10 ൽ 9 സർവ്വേകളിലും എൽഡിഎഫിന് ഭരണത്തുടർച്ച; ഞെട്ടിത്തരിച്ച് കോൺഗ്രസും ബിജെപിയും... ഇനിയും 'പിണറായി വിജയം'?
പതിറ്റാണ്ടുകളായി കേരളത്തില്‍ സാധ്യമാകാതിരിക്കുന്ന ഒന്നാണ് തുടര്‍ഭരണം എന്നത്. അത് ഇത്തവണ മാറുമോ എന്നാണ് ഏവരും ചോദിക്കുന്ന ചോദ്യവും. 2020 ജൂലായ് മാസത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് നടത്തിയ സര്‍വ്വേ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ടൈംസ് നൗ സര്‍വ്വേ വരെ പ്രവചിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണമാണ്.
കേരളത്തില്‍ ഇടതുതരംഗം തന്നെ; യുഡിഎഫിന് 56 സീറ്റ്, ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലം
അമിത് ഷാ പറഞ്ഞ ആ ദുരൂഹ മരണം ആരുടേത്? സുകേന്ദ്രനറിയില്ല.. കാരാട്ട് അബ്ദുള്‍ ഗഫൂറോ? ഉത്തരം...
ഇതില്‍ അമ്പരന്നും ആശങ്കപ്പെട്ടും ഇരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും ആണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ ഒഴികെ ഒരു സര്‍വ്വേയിലും ബിജെപിയ്ക്ക് കാര്യമായി നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പ്രവചനം. പരിശോധിക്കാം...

പത്ത് സര്‍വ്വേകള്‍
ഇതുവരെ പത്ത് സര്‍വ്വേകള്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, ട്വിന്റിഫോര്‍ ന്യൂസ്, എബിപി ന്യൂസ് ലോക് പോള്‍ എന്നിവയുടെ രണ്ട് പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളും സ്പൈക്ക് മീഡിയ, ടൈംസ് നൗ എന്നിവയുടെ ഓരോ പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളും ആണ് പുറത്ത് വന്നിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേകള്‍
2020 ജൂലായ് 4 ന് ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ പ്രീ പോള്‍ സര്‍വ്വേ വരുന്നത്. അതില്‍ എല്‍ഡിഎഫിന് 77 മുതല്‍ 83 വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫിന് 54 മുതല്‍ 60 വരെ സീറ്റുകളും. എന്‍ഡിഎ മുന്നണിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെ ആയിരുന്നു പ്രവചനം.
തിരഞ്ഞെടുപ്പിന് ഏറെ മുന്‍പ് നടത്തിയ ഈ സർവ്വേ, സിപിഎമ്മിന്റെ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം സര്‍വ്വേയിലും
ഏഷ്യാനെറ്റ് ന്യൂസും സി വോട്ടറും ചേര്‍ന്ന് നടത്തിയ രണ്ടാമത്തെ സര്‍വ്വേ ഫലം പുറത്ത് വിട്ടത് 2021 ഫെബ്രുവരി 21 ന് ആയിരുന്നു. ഇത് പ്രകാരം എല്‍ഡിഎഫിന് 72 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കും. കഴിഞ്ഞ സര്‍വ്വേയിലേക്കാള്‍ എല്‍ഡിഎഫിന്റെ സീറ്റുകള്‍ കുറഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
യുഡിഎഫ് 59 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു രണ്ടാം സര്‍വ്വേയിലെ പ്രവചനം. എന്‍ഡിഎ മുന്നണിയെ കുറിച്ചുള്ള പ്രവചനത്തില്‍ മാറ്റമുണ്ടായിരുന്നില്ല.

ട്വന്റി ഫോര്‍ സര്‍വ്വേ
ട്വന്റിഫോര്‍ ന്യൂസ്- പോള്‍ ട്രാക്കറിന്റെ ആദ്യ സര്‍വ്വേ പുറത്ത് വരുന്നത് 2021 ഫെബ്രുവരി 21 ന് ആയിരുന്നു. എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകള്‍ ആയിരുന്നു പ്രവചിച്ചത്. യുഡിഎഫിന് 62 മുതല്‍ 72 വരെ സീറ്റുകളും. എന്‍ഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റുകളും. തൂക്ക് സഭയ്ക്കുള്ള സാധ്യകളായിരുന്നു ആദ്യ സര്‍വ്വേയുടെ ആകെ തുക.

ഒരാഴ്ച കൊണ്ട് മാറി
ആദ്യ സര്‍വ്വേ ഫലം പുറത്ത് വിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അടുത്ത സര്‍വ്വേ ഫലവും ട്വന്റിഫോര്‍ ന്യൂസ് പുറത്ത് വിട്ടു. ആദ്യ സര്‍വ്വേയില്‍ തൂക്ക് സഭയെന്നായിരുന്നു പ്രവചനമെങ്കില്‍ രണ്ടാം സര്‍വ്വേയില്‍ അത് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച എന്നായി.
എല്‍ഡിഎഫിന് 72 മുതല്‍ 78 വരെ സീറ്റുകളാണ് പ്രവചിച്ചത്. യുഡിഎഫിന് 63 മുതല്‍ 69 വരേയും. എന്‍ഡിഎയ്ക്ക് ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ ആയിരുന്നു പ്രവചനം.

എബിപി ന്യൂസ്
2021 ജനുവരി 18 ന് ആണ് ആദ്യ എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ പുറത്ത് വരുന്നത്. ഇത് പ്രകാരം എല്‍ഡിഎഫിന് 81 മുതല്‍ 89 വരെ സീറ്റുകള്‍ ലഭിക്കും. യുഡിഎഫിന് 41 മുതല്‍ 47 വേയും. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരേയും.
2021 ഫെബ്രുവരി 21 ന് പുറത്ത് വിട്ട സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് നില മെച്ചപ്പെടുത്തും. 83 മുതല്‍ 91 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍. എന്‍ഡിഎ പൂജ്യം മുതല്‍ 2 സീറ്റ് വരെ.

ലോക് പോള്‍ സര്‍വ്വേ
ലോക് പോള്‍ പുറത്ത് വിട്ട രണ്ട് പ്രീപോള്‍ സര്‍വ്വേകളിലും എല്‍ഡിഎഫിന് തന്നെയാണ് ഭരണത്തുടര്‍ച്ച. 2021 ജനുവരി 6 ന് പുറത്ത് വിട്ട സര്‍വ്വേ ഫലം പ്രകാരം എല്‍ഡിഎഫിന് 73 മുതല്‍ 83 വരെ സീറ്റുകള്‍ ലഭിക്കും. യുഡിഎഫിന് 62 മുതല്‍ 67 വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റും സര്‍വ്വേ പ്രവചിക്കുന്നു.
ഫെബ്രുവകി 25 ന് പുറത്ത് വിട്ട രണ്ടാം സര്‍വ്വേയില്‍ എല്‍ഡിഎഫിന് പ്രവചിക്കുന്നത് 75 മുതല്‍ 80 സീറ്റുകള്‍ വരെയാണ്. യുഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരേയും എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റും.

സ്പൈക്ക് മീഡിയ
2021 ഫെബ്രുവരി 21 ന് പുറത്ത് വന്ന സ്പൈക്ക് മീഡിയ സര്‍വ്വേ പ്രവചിക്കുന്നതും എല്‍ഡിഎഫ് തുടര്‍ഭരണമാണ്. എല്‍ഡിഎഫിന് 85 സീറ്റുകളും യുഡിഎഫിന് 53 സീറ്റുകളും ആണ് പ്രവചിക്കുന്നത്. എന്‍ഡിഎ മുന്നണിയ്ക്ക് 2 സീറ്റുകള്ഡ ലഭിക്കുമെന്നും സ്പൈക്ക് മീഡിയ സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

ടൈംസ് നൗ
ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് ടൈംസ് നൗ- സി വോട്ടര്‍ പ്രീ പോള്‍ സര്‍വ്വേ ആണ്. 82 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 56 ല്‍ ഒതുങ്ങും. എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റ് മാത്രമാണ് ടൈംസ് നൗ പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.

ഇടത് തരംഗമോ?
എന്തായാലും പുറത്ത് വന്ന സര്‍വ്വേകളില്‍ വിലയിരുത്തുമ്പോള്‍ കേരളത്തില്‍ ഒരു ഇടതുതരംഗം നിലനില്‍ക്കുന്നുവെന്ന് പറയാന്‍ ആവില്ല. കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ നേടുമെന്ന് ഫെബ്രുവരി 27 ന് പുറത്ത് വന്ന എബിപി- സി വോട്ടര്‍ സര്‍വ്വേ മാത്രമാണ് പ്രവചിക്കുന്നത്.

തദ്ദേശം ആവര്‍ത്തിച്ചാല്‍
2020 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായത് ഒരു ഇടത് തരംഗം തന്നെ ആയിരുന്നു. ഒരുപക്ഷേ, അപ്രതീക്ഷിതം എന്ന് വിശേഷിപ്പിക്കാവുന്ന അതി ശക്തമായ ഇടത് തരംഗം. അതിലെ വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ 100 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ലീഡ്. അത്തരമൊരു ഇടതുതരംഗം നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിച്ചാല്‍ സീറ്റുകളുടെ എണ്ണം ഒരുപക്ഷേ, 100 കടന്നേക്കും.
ബിജെപിയുടെ ഹിന്ദുത്വവാദം അംഗീകരിക്കാത്ത ദേവന് എങ്ങനെ പാര്‍ട്ടിയുമായി ബിജെപിയില്‍ വിലയം പ്രാപിച്ചു?
ഇനിയാര് ഭരിക്കും കേരളം...? തുടര്‍ഭരണം ? അട്ടിമറി ജയം ? ശക്തിപ്രകടനം ? - നിസാർ മുഹമ്മദ് എഴുതുന്നു