കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

Google Oneindia Malayalam News

മലപ്പുറം: പൊന്നാനി എന്നത് കേരളത്തിന്റെ സാംസ്‌കാരിക, വാണിജ്യ ചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള സ്ഥലമാണ്. കേരളത്തിലെ മെക്ക എന്നും ചെറിയ മെക്ക എന്നും ഒക്കെ അറിയപ്പെടുന്ന സ്ഥലം കൂടിയാണ് പൊന്നാനി. എഴുത്തിലെ പൊന്നാനിക്കളരിയും സുപ്രസിദ്ധം.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?

ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേകളില്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച? സാധ്യതകള്‍ ഇങ്ങനെ...ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേകളില്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച? സാധ്യതകള്‍ ഇങ്ങനെ...

കഴിഞ്ഞ നാലര പതിറ്റാണ്ടായി മുസ്ലീം ലീഗിന്റെ പെരുംകോട്ടയാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. 2004 ല്‍ കേരളം മുഴുവന്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ മഞ്ചേരി വരെ മുട്ടുകുത്തി. അന്ന് ലീഗിന്റെ പച്ചക്കൊടി ഉയര്‍ന്നുപൊങ്ങി നിന്നത് പൊന്നാനിയില്‍ ഇ അഹമ്മദിലൂടെ ആയിരുന്നു. എന്നാല്‍ നിയമസഭയില്‍ അങ്ങനെയല്ല കാര്യങ്ങള്‍... അത് പരിശോധിക്കാം...

മാറിമാറി വരാം, പക്ഷേ

മാറിമാറി വരാം, പക്ഷേ

1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ കുഞ്ഞമ്പുവും സിപിഐയുടെ ഇടി കുഞ്ഞനും ആയിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. ഇരട്ട അംഗങ്ങളുള്ള മണ്ഡലമായിരുന്നു പൊന്നാനി. 1960 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ കുഞ്ഞമ്പുവും മുസ്ലീം ലീഗിന്റെ ചെറുകോയ തങ്ങളും ജയിച്ചു.

ലീഗിന്റെ എംഎല്‍എമാര്‍

ലീഗിന്റെ എംഎല്‍എമാര്‍

ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ മുസ്ലീം ലീഗിന്റെ കോട്ടയെങ്കിലും പൊന്നാനി നിയമസഭ മണ്ഡലത്തില്‍ രണ്ട് തവണ മാത്രമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതും വിജയിച്ചതും. അത് 1960 ലും 1967 ലും ആയിരുന്നു. 1967 ല്‍ വിപിസി തങ്ങള്‍ ആണ് വിജയിച്ചത്. അതിന് ശേഷം മുസ്ലീം ലീഗ് ഇവിടെ മത്സരിച്ചിട്ടില്ല. 1967 ല്‍ കോണ്‍ഗ്രസ്സിനെതിരെ ആയിരുന്നു ലീഗിന്റെ വിജയം.

കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി

കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി

1970 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംവി ഹൈദ്രോസ് ഹാജി മുസ്ലീം ലീഗിനെ തോല്‍പിച്ച് എംഎല്‍എ ആയി. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍. അതില്‍ നാല് തവണ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ആറ് തവണ സിപിഎമ്മും ജയിച്ചു.

 എംപി ഗംഗാധരന്റെ റെക്കോര്‍ഡ്

എംപി ഗംഗാധരന്റെ റെക്കോര്‍ഡ്

പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നാല് തവണ വിജയിച്ചപ്പോള്‍ അതില്‍ മൂന്ന് തവണയും നിയമസഭയില്‍ എത്തിയത് എംപി ഗംഗാധരന്‍ ആയിരുന്നു. 1987 ലെ തിരഞ്ഞെടുപ്പില്‍ പിടി മോഹനകൃഷ്ണനും വിജയിച്ചു. പൊന്നാനിയില്‍ നിന്ന് ഏറ്റവും അധികം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും എംപി ഗംഗാധരനാണ്. സിനിമ താരവും ബിജെപി നേതാവും രാജ്യസഭ എംപിയും ഒക്കെ ആയ സുരേഷ് ഗോപിയുടെ അമ്മാവനാണ് എംപി ഗംഗാധരന്‍.

പ്രമുഖര്‍ ജയിച്ച മണ്ഡലം

പ്രമുഖര്‍ ജയിച്ച മണ്ഡലം

സിപിഎമ്മിനെ സംബന്ധിച്ച് നോക്കിയാല്‍, പ്രമുഖരെ നിയമസഭയില്‍ എത്തിച്ച മണ്ഡലം ആണ് പൊന്നാനി. കെ ശ്രീധരന്‍, ഇകെ ഇമ്പിച്ചിബാവ, പാലോളി മുബമ്മദ് കുട്ടി, പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. സിപിഎമ്മിനെ സംബന്ധിച്ച് നിലനിര്‍ത്തണം എന്ന് ഏറെ നിര്‍ബന്ധമുള്ള മണ്ഡലം കൂടിയാണ് പൊന്നാനി.

സിപിഎം അപ്രമാദിത്തം

സിപിഎം അപ്രമാദിത്തം

1991 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരേയൊരു തവണയാണ് സിപിഎം ഇവിടെ പരാജയം രുചിച്ചിട്ടുള്ളത്. 2001 ല്‍ ടികെ ഹംസയെ പരാജയപ്പെടുത്തി എംപി ഗംഗാധരന്‍ വിജയിച്ചു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മിന് തന്നെ ആയിരുന്നു വിജയം.

സ്പീക്കറുടെ മണ്ഡലം

സ്പീക്കറുടെ മണ്ഡലം

2006 ല്‍ പാലോളി മുഹമ്മദ് കുട്ടി ഇരുപത്തിയെണ്ണായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം ആയിരുന്നു പൊന്നാനി. 2011 ല്‍ പി ശ്രീരാമകൃഷ്ണന്‍ ആയിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. അന്ന് ഭൂരിപക്ഷം വെറും 4,101 വോട്ടുകളിലേക്ക് ഒതുങ്ങി. എന്നാല്‍ 2016 ല്‍ ശ്രീരാമകൃഷ്ണന്‍ ഭൂരിപക്ഷം 15,640 ആയി ഉയര്‍ത്തി. നിയമസഭാ സ്പീക്കറും ആയി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തരംഗത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ ആയിരുന്നു സിപിഎം പരീക്ഷണാര്‍ത്ഥം സ്വതന്ത്രനായി രംഗത്തിറക്കിയത്. 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ വിജയം. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ മാത്രം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു യുഡിഎഫിന്.

തദ്ദേശത്തില്‍ കളി മാറി

തദ്ദേശത്തില്‍ കളി മാറി

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സാഹചര്യങ്ങള്‍ എല്ലാ മാറി മറിഞ്ഞു. എല്ലാ ആരോപണങ്ങളേയും തള്ളിക്കളഞ്ഞ്, കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചു. പതിനായിരത്തോളം വോട്ടിന് പിറകിലായിരുന്ന പൊന്നാനിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 9,127 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു.

ബിജെപിയുടെ സ്ഥിതി

ബിജെപിയുടെ സ്ഥിതി

പൊന്നാനി മണ്ഡലത്തില്‍ സാവധാനത്തില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ബിജെപിയും. 2011 ല്‍ വെറും 5,680 വോട്ടുകളായിരുന്നു ബിജെപിയ്ക്ക് ഉണ്ടായിരുന്നത് എങ്കില്‍ 2016 ല്‍ അത് 11,662 വോട്ടുകളായിരുന്നു ഉയര്‍ന്നിരുന്നു എന്നത് സത്യമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ വോട്ട് 17,498 ആയി ഉയര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 20,514 ആയും ഉയര്‍ന്നിട്ടുണ്ട്.

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
Kerala Assembly Election 2021: Know all about Ponnani State Assembly Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X