കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളം ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ, വീണ്ടും പ്രതിഭ-ലിജു പോരാട്ടത്തിന് സാധ്യത; മണ്ഡല പരിചയം

Google Oneindia Malayalam News

കായകുളം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളില്‍ 7 എണ്ണവും ഇടതുപക്ഷത്തിനൊപ്പമാണ്. അരൂര്‍, ഹരിപ്പാട് എന്നിങ്ങനെ രണ്ടേ രണ്ടു മണ്ഡലങ്ങളാണ് യുഡിഎഫിനുള്ളത്. ജില്ലയില്‍ 2006 മുതല്‍ ഇടതിനൊപ്പം ചേര്‍ന്ന് നിന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കായകുളം. എന്നാല്‍ ഒരു കാലത്ത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറി മാറി സ്വീകരിക്കാനും വോട്ടര്‍മാര്‍ തയ്യാറായിട്ടുണ്ട്.

Recommended Video

cmsvideo
Election 2021 kayamkulam assembly analysing

ഞെട്ടിക്കുന്ന ലക്ഷ്യം നടപ്പാക്കാന്‍ ബിജെപി, കേരളത്തിലെ മുന്നേറ്റം എളുപ്പമാകും, വമ്പന്‍ പദ്ധതികളുമായി നേതൃത്വംഞെട്ടിക്കുന്ന ലക്ഷ്യം നടപ്പാക്കാന്‍ ബിജെപി, കേരളത്തിലെ മുന്നേറ്റം എളുപ്പമാകും, വമ്പന്‍ പദ്ധതികളുമായി നേതൃത്വം

kayamkulam

2006ലും 2011ലും സികെ സദാശിവനെ നിയമസഭയില്‍ എത്തിച്ചപ്പോള്‍ 2016ല്‍ യു പ്രതിഭയെന്ന വനിത പ്രതിനിധിയെ കായകുളം നിയമസഭയിലേക്ക് അയച്ചു. അന്ന് യു പ്രതിഭ ആദ്യ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ എം ലിജുവിനെയാണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. എന്നാല്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു പ്രതിഭ ജയിച്ചു കയറുകയായിരുന്നു.

ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

യു പ്രതിഭയ്ക്ക് 72,956 വോട്ടുകളാണ് അന്ന് ലഭിച്ചത്. ലിജുവിന് 61,099 വോട്ടുകളും എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കര്‍ 20000 വോട്ടുകളും സ്വന്തമാക്കി. ഇത്തവണയും മണ്ഡലത്തില്‍ യു പ്രതിഭയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം സാധ്യത, അങ്ങനയാണെങ്കില്‍ നേരിടാനായി കോണ്‍ഗ്രസില്‍ നിന്ന് എം ലിജു തന്നെ മത്സരിച്ചേക്കും. കായംകുളത്ത് മത്സരിക്കാനുള്ള താല്‍പര്യം ലിജു നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. യു പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന മന്ത്രി ജി സുധാകരനും നല്‍കിയിരുന്നു.

മലപ്പുറത്ത് പെരിന്തല്‍മണ്ണയും മങ്കടയും ഉള്‍പ്പടെ 5 സീറ്റുകള്‍ അധികം പിടിക്കാന്‍ സിപിഎം; ആകെ നോട്ടം 9മലപ്പുറത്ത് പെരിന്തല്‍മണ്ണയും മങ്കടയും ഉള്‍പ്പടെ 5 സീറ്റുകള്‍ അധികം പിടിക്കാന്‍ സിപിഎം; ആകെ നോട്ടം 9

മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ സംസ്ഥാനം നിലവില്‍ വന്ന് 1957ലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കെ ഒ ഐഷാഭായിയാണ് തിരഞ്ഞെടുക്കപ്പെട്ടക്. ഇഎംഎസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കറാ.ും ഇവര്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. 1960 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംകെ ഹേമചന്ദ്രനെയും ഐശ ഭായി പരാജയപ്പെടുത്തി. എന്നാല്‍ ഭൂരിപക്ഷ ഗണ്യമായി കുറഞ്ഞിരുന്നു. പിന്നീട് 1970ല്‍ തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപ്പിള്ളയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് ഇടത്-വലത് മുന്നണികള്‍ മാറി മാറി പരീക്ഷിച്ച മണ്ഡലമാണ് കായകുളം.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: Will the Congress capture Kayamkulam this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X