കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിനും വലതിനും ജനതാദളിനും വളക്കൂറുള്ള മണ്ണ്, അങ്കമാലിയില്‍ കടുപ്പം, മണ്ഡല ചരിത്രം!!

Google Oneindia Malayalam News

എറണാകുളത്തെ മണ്ഡലങ്ങളില്‍ ഇത്തവണ സിപിഎം തിരിച്ചുപിടിക്കാന്‍ നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അങ്കമാലി. പോരാട്ടം കടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലം കൂടിയാണിത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ജനതാദളിനും ഒരുപോലെ സ്വാധീനമുണ്ടെന്ന് പറയാവുന്ന മണ്ഡലമാണ് അങ്കമാലി. മുമ്പ് ജോസ് തെറ്റയില്‍ മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വിവാദങ്ങളെല്ലാം അങ്കമാലി കുറച്ച് കാലം കുപ്രസിദ്ധിയിലാക്കിയിരുന്നു. ആലുവ താലൂക്കില്‍ ഉള്‍പ്പെടുന്ന അങ്കമാലി നഗരസഭയും, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്, തുറവൂര്‍, പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയോജക മണ്ഡലം.

1

എല്‍ഡിഎഫിന്റെ ഭാഗമായ ജെഡിഎസ്സാണ് ഇവിടെ കുറച്ച് കാലമായി മത്സരിച്ച് വരുന്നത്. 2016ല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലമാണിത്. വിവാദങ്ങള്‍ ജെഡിഎസ്സിനെ നല്ല രീതിയില്‍ ബാധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ റോജി എം ജോണാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്തന്. 9186 വോട്ടിന് ജെഡിഎസ്സിന്റെ ബെന്നി മൂഞ്ഞേലിയെയാണ് ഇവിടെ പരാജയപ്പെടുത്തിയത്. 66666 വോട്ടുകളാണ് റോജി നേടിയത്. കെസി തോമസ് വിഭാഗത്തിനായിരുന്നു എന്‍ഡിഎയില്‍ ഈ സീറ്റ്. പിജെ ബാബു ഇവിടെ മൂന്നാം സ്ഥാനത്തെത്തി.

1977 മുതല്‍ 2011 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ നാല് തവണ സിപിഎമ്മും രണ്ട് തവണ കേരള കോണ്‍ഗ്രസും നാല് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വിജയിച്ച മണ്ഡലമാണിത്. 2006ലും 2011ലും ഈ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ജോസ് തെറ്റയില്‍ വന്ന് വിജയം നേടിയിരുന്നു. ഇവര്‍ ഇടതുപക്ഷത്തിനാപ്പമായിരുന്നു. 1967ല്‍ എപി കുര്യനിലൂടെയാണ് സിപിഎം മണ്ഡലത്തില്‍ ആദ്യ ജയം നേടുന്നത്. 1980 വരെ മണ്ഡലം സിപിഎം കൈവിട്ടിരുന്നില്ല. പിന്നീട് എംവി മണിയിലൂടെ കേരളാ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. പിന്നീട് ദീര്‍ഘകാലം കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും ഈ മണ്ഡലം നിലനിര്‍ത്തി പോന്നു. 2006ലാണ് അങ്കമാലി ഇടതുപക്ഷം വീണ്ടും തിരിച്ചുപിടിക്കുന്നത്.

2006ലും 2011ലും ജോസ് തെറ്റയിലിനെ ഇറക്കിയാണ് ഇടതുപക്ഷം ഈ മണ്ഡലം പിടിച്ചത്. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ തല്ലിയാണ് ഈ മണ്ഡലം നഷ്ടപ്പെടുത്തിയത്. 2011ല്‍ കരുത്തനായ ജോണി നെല്ലൂരിനെ തന്നെയാണ് ജോസ് തെറ്റയില്‍ തകര്‍ത്തത്. 2016ല്‍ പക്ഷേ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ പറ്റുമോ എന്ന് കോണ്‍ഗ്രസിന് സംശയമാണ്. അതേസമയം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അങ്കമാലി സീറ്റില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. റോജി ജോണ്‍ വേണ്ടെന്നാണ് ഇവരുടെ ആവശ്യം. ഇത്തരത്തില്‍ ഗ്രൂപ്പ് കളി ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലം പിടിക്കുക കോണ്‍ഗ്രസിന് വലിയ ബുദ്ധിമുട്ടായിരിക്കും. മുന്‍ കാല ചരിത്രവും അതാണ് ഓര്‍മിപ്പിക്കുന്നത്.

അതേസമയം ജോണി നെല്ലൂര്‍ അടക്കമുള്ള ഒരു വിഭാഗം വിട്ടുപോയിട്ടുണ്ടെങ്കിലും ശക്തി ചോര്‍ന്നിട്ടില്ലെന്ന് ജേക്കബ് വിഭാഗം പറയുന്നു. കോണ്‍ഗ്രസ് പക്ഷേ ഇവര്‍ക്ക് മുന്നില്‍ വഴങ്ങിയിട്ടുണ്ട്. സഭാ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്. അനൂപ് ജേക്കബിന് യാക്കോബായ സഭയുടെ ഉറച്ച പിന്തുണയുമുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് അവരെ പിണക്കാന്‍ സാധ്യതയില്ല. പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ജേക്കബ് വിഭാഗം ഒരു സീറ്റ് കൂടി ചോദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിരസിച്ചാല്‍ ഇവര്‍ മുന്നണി വിടാനുള്ള സാധ്യത വരെയുണ്ട്. അങ്കമാലിയില്‍ കോണ്‍ഗ്രസ് സാധ്യത ഇല്ലാതാക്കുന്നതും ഈ പ്രശ്‌നങ്ങളാണ്.

English summary
Kerala assembly election 2021: angamaly would witness a strong fight this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X