കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത 'മാതാവായാല്‍' സമൂഹം ചര്‍ച്ച ചെയ്യുന്നു

  • By Athul
Google Oneindia Malayalam News

വിശുദ്ധ കന്യാമറിയത്തിന്‍റെ ചിത്രം മോര്‍ഫ് ചെയ്ത പോസ്റ്റ് വിവാദമാകുന്നു. ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച ചിത്രമാണ് വിവാദമായത്. മാതാവിന്‍റെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സോളാര്‍ പ്രതി സരിത എസ് നായരുടെ ചിത്രം കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ചിത്രത്തിനു മുന്നില്‍ മാലയുമായി നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രവുമുണ്ട്. ഡി.വൈ.എഫ്.ഐ പേരാവൂര്‍ യൂണിറ്റ് അംഗം അരുണാണ് പോസ്റ്റിട്ടത്. വിവാദമായതിനെതുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

പോസ്റ്റിനെതിരെ യൂത്ത്‌കോണ്‍ഗ്രസും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ അരുണ്‍ അല്ല മോര്‍ഫ് ചെയ്തത്, മറ്റെവിടെ നിന്നോ കിട്ടിയ ഫോട്ടോ അരുണ്‍ പോസ്റ്റു ചെയ്യുകമാത്രമാണ് ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ വിശദീകരിച്ചു.

പലകോണില്‍ നിന്നും ഇതിനെതിരെ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നു വരുന്നത്.

ഐശ്വര്യ നായര്‍ ആര്‍.എസ്

ഐശ്വര്യ നായര്‍ ആര്‍.എസ്

പരിശുദ്ധ കന്യാമാതാവിന്റെ ചിത്രത്തില്‍ സരിതയെപ്പോലുള്ള ഒരാളുടെ ഫോട്ടോ വെട്ടികയറ്റുന്നത് ഒറ്റും ശരിയായില്ല. ഈ പ്രവര്‍ത്തി സംസ്‌കാരിക ശൂന്യതയാണ് എടുത്തുകാണിക്കുന്നത്. വിദ്യാര്‍ത്ഥിയാണ് ഐശ്വര്യ

ബീന റൈസ്

ബീന റൈസ്

ദൈവങ്ങളെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല. മൂന്നുപേരും ദൈവങ്ങളാണല്ലോ സരിത ദൈവം, ഉമ്മന്‍ ദൈവം, കന്യാമറിയം. കെഎസ്എഫ്ഇ യില്‍ ജോലിചെയ്യുകയാണ്
ബീന.

പ്രസാദ് നെല്ലനാട്

പ്രസാദ് നെല്ലനാട്

കന്യാമറിയത്തെ അധിക്ഷേപിച്ച നടപടി വളരെ വലിയ തെറ്റാണ്. പോസ്റ്റ് പിന്‍വലിച്ചിട്ടു മാത്രം കാര്യമില്ല പരസ്യമായി മാപ്പു പറയുകയും വേണം. പോലീസാണ് പ്രസാദ്.

അനു എസ് അനിത

അനു എസ് അനിത

മോര്‍ഫ് ചെയ്തവനെന്തായാലും സരിതയെ കന്യാമറിയത്തെപ്പോലെ കാണുന്നവനാണ്. അതവന്റെ കുഴപ്പമല്ല അവന്റെ ചുറ്റുപാടി. എല്ലാവര്‍ക്കും ഇതേ കാഴ്ചപ്പാടാവണമെന്നില്ല. എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.വിദ്യാര്‍ത്ഥിയാണ് അനിത.

അതുല്‍ ക്യഷ്ണന്‍

അതുല്‍ ക്യഷ്ണന്‍

ഇപ്പോള്‍ സിപിഎം നെതിരെ വാര്‍ത്തകിട്ടാന്‍ നോക്കിയിരുക്കുന്നവരാണ് എല്ലാവരും അതുകൊണ്ടാണ് അബദ്ധം പറ്റിയാല്‍പോലും അത് തെറ്റായി വ്യാഖ്യാനിക്കുന്നത്. വിദ്യാര്‍ത്ഥിയാണ് അതുല്‍

English summary
DYFI leader use saritha's morphed picture on facebook, common peoples reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X