• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനിയാര് ഭരിക്കും കേരളം...? തുടര്‍ഭരണം ? അട്ടിമറി ജയം ? ശക്തിപ്രകടനം ? - നിസാർ മുഹമ്മദ് എഴുതുന്നു

നിസാർ മുഹമ്മദ്

തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് നിസാർ മുഹമ്മദ്. വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ചലച്ചിത്ര പ്രവർത്തകനും ആണ്

കേരളം പോളിങ് ബൂത്തിലെത്താന്‍ ആഴ്ചകൾ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ രംഗത്ത് കോലാഹലങ്ങള്‍ കൊഴുക്കുകയാണ്. അതില്‍ രാഷ്ട്രീയമുണ്ട്, ധാര്‍മികതയുണ്ട്, വിവാദങ്ങളുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്. വാദ പ്രതിവാദങ്ങളുണ്ട്. ഇതെല്ലാം ഏറെക്കുറെ അതിജീവിക്കാന്‍ കഴിയുന്നവര്‍ അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കും. അത് ഏത് മുന്നണിയെന്ന് പറയാവുന്ന ഘട്ടമെത്തിയിട്ടില്ല.

ആഴക്കടലിലെ വിവാദത്തിരയിളക്കം; ഇത് അപ്രതീക്ഷിത ആയുധം- നിസാർ മുഹമ്മദ് എഴുതുന്നു

ഈ സമരാഗ്നി അത്ര പെട്ടെന്ന് അണയുമോ? തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ കാത്തിരിക്കുന്നത് - നിസാർ മുഹമ്മദ് എഴുതുന്നു

കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ തമ്മിലാണ് പ്രധാന പോരാട്ടം. ബദല്‍ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപിക്കും ഇക്കുറി ഇവിടെ ശക്തി തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രചാരണമാണ് കേരളത്തിന്റെ മുക്കിലും മൂലയിലും നടക്കുന്നത്. തുടര്‍ഭരണമെന്നത് എല്‍ഡിഎഫിന്റെയും അട്ടിമറി വിജയമെന്നത് യുഡിഎഫിന്റെയും ശക്തി തെളിയിക്കുകയെന്നത് ബിജെപിയുടെയും അനിവാര്യതയാണ്.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

അലങ്കോലമാകാത്ത സീറ്റുവിഭജനം

അലങ്കോലമാകാത്ത സീറ്റുവിഭജനം

അധികം അലങ്കോലമാകാത്ത സീറ്റുവിഭജന ചര്‍ച്ചകളാണ് മൂന്നു മുന്നണിയിലും പുരോഗമിക്കുന്നത്. എതിര്‍പ്പിന്റെ സ്വരമില്ലെന്നല്ല, വലിയ ഒച്ചപ്പാടിലേക്ക് അത് വളര്‍ന്നിട്ടില്ലെന്നതാണ് കൗതുകം (ചില ചെറിയ പൊട്ടലും ചീറ്റലുകളും ചിലയിടങ്ങളിലുണ്ട്). മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണിത്. ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി, കണിശതയോടെ സീറ്റു വിഭജനം പൂര്‍ത്തിയാക്കുന്ന പതിവാണ് എല്‍ഡിഎഫിന്റേത്. ഭിന്നാഭിപ്രായങ്ങള്‍ ഉയരുമ്പോഴെല്ലാം തന്ത്രപൂര്‍വം അതിജീവിക്കുകയെന്നത് അവരുടെ രീതിയാണ്. ഇത്തവണ ഈ കണിശതയും കൗശലവുമാണ് യുഡിഎഫിലും പ്രകടമാകുന്നത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തെ ഒരു പരിധിവരെയെങ്കിലും അതിജീവിക്കാനായെന്നതാണ് ശ്രദ്ധേയം. അപസ്വരങ്ങള്‍ ആ മുന്നണിയുടെ ആഭ്യന്തരതലത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ഘടകകക്ഷികള്‍ക്ക് വലിയ ശബ്ദമില്ലെന്നതിനാല്‍ എന്‍ഡിഎയിലും പറയത്തക്ക പ്രശ്‌നങ്ങള്‍ പുറത്തേക്ക് വരുന്നില്ല.

സ്ഥാനാര്‍ത്ഥികള്‍ ആരെ തുണയ്ക്കും?

സ്ഥാനാര്‍ത്ഥികള്‍ ആരെ തുണയ്ക്കും?

മല്‍സര രംഗത്തുള്ള എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തി. പ്രാഥമിക പട്ടിക ആദ്യം പുറത്തുവന്നത് സിപിഎമ്മിന്റേതാണ്. ജില്ലാ ഘടകങ്ങളുടെ ശുപാര്‍ശ അപ്പാടെ പരിഗണിക്കാതെ പുതിയ ചില പേരുകളാണ് സിപിഎം പരിഗണിച്ചത്. രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് അവസരം നഷ്ടമായി. ഇതിന്റെ പേരില്‍ നേരിയ പ്രതിഷേധം അണികളില്‍ പ്രകടമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അന്തിമ ഘട്ടമെത്തുമ്പോള്‍ നേരിയ ചില തിരുത്തലുകള്‍ വന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. സിപിഐയിലും കാര്യങ്ങള്‍ ശുഭകരമാണ്. മൂന്നു ടേം എന്ന നിബന്ധന കര്‍ശനമായി പാലിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഇടതുമുന്നണിയിലേക്ക് മാറിച്ചവിട്ടിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലും സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനമാണ് ഇനിയുള്ളത്. ജനതാദള്‍-എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആന്റണി രാജുവിനെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇറക്കി.

പുതുമുഖങ്ങളെ തഴുകാൻ കോൺഗ്രസ്

പുതുമുഖങ്ങളെ തഴുകാൻ കോൺഗ്രസ്

കോണ്‍ഗ്രസിലാകട്ടെ, യുവജനങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അമ്പത് ശതമാനത്തിലധികം സീറ്റ് നല്‍കണമെന്നതാണ് ധാരണ. ഇത് പരമ്പരാഗത സീറ്റുമോഹികളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നുണ്ട്. ഹൈക്കമാന്റ് നേരിട്ട് ഇടപെട്ടും സര്‍വേ നടത്തിയും ദേശീയ നേതാക്കളെ അണിനിരത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നതിനാല്‍ ഇത്തവണ ഗ്രൂപ്പ് വീതം വെയ്ക്കലുകള്‍ പണ്ടേപ്പോലെ ഫലിക്കില്ല. രണ്ടോ മൂന്നോ ദിവത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങുമെന്നും വിജയസാധ്യതയുള്ളവര്‍ അതില്‍ ഇടംപിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ ഉറപ്പ്.

സീറ്റുമോഹികൾ സൃഷ്ടിക്കുന്ന പ്രശ്നം

സീറ്റുമോഹികൾ സൃഷ്ടിക്കുന്ന പ്രശ്നം

അതേസമയം, നേമത്ത് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കെപിസിസി സെക്രട്ടറി വിജയന്‍ തോമസ് രാജിവെച്ചു. പിന്നീട് കോൺഗ്രസ് നേതൃത്വം ഇദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെ എത്തിച്ചു. സ്ഥാനാർഥിത്വമാണോ സംഘടന ചുമതലയാണോ അദ്ദേഹത്തിന് മുന്നിൽ വെച്ച ഓഫർ എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. വയനാട് ഉള്‍പ്പെടെയുള്ള മറ്റ് ചില ജില്ലകളില്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നതും കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നുണ്ട്. സ്ഥിരം സീറ്റുമോഹികള്‍ ഐക്യപ്പെട്ട് കുറുമുന്നണിയുണ്ടാക്കുമെന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്.

ഇക്കുറി അധികം ലഭിച്ച സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്താനുള്ള ശ്രമങ്ങളാണ് മുസ്ലിംലീഗില്‍ തുടരുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അവകാശവാദം. യുഡിഎഫില്‍ ഉറച്ചുനിന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കിട്ടിയ സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കേണ്ടതുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏത് കേരളാ കോണ്‍ഗ്രസിനാണ് ശക്തിയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെയാണ് വെളിപ്പെടുക. ആര്‍എസ്പി, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നിര്‍ണായക ഘടകമാണ്.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ബിജെപി സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറി. മെട്രോമാന്‍ ഇ ശ്രീധരന്‍, മുൻ ഡിജിപി ജേക്കബ് തോമസ് തുടങ്ങിയവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയൊരു ഇമേജുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഒഴികെ പ്രമുഖ നേതാക്കളെല്ലാവരും കളത്തിലുണ്ടെന്നാണ് പ്രാഥമിക പട്ടിക സൂചിപ്പിക്കുന്നത്. ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടാണ് അന്തിമ പട്ടിക പുറത്തിറക്കുക.

പ്രചാരണത്തിലെ പോര്‍മുഖം

പ്രചാരണത്തിലെ പോര്‍മുഖം

പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യത്തിന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതാനുള്ള കരുത്തുണ്ടെന്ന് ഇടതുനേതാക്കള്‍ നെഞ്ചുറപ്പോടെ പറയുന്നു. താഴേത്തട്ടില്‍ വരെ വികസനമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു, ദുരന്തങ്ങളും പ്രതിസന്ധികളും അതിജീവിക്കാനായി, തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് ഈ ആത്മവിശ്വാസത്തിന് ആധാരം.

അതേസമയം, സര്‍ക്കാരിനും നേതാക്കള്‍ക്കും എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ഏത് രീതിയിലാകും പ്രതിഫലിക്കുകയെന്നതില്‍ ആശങ്കയില്ലാതില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് ബിജെപിയെ പിന്തുണക്കുന്നുവെന്നുമുള്ള രാഷ്ട്രീയം മുന്‍നിര്‍ത്തി ഇതിനെ പ്രതിരോധിക്കാനാകുമെന്ന് ഇടതുനേതൃത്വം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

ഭരണ വിരുദ്ധ വികാരത്തിൽ കണ്ണുനട്ട്

ഭരണ വിരുദ്ധ വികാരത്തിൽ കണ്ണുനട്ട്

ഭരണത്തിന്റെ അവസാന നാളുകളില്‍ ശക്തമായ ഭരണവിരുദ്ധ വികാരം രൂപപ്പെട്ടുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ആഴക്കടല്‍ മല്‍സ്യ ബന്ധന കരാര്‍, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മറ്റ് മൂന്നു മന്ത്രിമാര്‍ എന്നിവര്‍ക്ക് എതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രഹസ്യമൊഴി എന്നിവ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുന്നു. ഏറ്റവുമൊടുവില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യുഡിഎഫ് ക്യാമ്പുകളില്‍ പ്രത്യാശയുണ്ട്. അകന്നു നിന്ന സാമുദായിക നേതൃത്വങ്ങളെ ഒപ്പം കൊണ്ടുവരാനായെന്നും തീരമേഖലയിലെ സര്‍ക്കാര്‍ വിരുദ്ധ വികാരവും അനുകൂലഘടകമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ആശങ്കയും പ്രതീക്ഷയും

ആശങ്കയും പ്രതീക്ഷയും

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കുമോയെന്നതാണ് യുഡിഎഫിന്റെ പ്രധാന ആശങ്ക. മുന്നണി സമവാക്യങ്ങള്‍ മാറി മറിഞ്ഞത് ഏത് തരത്തിലാകും പ്രതിഫലിക്കുകയെന്നത് ഇനിയും കണക്കുകൂട്ടിയെടുക്കാനായിട്ടില്ല. എങ്കിലും അഞ്ചുവര്‍ഷത്തിന് അപ്പുറം ഒരു മുന്നണിയും കേരളം ഭരിച്ചിട്ടില്ലെന്ന ചരിത്രം യുഡിഎഫില്‍ ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്.

ബിജെപിയുടെ പ്രതീക്ഷകൾ

ബിജെപിയുടെ പ്രതീക്ഷകൾ

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കേരളത്തിന് ഇനി ആവശ്യമില്ലെന്നതാണ് ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. വികസനത്തിന് ഒരു ബദല്‍ എന്ന ആശയം അവര്‍ മുന്നോട്ടുവെക്കുന്നു. ഒന്നില്‍ നിന്ന് സമാജികരുടെ എണ്ണം പലതായി വര്‍ധിപ്പിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ അവകാശവാദം.

അതേസമയം, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ധനവില വര്‍ധന ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും ബിജെപി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Kerala Assembly Election 2021: Kerala Circus- Nizar Mohammed Analyzes Kerala Political picture just before declaring the candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X