കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം...

Google Oneindia Malayalam News

കാലിഫോര്‍ണിയ: തമിഴ്‌നാട്ടിലെ ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് അമേരിക്കയിലെ ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്റെ വേരുകള്‍ എന്ന മട്ടിലായിരുന്നു വാർത്തകൾ ആദ്യം വന്നത്. ഇപ്പോൾ കമല അമേരിക്കയുടെ ആദ്യ ഏഷ്യൻ- ആഫ്രിക്കൻ വേരുകളുള്ള വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുന്നു. കമല ഹാരിസ് എന്ന വ്യക്തിയോടും രാഷ്ട്രീയ പ്രവര്‍ത്തകയോടും ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ഇത്തരത്തില്‍ ബ്രാഹ്മണ്യവുമായുള്ള കൂട്ടിക്കുഴയ്ക്കലുകള്‍.

ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?

ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ; വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിഅമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ; വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരി

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് കമല ഹാരിസ്. രണ്ട് കുടിയേറ്റ രക്ഷിതാക്കളുടെ മകളായി ജനിച്ച കമലയ്ക്ക് ആ രാഷ്ട്രീയം തന്നെയേ ഉയര്‍ത്തിപ്പിടിക്കാന്‍ ആകുമായിരുന്നുള്ളു. കമലയുടെ ഈ രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് അടിത്തറ പാകിയത് അവരുടെ ഈ പറഞ്ഞ 'ബ്രാഹ്മണ അമ്മ' തന്നെ ആയിരുന്നു എന്നതും ചരിത്രം.

ശ്യാമള ഗോപാലന്‍

ശ്യാമള ഗോപാലന്‍

കമല ഹാരിസിന്റെ അമ്മയായ ശ്യാമള ഗോപാലന്‍ ആണ് ഇന്ത്യക്കാരി. ഇവര്‍ ചെന്നൈ സ്വദേശിനിയാണ്. 1960 കളില്‍ ആണ് ശ്യാമള അമേരിക്കയിലേക്ക് കുടിയേറുന്നത്. ഒരു ക്യാന്‍സര്‍ ഗവേഷക ആയിരുന്നു അവര്‍. ചെന്നൈയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ശ്യാമള എന്ന രീതിയില്‍ ജാത്യാഭിമാന വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

സിംഗിള്‍ മദര്‍

സിംഗിള്‍ മദര്‍

ജമൈക്കക്കാരന്‍ ആയ ഡൊണാള്‍ഡ് ഹാരിസിനെ ആയിരുന്നു ശ്യാമള ഗോപാലന്‍ വിവാഹം കഴിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ ജനനശേഷം ഇവര്‍ വിവാഹമോചിതരാവുകയും, ശ്യാമള ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുകയും ആയിരുന്നു. കമല ഹാരിസിന്റെ രാഷ്ട്രീയ വിദ്യാഭ്യാസം തുടങ്ങുന്നത് തന്നെ അമ്മയില്‍ നിന്നാണ്.

Recommended Video

cmsvideo
Donald Trump calls Kamala Harris ‘most horrible’ member of Senate | Oneindia Malayalam
കറുത്തവരായേ കാണൂ

കറുത്തവരായേ കാണൂ

ഓക്ക്‌ലാന്‍ഡില്‍ ആയിരുന്നു കമലയുടേയും സഹോദരി മായയുടേയും ജനനം. ഓക്ക്‌ലാന്‍ഡിന്റെ 'ബ്ലാക്ക് കള്‍ച്ചര്‍' സ്വാംശീകരിച്ച ആളായിരുന്നു തങ്ങളുടെ അമ്മ എന്ന് കമല തന്നെ പറഞ്ഞിട്ടുണ്ട്. രണ്ട് 'കറുത്ത കുട്ടികളെ' ആണ് വളര്‍ത്തുന്നത് എന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നും കമല ഹാരിസ് തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.

അഭിമാനമുള്ള കറുത്ത സ്ത്രീകള്‍

അഭിമാനമുള്ള കറുത്ത സ്ത്രീകള്‍

തന്റെ നാട് (അമേരിക്ക) കമലയേയും മായയേും കറുത്ത പെണ്‍കുട്ടികളായിട്ടേ കാണൂ എന്ന് അമ്മ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് മക്കള്‍ ആത്മാഭിമാനമുള്ള കറുത്ത സ്ത്രീകള്‍ ആയി വളരം എന്ന് അവര്‍ ഉറപ്പിച്ചിരുന്നു എന്നും കമല ഹാരിസ് തന്റെ ആത്മകഥയായ 'ദ ട്രൂത്ത്‌സ് വി ഹോള്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

കമലയുടെ പഠനം

കമലയുടെ പഠനം

ഹോവാര്‍ഡ് സര്‍വ്വകലാശാലയില്‍ ആയിരുന്നു കമല ഹാരിസ് പഠിച്ചത്. അമേരിക്കയിലെ ചരിത്രപരമായി തന്നെ മുന്നില്‍ നില്‍ക്കുന്ന ബ്ലാക്ക് യൂണിവേഴ്‌സിറ്റി എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഹോവാര്‍ഡ് സര്‍വ്വകലാശാല. ആ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് കമല ഹാരിസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ കറുത്ത അറ്റോര്‍ണി ജനറല്‍

കാലിഫോര്‍ണിയയിലെ കറുത്ത അറ്റോര്‍ണി ജനറല്‍

കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് കമല നിയമബിരുദം നേടുന്നത്. പിന്നീട് അലമേഡ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ ജോലിയ്ക്ക് പ്രവേശിച്ചു.

2003 ആയപ്പോഴേക്കും കാലിഫോര്‍ണിയയിലെ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. പിന്നീട് ചരിത്രത്തില്‍ ആദ്യമായി കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീയും കറുത്തവര്‍ഗ്ഗക്കാരിയും ആയി കമല

രാഷ്ട്രീയഭാവി

രാഷ്ട്രീയഭാവി

കമല ഹാരിസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ പാകപ്പെടുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. പിന്നീട് സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനായിരുന്നു കമല ഹാരിസ് ആദ്യം രംഗത്ത് വന്നത്. എന്നാല്‍ ജോ ബൈഡന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

എന്നിരുന്നാലും വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരരംഗത്തേക്ക് ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തത് കമല ഹാരിസിനെ തന്നെയാണ്. ഇപ്പോഴിതാ ചരിത്രം കുറിച്ച് ആ പദവിയിൽ കമല എത്തുകയും ചെയ്തിരിക്കുന്നു

English summary
Kamala Harris says in her Autobiography that her mother was determined to make sure her daughters would grow into confident, proud black women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X