കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ യുഡിഎഫ്, വിട്ടുകൊടുക്കാതെ എൽഡിഎഫ്, മണ്ഡലപരിചയം

Google Oneindia Malayalam News

വടകര: ഒരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലം. കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കൂടി നീങ്ങുമ്പോൾ ഈ മണ്ഡലത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഒരു കാലത്ത് രാഷ്ട്രീയ കുടിപ്പകയുടേയും സംഘർഷങ്ങളുടേയും നാടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.

നിലവിൽ സിപിഐയുടെ കയ്യിലാണ് നാദാപുരം മണ്ഡലം. ഇത് കൈക്കലാക്കാൻ സിപിഎമ്മിൽ നിന്ന് ചില ശ്രമങ്ങൾ ഇടക്കാലത്തുണ്ടായെങ്കിലും സിപിഐ ശക്തമായി എതിർത്തതോടെ സിപിഎം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മണ്ഡലം കൈവശപ്പെടുത്തുന്നത് വിപരീത ഫലങ്ങൾക്ക് കാരണമാകുമെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് പിന്നിൽ. എങ്കിൽപ്പോലും ഇത്തവണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാറിന് തന്നെയാണ് സാധ്യത തെളിയുന്നത്. കഴിഞ്ഞ തവണയും ഇദ്ദേഹം സ്ഥാനാർത്ഥിയായി മത്സരിച്ചത്.

cpm-congress-17-1

എൽജെഡിയും കേരള കോൺഗ്രസ് എമ്മും യുഡിഎഫ് വിട്ട സാഹചര്യത്തിൽ ജില്ലയിൽ എൽഡിഎഫിന് കൂടുതൽ സീറ്റ് ലഭിക്കാനാണ് സാധ്യത. മുസ്ലിം ലീഗ് നാദാപുരം സീറ്റ് ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് മുന്നണിക്കുള്ളിൽ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. മണ്ഡലം സിപിഐയിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇത് മുന്നിൽക്കണ്ടുള്ള നീക്കമാണ് സിപിഐയുടേത്.

സത്യൻ മൊകേരിയെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് തവണ സിപിഎമ്മിൽ നിന്ന് മത്സരിച്ചെങ്കിലും ഇകെ വിജയനെ തന്നെ പരിഗണിക്കമെന്ന് സിപിഎമ്മിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു തവണ മാത്രമാണ് യുഡിഎഫിന് ഈ മണ്ഡലം ലഭിച്ചത്. 1960 ലായിരുന്നു യുഡിഎഫ് വിജയിക്കുന്നത്. 10 പഞ്ചായത്തുകളുള്ള ഈ മണ്ഡലത്തിൽ ആറിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫുമാണ് മത്സരിക്കുന്നത്.

English summary
Kerala Assembly election 2021: Historuy of Nadapuram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X