കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ മാത്രം ചുവന്ന തിരൂര്‍! പിന്നെ 13 തവണയും മുസ്ലീം ലീഗിന്റെ ഹരിത പതാക മാത്രം; ഇക്കുറി എങ്ങനെ

Google Oneindia Malayalam News

1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 2001 ലെ തിരഞ്ഞെടുപ്പ് വരെ തിരൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടേയില്ല. എന്നാല്‍ 2006 ല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. തിരൂര്‍ സിപിഎം ചുവപ്പിച്ചു.

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്

പക്ഷേ, 2011 മുതല്‍ മണ്ഡലം വീണ്ടും മുസ്ലീം ലീഗിന്റെ കൈയ്യില്‍ ഭദ്രമായി. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം യുഡിഎഫിന് തന്നെയാണ് തിരൂരില്‍ ലീഡ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകുമോ എന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനും ആകില്ല.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

മൊയ്തീന്‍കുട്ടി ഹാജി മുതല്‍

മൊയ്തീന്‍കുട്ടി ഹാജി മുതല്‍

1957 മുതല്‍ 1970 വരെ നടന്ന നാല് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എക്കിത് കെ മൊയ്തീന്‍കുട്ടി ഹാജി ആയിരുന്നു. ഒരുതവണ നിയമസഭ സ്പീക്കറും ആയി അദ്ദേഹം. ഏറ്റവും അധികം കാലം തിരൂരിലെ എംഎല്‍എ ആയി ഇരുന്ന റെക്കോര്‍ഡും മൊയ്തീന്‍കുട്ടി ഹാജിയ്ക്ക് സ്വന്തം. 1987 ല്‍ ഒരിക്കല്‍ കൂടി അദ്ദേഹം നിയമസഭയില്‍ എത്തി.

ലീഗിന്റെ കോട്ട

ലീഗിന്റെ കോട്ട

മൊയ്തീന്‍കുട്ടി ഹാജിയ്ക്ക് ശേഷം തിരൂരിന്റെ എംഎല്‍എ ആയത് പിടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടി ഹാജി ആയിരുന്നു. അദ്ദേഹം മൂന്ന് തവണ വിജയിച്ചു. അതിന് ശേഷം ആണ് ഇടി മുഹമ്മദ് ബഷീര്‍ തിരൂരില്‍ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത്.

ഞെട്ടിച്ച പരാജയം

ഞെട്ടിച്ച പരാജയം

1991 മുതല്‍ 2001 വരെ തിരൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഇടി മുഹമ്മദ് ബഷീര്‍ ആയിരുന്നു. ഒരു ഘട്ടത്തിലും തിരൂരില്‍ മുസ്ലീം ലീഗിന് ഒരു വെല്ലുവിളിയും നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ 2006 ല്‍ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച പരാജയം ആയിരുന്നു ലീഗിനെ കാത്തിരുന്നത്.

അടിപതറിയ തിരഞ്ഞെടുപ്പ്

അടിപതറിയ തിരഞ്ഞെടുപ്പ്

2006 ലെ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് മുസ്ലീം ലീഗിന് ശരിക്കും അടിപതറിയ തിരഞ്ഞെടുപ്പായിരുന്നു. കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇടി മുഹമ്മദ് ബഷീറും പരാജയപ്പെട്ടു. ഐഎന്‍എല്ലില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഎം പിപി അബ്ദുള്ളക്കുട്ടിയെ ആയിരുന്നു അത്തവണ രംഗത്തിറക്കിയത്.

മികച്ച ഭൂരിപക്ഷം

മികച്ച ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷത്തിനൊന്നും ആയിരുന്നു പിപി അബ്ദുള്ളക്കുട്ടി, മുസ്ലീം ലീഗിന്റെ സമുന്നതനായി നേതാവ് ഇടി മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്തിയത്. 8,630 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ആ ഞെട്ടലില്‍ നിന്ന് മുക്തമാകാന്‍ മുസ്ലീം ലീഗ് അല്‍പസമയം എടുക്കുക തന്നെ ചെയ്തു.

ഗംഭീര തിരിച്ചുവരവ്

ഗംഭീര തിരിച്ചുവരവ്

2011 ലെ തിരഞ്ഞെടുപ്പില്‍ പിന്നീട് കണ്ടത് മുസ്ലീം ലീഗിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. പിപി അബ്ദുള്ളക്കുട്ടിയെ തന്നെ ആയിരുന്നു സിപിഎം വീണ്ടും രംഗത്തിറക്കിയത്. എന്നാല്‍ 23,566 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ സി മമ്മൂട്ടി വിജയിച്ചത്.

പൊരിഞ്ഞ പോരാട്ടം

പൊരിഞ്ഞ പോരാട്ടം

2016 ല്‍ വീണ്ടും ശക്തമായ പോരാട്ടത്തിനാണ് സിപിഎം രംഗത്തിറങ്ങിയത്. ഇടത് സ്വതന്ത്രനായി ഗഫൂര്‍ പി ലില്ലീസിനെ രംഗത്തിറക്കിയ പോരാട്ടത്തില്‍, മുസ്ലീം ലീഗ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടാം തവണയും മത്സരിച്ച സി മമ്മൂട്ടിയ്ക്ക് കിട്ടിയത് 7,061 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.

തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭയിലും

തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭയിലും

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് നേടിയ ലീഡ് നാല്‍പതിനായിരത്തിന് മുകളില്‍ ആണ്. ഇടി മുഹമ്മദ് ബഷീറും പിവി അന്‍വറും തമ്മിലായിരുന്നു മത്സരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ ഈ ഭൂരിപക്ഷം 9,476 വോട്ടായി. ഇതാണ് ഇത്തവണ ലീഗിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

ഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന്‍ വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രംഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന്‍ വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രം

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala Assembly Election 2021: Know all about Tirur State Assembly Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X