കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇന്നത്തെ ​എലത്തൂർ നിയമസഭാ മണ്ഡലം.​ 2008ലെ മണ്ഡല പുനർനിർണയത്തിൽ രൂപപെട്ട മണ്ഡലമാണിത്. ബാലുശ്ശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് എലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ ആറ് വാർഡുകൾ, ചേളന്നൂർ, കക്കോടി, കാക്കൂർ, നന്മണ്ട, കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എൻസിപിയിലെ എ കെ ശശീന്ദ്രൻ ആണ് നിലവിലെ എംഎൽഎ. തുടർച്ചയായി രണ്ട് തവണയാണ് ശശീന്ദ്രൻ ഇതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ചിരുന്ന എൻസിപിക്ക് എൽഡിഎഫാണ് ഈ മണ്ഡലം നൽകുന്നത്. സംവരണ മണ്ഡലമായ ബാലുശശേരി സീറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണിത്.

വികസനത്തുടര്‍ച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍വികസനത്തുടര്‍ച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രണ്ട് തവണ മത്സരിച്ച് വിജയിച്ച എകെ ശശീന്ദ്രൻ 2011ൽ 14654 വോട്ടിനാണ് വിജയിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സോഷ്യലിസ്റ്റ്‌ ജനതാദളിന് സീറ്റ് നൽകുകയും ഷേക്ക്‌ പി ഹാരിസ് ഇവിടെ മത്സരിപ്പിക്കുകയും ചെയ്തുിരുന്നു. ഇത്തവണയും എ കെ ശശീന്ദ്രൻ തന്നെയാണു ഇടതുപക്ഷത്തിനു വേണ്ടി വോട്ട് തേടുന്നത്.

cpim-1-09-149

2011ൽ ബിജെപിക്ക്​ 8.89% വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ബിജെപി വേരുറപ്പി്ക്കുന്ന സാഹചര്യത്തിൽ ഇടത് വലത് മുന്നണികൾക്ക് ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകേണ്ടത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് എലത്തൂർ ഉൾപ്പെടുന്നത്.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

അതേ സമയം തന്നെ കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാൽ ജനരോഷം ശക്തമാണ്. എന്നാൽ കോരപ്പുഴ പാലത്തിന്റെ പുനർനിർമാണം അടക്കമുള്ള കാര്യങ്ങളെല്ലാം ശശീന്ദ്രന് നേട്ടമായി അവകാശപ്പെടാവുന്നതാണ്. എന്നാൽ സീറ്റ് തർക്കത്തോടെ മാണി സി കാപ്പനും കാപ്പനെ പിന്തുണയ്ക്കുന്നവരും പാർട്ടി വിട്ടോടെ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം കരുനീക്കുന്നുണ്ടെന്നാണ് സൂചന. പകരം കണ്ണൂർ നൽകിയേക്കുമെന്നും സൂചനകളുണ്ട്. എൻസിപിയിൽ ശശീന്ദ്രന്റെ എതിർപക്ഷത്തുള്ള എം ആലിക്കോയെ എലത്തൂരിൽ മത്സരിപ്പിക്കാൻ യുഡിഎഫും നീക്കം നടത്തുന്നുണ്ട്.

English summary
Kerala assembly election 2021: History LDF dominated Elathur, AK Sassendran may lost seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X