കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ കുതിച്ചുയര്‍ന്ന ഭൂരിപക്ഷം; തിരിച്ചിറക്കിയ രണ്ട് തിരഞ്ഞെടുപ്പുകള്‍... ആറ്റിങ്ങല്‍ ആര്‍ക്കൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രം പരിശോധിച്ചാല്‍, ആരുടേയെങ്കിലും കുത്തക മണ്ഡലം എന്ന് പറയാന്‍ ആവാത്ത നിയമസഭാ മണ്ഡലം ആണ് ആറ്റിങ്ങല്‍. ആറ് തവണ കോണ്‍ഗ്രസ്സും ആറ് തവണ സിപിഎമ്മും ഒരു തവണ സിപിഐയും വിജയിച്ചിട്ടുണ്ട് ഇവിടെ. ഒരുതവണ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സും.

സിപിഐ കോട്ട; പക്ഷേ, മൂന്ന് വട്ടം കോണ്‍ഗ്രസ് ഞെട്ടിച്ചു... ഇത്തവണ വമ്പന്‍ പ്രതീക്ഷയില്‍ ഇരുപക്ഷവുംസിപിഐ കോട്ട; പക്ഷേ, മൂന്ന് വട്ടം കോണ്‍ഗ്രസ് ഞെട്ടിച്ചു... ഇത്തവണ വമ്പന്‍ പ്രതീക്ഷയില്‍ ഇരുപക്ഷവും

സിപിഎം കോട്ട... കാലിടറിയത് ഒരിക്കല്‍ മാത്രം; തദ്ദേശത്തിലും ലീഡ് ഇടതിന് തന്നെ! വാമനപുരം പുരാണം ഇങ്ങനെസിപിഎം കോട്ട... കാലിടറിയത് ഒരിക്കല്‍ മാത്രം; തദ്ദേശത്തിലും ലീഡ് ഇടതിന് തന്നെ! വാമനപുരം പുരാണം ഇങ്ങനെ

എന്നാല്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെ ഇവിടെ വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ പിടിക്കാന്‍ കരുതിക്കൂട്ടിയിറങ്ങുന്നുണ്ട് കോണ്‍ഗ്രസ്. എന്താണ് ആറ്റിങ്ങലിലെ രാഷ്ട്രീയ കാലാവസ്ഥ, എന്താണ് രാഷ്ട്രീയ ചരിത്രം? പരിശോധിക്കാം...

ആര്‍ക്കൊപ്പം ആറ്റിങ്ങല്‍

ആര്‍ക്കൊപ്പം ആറ്റിങ്ങല്‍

1957 ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആര്‍ പ്രകാശം ആണ് ഇവിടെ വിജയിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍ കുഞ്ഞിരാമനും. 1967 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി സിപിഎം സ്ഥാനാര്‍ത്ഥി കെപികെ ദാസും വിജയിച്ചു.

വക്കത്തിന്റെ സ്വന്തം മണ്ഡലം

വക്കത്തിന്റെ സ്വന്തം മണ്ഡലം

മുന്‍ സ്പീക്കറും മുന്‍ ഗവര്‍ണറും ഒക്കെ ആയ വക്കം പുരുഷോത്തമന്‍ അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. അതില്‍ നാല് തവണയും തുടര്‍ച്ചയായ വിജയങ്ങള്‍ ആയിരുന്നു. ഒരുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) ആയും ഒരു തവണ സ്വതന്ത്രനായും വക്കം ഇവിടെ മത്സരിച്ച് ജയിച്ചു. 2001 ലെ തിരഞ്ഞെടുപ്പില്‍ ആയിരുവന്നു അവസാനത്തെ വിജയം.

ആനത്തലവട്ടം

ആനത്തലവട്ടം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍ മൂന്ന് തവണ വിജയിച്ച മണ്ഡലം ആണ് ആറ്റിങ്ങല്‍. 1987 ലും 1996 ലും 2006 ലും ആയിരുന്നു ആയിരുന്നു ആനത്തലവട്ടം ആറ്റിങ്ങലില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയത്.

ബി സത്യന്റെ വിജയം

ബി സത്യന്റെ വിജയം

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് സിപിഎം. 2006 ല്‍ ആനത്തലവട്ടം വിജയിച്ചത് പതിനൊന്നായിരത്തില്‍പരം വോട്ടിനാണ്. 2011 ല്‍ ബി സത്യന്‍ അത് 30,065 ആക്കി. 2016 ലെ തിരഞ്ഞെടുപ്പില്‍ അത് 40,383 ആക്കി ഉയര്‍ത്താനും ബി സത്യന് സാധിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്നു ആറ്റിങ്ങല്‍ ലോക്‌സഭ. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ എ സമ്പത്തിന് അടിപതറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 50,045 വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയപ്പോള്‍ എ സമ്പത്തിന് ലഭിച്ചത് 48,492 വോട്ടുകള്‍ ആയിരുന്നു.

തദ്ദേശത്തിലെ തിരിച്ചുവരവ്

തദ്ദേശത്തിലെ തിരിച്ചുവരവ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തിരിച്ചുവരവിന്റെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 9,954 വോട്ടുകളുടെ ലീഡ് ഉണ്ട് മണ്ഡലത്തില്‍ ഇപ്പോള്‍. നിയമസഭ തിരഞ്ഞെടുപ്പിലെ ലീഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നത് വേറെ കാര്യം.

മേല്‍ക്കൈ

മേല്‍ക്കൈ

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും ചെറുവന്നിയൂര്‍, കരവാരം, കിളിമാനൂര്‍, മണമ്പൂര്‍, ഒട്ടൂര്‍, പഴയകുന്നുംമേല്‍, പുളിമാത്ത്, വക്കം എന്നീ ഗ്രമപ്പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം. ഇതില്‍ ആറ്റിങ്ങല്‍ നഗരസഭയും, മണമ്പൂര്‍, ഒട്ടൂര്‍, പഴയകുന്നുമ്മേല്‍ എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. ചെറുവന്നിയൂര്‍, കിളിമാനൂര്‍, പുളിമാത്ത്, വക്കം എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫിന് അധികാരം. കരവാരം പഞ്ചായത്തില്‍ എന്‍ഡിഎയ്ക്ക് ആയിരുന്നു ഭൂരിപക്ഷം.

സിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതംസിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതം

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

English summary
Kerala Assembly Election 2021: Know all about Attingal State Assembly Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X