കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

Google Oneindia Malayalam News

1967 ല്‍ ആയിരുന്നു നിലമ്പൂര്‍ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ ആണെങ്കിലും, അന്ന് മലപ്പുറം ജില്ല രൂപീകരിച്ചിട്ടില്ല. 1969 ലാണ് മലപ്പുറം ജില്ലാ രൂപീകരണം.

ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

1967 ല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും തൊഴിലാളി നേതാവും ആയ കെ കുഞ്ഞാലി ആണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ മുഹമ്മദിനെ ആയിരുന്നു അന്ന് കുഞ്ഞാലി തോല്‍പിച്ചത്. പക്ഷേ, കരിക്കാടന്‍ കുഞ്ഞാലിയെന്ന കെ കുഞ്ഞാലിയെന്ന സഖാവ് കുഞ്ഞാലി 1969 ല്‍ കൊല്ലപ്പെട്ടു. നിലമ്പൂരിന്റെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്.

ആദ്യത്തെ എംഎല്‍എ

ആദ്യത്തെ എംഎല്‍എ

ആര്യാടന്‍ മുഹമ്മദിനെ തോല്‍പിച്ച് നിലമ്പൂരിന്റെ പ്രഥമ എംഎല്‍എ ആയി മാറിയ കെ കുഞ്ഞാലി കൊല്ലപ്പെടുന്നത് 1969 ജൂലായ് 28 ന് ആയിരുന്നു. എംഎല്‍എ സ്ഥാനത്തിരിക്കെ ആയിരുന്നു ആ അരുംകൊല. അതിന് പിന്നില്‍ ആര്യാടന്‍ മുഹമ്മദ് ആണെന്ന ആരോപണം ശക്തമായിരുന്നു.

കോണ്‍ഗ്രസ് വാഴ്ച

കോണ്‍ഗ്രസ് വാഴ്ച

കുഞ്ഞാലിക്ക് ശേഷം നിലമ്പൂരില്‍ കോണ്‍ഗ്രസ് വാഴ്ച ആയിരുന്നു. സി ഹരിദാസും, ടികെ ഹംസയും ആര്യാടന്‍ മുഹമ്മദും ഒക്കെ ആയി അത് അര നൂറ്റാണ്ടോളം തുടര്‍ന്നു. കുഞ്ഞാലിയുടെ ഓര്‍മകള്‍ക്കൊന്നും നിലമ്പൂരില്‍ സിപിഎമ്മിന്റെ തിരിച്ചുവരവിനുള്ള വഴിയൊരുക്കാന്‍ ആയില്ല.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

നിലമ്പൂരിനെ നിയമസഭയില്‍ ഏറ്റവും അധികം തവണ പ്രതിനിധീകരിച്ചിട്ടുള്ളത് ആര്യാടന്‍ മുഹമ്മദ് ആണ്- ഏഴ് തവണ. അതില്‍ ആറ് തവണയും അദ്ദേഹം തുടര്‍ച്ചയായ വിജയം വരിക്കുകയായിരുന്നു. 1987 മുതല്‍ 2011 വരെ ആര്യാടന്‍ മാത്രമായിരുന്നു നിലമ്പൂരിന്റെ എംഎല്‍എ.

എല്‍ഡിഎഫ് പിടിച്ചെടുത്തു

എല്‍ഡിഎഫ് പിടിച്ചെടുത്തു

എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നില്ല അത്തവണ മത്സരിച്ചത്, പിവി അന്‍വര്‍ എന്ന വ്യവസായി ആയിരുന്നു. ആര്യാടന്‍ മുഹമ്മദിന് പകരം, മകന്‍ ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു സ്ഥാനാര്‍ത്ഥി. പതിനൊന്നായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു പിവി അന്‍വറിന്റെ ആധികാരിക വിജയം.

ലോക്‌സഭയില്‍ യുഡിഎഫ് തേരോട്ടം

ലോക്‌സഭയില്‍ യുഡിഎഫ് തേരോട്ടം

വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ ആണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം വരുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം! നിലമ്പൂരില്‍ മാത്രം അത്തവണ അറുപതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു യുഡിഎഫ് നേടിയത്. അതിന്റെ ആത്മവിശ്വാസം ഇത്തവണ കോണ്‍ഗ്രസിനുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് തന്നെ ആയിരുന്നു ലീഡ്. എന്നാല്‍ ഇത് വെറും 794 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. നിലമ്പൂര്‍ നഗരസഭ അടക്കം ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അന്‍വര്‍ ഇറങ്ങിയാല്‍

അന്‍വര്‍ ഇറങ്ങിയാല്‍

സിറ്റിങ് എംഎല്‍എ ആയ പിവി അന്‍വര്‍ ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനാണ്. 018 ലെ പ്രളയത്തിലും 2019 ലെ കവളപ്പാറ ഉരുള്‍പൊട്ടലിലും എല്ലാം നാടിനൊപ്പം നിന്ന നായകന്‍ എന്ന വിശേഷണം അന്‍വറിന് നിലമ്പൂരുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടും ഉണ്ട്. ഇത്തവണ ആരൊക്കെ സ്ഥാനാര്‍ത്ഥികളായി വരുമെന്ന കാത്തിരിപ്പിലാണ് നിലമ്പൂരുകാര്‍.

ഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന്‍ വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രംഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന്‍ വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രം

സിപിഎമ്മിന്റെ കുതിച്ചുയര്‍ന്ന ഭൂരിപക്ഷം; തിരിച്ചിറക്കിയ രണ്ട് തിരഞ്ഞെടുപ്പുകള്‍... ആറ്റിങ്ങല്‍ ആര്‍ക്കൊപ്പംസിപിഎമ്മിന്റെ കുതിച്ചുയര്‍ന്ന ഭൂരിപക്ഷം; തിരിച്ചിറക്കിയ രണ്ട് തിരഞ്ഞെടുപ്പുകള്‍... ആറ്റിങ്ങല്‍ ആര്‍ക്കൊപ്പം

English summary
Kerala Assembly Election 2021: Know all about Nilambur State Assembly Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X