• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്‌സണ്‍ ജോസഫോ ഇറങ്ങും?

കോണ്‍ഗ്രസിന് ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിരയുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. എന്നാല്‍ അത് അത്ര എളുപ്പമല്ല. 2011ല്‍ കൈവിട്ട മണ്ഡലം ഭൂരിപക്ഷം കൂട്ടി തിരിച്ചുപിടിച്ച എല്‍ദോ എബ്രഹാം കരുത്തനാണ് ജയിക്കുക കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല. അതിന് പുറമേ ജോസഫ് വാഴയ്ക്കനെതിരെയുള്ള പോസ്റ്റര്‍ പ്രചാരണം കൂടിയായതോടെ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ്. യുവനേതാക്കളായ മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവര്‍ മണ്ഡലത്തില്‍ നേരത്തെ തന്നെ പ്രചാരണത്തിലുണ്ട്.

ഇതെല്ലാം കോണ്‍ഗ്രസ് ആരെ ഇറക്കിയാലും പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം സിപിഐ ഇത്തവണയും എല്‍ദോ എബ്രഹാമിന് തന്നെ ടിക്കറ്റ് നല്‍കിയേക്കും. ജില്ലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയ മണ്ഡലങ്ങളിലൊന്നാണ് മൂവാറ്റുപുഴ. യുഡിഎഫിന്റെ വന്‍ മരം ജോസഫ് വാഴയ്ക്കന്‍ വന്‍ തോല്‍വി തന്നെയാണ് ഇവിടെ നേരിട്ടത്. സിപിഐയുടെ എല്‍ദോ എബ്രഹാമിനോട് 9375 വോട്ടിനായിരുന്നു വാഴയ്ക്കന്റെ തോല്‍വി. 5163 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസഫ് വാഴയ്ക്കന്‍ 2011ല്‍ വിജയിച്ച മണ്ഡലമാണിത്.

മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ വലിയ അടി നടക്കുമ്പോള്‍ ജയം വലിയ പ്രതീക്ഷയില്ലാത്ത കാര്യമാണ്. മൂവാറ്റുപുഴ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കണ്ണുവെക്കുന്നുണ്ട്. അതേസമയം സീറ്റ് കൈവിട്ടാല്‍ ഇവിടെ പ്രവര്‍ത്തനമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചിട്ടുണ്ട്. തോല്‍പ്പിക്കാന്‍ തങ്ങള്‍ തന്നെ മതിയെന്ന നിലപാടിലാണ് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് നേതാക്കളുള്ളത്.

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും കോതമംഗലം താലൂക്കില്‍ ഉള്‍പ്പെടുന്ന പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാ മണ്ഡലം. മണ്ഡലത്തില്‍ ഇടതും വലതും മാറി മാറി ജയിച്ചിട്ടുണ്ട്.

കെ ജോര്‍ജ് 1957 മുതല്‍ 1965 വരെ ഇവിടെ ജയിച്ചിട്ടുണ്ട്. പിന്നീടാണ് സിപിഐയിലൂടെ ഈ മണ്ഡലം ഇടതുമുന്നണി ജയിച്ചത്. കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും മാണി ഗ്രൂപ്പും ഇവിടെ ജയിച്ചിട്ടുണ്ട്. 2006ല്‍ ബാബു പോള്‍ ഇവിടെ സിപിഐക്കായി വിജയിച്ചിരുന്നു. 2011ല്‍ ജോസഫ് വാഴയ്ക്കന്‍ കൊണ്ടുപോയ മണ്ഡലമാണ് എല്‍ദോ എബ്രഹാം തിരിച്ച് പിടിച്ചത്.

എല്‍ദോ എബ്രഹാം തന്നെ ഇത്തവണ മത്സരിക്കുമ്പോള്‍ മുന്‍പന്തിയില്‍ ഉള്ളത് ജോസഫ് വാഴയ്ക്കന്റെ പേരാണ്. കുഴല്‍നാടനെയും പരിഗണിക്കുന്നുണ്ട്. യുവസ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതീക്ഷ വെച്ചാണ് മാത്യു കുഴല്‍നാടന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലത്തില്‍ സജീവമായി തന്നെ വാഴയ്ക്കനും ഉണ്ടായിരുന്നു. എന്നാല്‍ വാഴയ്ക്കനെതിരെ പോസ്റ്റര്‍ പ്രചാരണം വലിയ ആശങ്കയാണ് കോണ്‍ഗ്രസിലുണ്ടാക്കിയത്.

cmsvideo
  Shashi tharoor has possibilities to become CM candidate

  ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

  ഇതിന് പുറമേ സര്‍പ്രൈസായി വന്നത് ജെയ്‌സണ്‍ ജോസഫിന്റെ പേരാണ്. കെപിസിസി സെക്രട്ടറിയാണ് അദ്ദേഹം. പ്രാദേശിക വിഭാഗം ജോസഫ് വാഴയ്ക്കന്‍ വേണ്ടെന്ന നിലപാടിലാണ്. ജെയ്‌സണെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നത് അദ്ദേഹത്തിന്റെ സാധ്യത ശക്തമാക്കുന്നു. മാത്യു കുഴല്‍നാടന് വലിയ നഷ്ടം വരാനാണ് സാധ്യത. എന്തായാലും മത്സരം ഇത്തവണ കടുക്കും. മണ്ഡലം മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

  വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  kerala assembly election 2021: congress may contesting jayson joseph from moovatupuzha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X