത്.

തിരഞ്ഞെടുപ്പ് വിശേഷം

തിരഞ്ഞെടുപ്പ് വിശേഷം

അടുത്ത നവംബറിലാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജോ ബിഡനും. ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് കമല ഹാരിസ്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്ര നിമിഷമാകും അത്. പക്ഷേ, ദേശീയതും വംശീയതയും അപരവിദ്വേഷവും പരത്തുന്ന പ്രചാരണവുമായി ട്രംപ് കളം നിറയുകയാണ്.

ഹിന്ദി അറിയാത്ത കമല വരുമ്പോള്‍...

ഹിന്ദി അറിയാത്ത കമല വരുമ്പോള്‍...

ഹിന്ദിയില്‍ സംസാരിക്കാതിരുന്ന കനിമൊഴിയോട് നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇനി ഒരു പക്ഷേ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെയും സ്വീകരിക്കേണ്ടിവരും. കനിമൊഴി വിഷയത്തില്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പ്രതികരിച്ചത് ഇങ്ങനെ- ഹിന്ദിയാണോ ഇന്ത്യക്കാരന്റെ അളവ് കോല്‍. ഇത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് കുഴിച്ചുമൂടേണ്ടത്- എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം; കൂടുതല്‍ കേരളത്തിന്... ഇത് അഞ്ചാംതവണസംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം; കൂടുതല്‍ കേരളത്തിന്... ഇത് അഞ്ചാംതവണ

English summary
Kamala Harris mother was a South Indian; Complete Family Details and pictures here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X