കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ കോണ്‍ഗ്രസ് കോട്ട, അന്‍വര്‍ സാദത്തിന് എതിരില്ല, 2006 ആവര്‍ത്തിക്കാന്‍ സിപിഎം, മണ്ഡല ചരിത്രം

Google Oneindia Malayalam News

കോണ്‍ഗ്രസിന് എറണാകുളത്ത് സുരക്ഷിതമായൊരു മണ്ഡലം പറയാനുണ്ടെങ്കില്‍ അത് ആലുവയാണ്. കേരളത്തില്‍ തന്നെ കോണ്‍ഗ്രസ് അതിശക്തമായ കോട്ടയാണ് ഇത്. ഒരിക്കല്‍ മാത്രമാണ് ആലുവയില്‍ കോണ്‍ഗ്രസ് അട്ടിമറിക്കപ്പെട്ടിട്ടുള്ളത്. ഇത്തവണയും കോണ്‍ഗ്രസ് മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിലെ ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട്, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ആലുവ മണ്ഡലം. കോണ്‍ഗ്രസിന്റെ അന്‍വര്‍ സാദത്താണ് നിലവില്‍ ആലുവയില്‍ നിന്നുള്ള എംഎല്‍എ. ഇത്തവണയും ജയിച്ച് കയറനാവുമെന്ന് സാദത്ത് പ്രതീക്ഷിക്കുന്നുണ്ട്.

Recommended Video

cmsvideo
Electon 2021 : ആലുവക്കാർ പറയുന്നു ..വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന അൻവർ സാദത്ത് | Oneindia Malayalam
1

1977 മുതല്‍ 2016 വരെ നടന്ന പത്ത് തിരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഒരു തവണ സിപിഎം സ്ഥാനാര്‍ത്ഥിയുമാണ് ഇവിടെ ജയിച്ചത്. അതില്‍ നിന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തില്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ആറ് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച കെ മുഹമ്മദ് അലിയെ 2006ല്‍ സിപിഎം അട്ടിമറിച്ചിരുന്നു. എഎം യൂസഫായിരുന്നു അന്ന് സിപിഎമ്മിന് വേണ്ടി മണ്ഡലം പിടിച്ചത്. 2011ല്‍ പക്ഷേ അന്‍വര്‍ സാദത്ത് മണ്ഡലം പിടിച്ചു. 2016ല്‍ ഒരിക്കല്‍ കൂടി വിജയം നേടി കോണ്‍ഗ്രസിന്റെ അഭിമാനം കാത്തത്തും അന്‍വര്‍ സാദത്ത് തന്നെയായിരുന്നു.

1957ല്‍ ടിഒ ബാവയിലൂടെയാണ് കോണ്‍ഗ്രസ് ഇവിടെ ജയത്തിന് തുടക്കമിടുന്നത്. പിന്നീട് എഎ കൊച്ചുണ്ണിയും ടിഎച്ച് മുസ്തഫയുമൊക്കെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 1980 മുതല്‍ കെ മുഹമ്മദ് അലിയുടെ തേരോട്ടമായിരുന്നു റെക്കോര്‍ഡ്. 2006 വരെ തുടര്‍ച്ചയായി അദ്ദേഹം ജയിച്ച് പോന്നു. മണ്ഡലം എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് അലിക്കൊപ്പമായിരുന്നു. അതേസമയം കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ മണ്ഡലം കൂടെ നില്‍ക്കുമെന്ന് സിപിഎം പറയുന്നു. 2006ല്‍ എഎം യൂസുഫ് നേടിയ വിജയം ഇടതുപക്ഷത്തിന് ഇപ്പോഴും വീര്യം നല്‍കുന്നതാണ്. പക്ഷേ 2006ലെ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടി വലിയ നിരാശയാണ്.

അന്‍വര്‍ സാദത്ത് മണ്ഡലത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്. അതുകൊണ്ട് പരാജയപ്പെടുത്തുക വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ തന്നെ പ്രകടമായ മാറ്റം വന്നത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സിപിഎം കരുതുന്നത്. സ്ഥിരം നേതാക്കളെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പേര് സജീവ പരിഗണനയിലുണ്ട്. മണ്ഡലത്തില്‍ തന്നെയുള്ളയാള്‍ക്ക് പരിഗണന നല്‍കണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ നെടുമ്പാശ്ശേരി ഡിവിഷനില്‍ നിന്ന് മത്സരിച്ച കെകെ നാസറിനെ ആലുവയില്‍ കളത്തിലിറക്കണമെന്നാണ് ആവശ്യം. എന്നാല്‍ തോറ്റയാള്‍ക്ക് സീറ്റ് നല്‍കാന്‍ സാധ്യത കുറവാണ്. എജെ റിയാസ്, ഷബീര്‍ അലി, എന്നിവരെയും പരിഗണിക്കുന്നുണ്ട്. ശക്തനായ തൊഴിലാളി നേതാവിനെ ഇറക്കണമെന്നും ആവശ്യമുണ്ട്. കീഴ്മാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീറിനാവും അങ്ങനെയെങ്കില്‍ നറുക്ക് വീഴുക. യുവത്വം നിറഞ്ഞ നേതാവാണെന്ന് സിപിഎം പറയുന്നു.

English summary
Kerala assembly election 2021: congress have strong victory chance to aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X