കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻ

Google Oneindia Malayalam News

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് ആഴ്ന്നുകഴിഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ഓരോ മണ്ഡലത്തിലും ആരൊക്കെ സ്ഥാനാര്‍ത്ഥിയാകും എന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ദൃശ്യം 2 ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, ശുദ്ധ പോക്രിത്തരമാണ്;ചിത്രത്തിൽ അസഹനീയമായ ഒന്നുണ്ടെന്ന് ഹരീഷ് വാസുദേവൻദൃശ്യം 2 ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, ശുദ്ധ പോക്രിത്തരമാണ്;ചിത്രത്തിൽ അസഹനീയമായ ഒന്നുണ്ടെന്ന് ഹരീഷ് വാസുദേവൻ

അവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്: ഹരീഷ് വാസുദേവൻഅവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്: ഹരീഷ് വാസുദേവൻ

ഈ ഘട്ടത്തില്‍ ഇടത് മുന്നണി എടുത്ത രാഷ്ട്രീയ തീരുമാനത്തെ പ്രശംസിക്കുകയാണ് അഡ്വ ഹരീഷ് വാസുദേവന്‍. രണ്ട് തവണ അടുപ്പിച്ച് ജനപ്രതിനിധികളായവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിനാണ് പ്രശംസ. ഇത് യുഡിഎഫില്‍ സാധ്യമാകുമോ എന്ന സംശയവും ഹരീഷ് ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

ഉമ്മൻ ചാണ്ടി ഉൾപ്പെടെ

ഉമ്മൻ ചാണ്ടി ഉൾപ്പെടെ

രാഷ്ട്രീയമൂല്യത്തിന് കൊടുക്കുന്ന വില

എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി. രണ്ട് തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു യുഡിഎഫ് തീരുമാനിച്ചാൽ എത്ര നേതാക്കൾ യുഡിഎഫിൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, വിഡി സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? !!!

 ചെറുതല്ലാത്ത ധൈര്യം

ചെറുതല്ലാത്ത ധൈര്യം

സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. എല്ലാവർക്കും പരിചയമുള്ള, വലിയ കുറ്റമില്ലാത്ത ആളുകൾ ആണെങ്കിൽ പകുതി ജയിച്ചു. അല്ലെങ്കിലോ? ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ പോലും മറ്റൊരാളെ പരീക്ഷിച്ചു വെറുതെ റിസ്‌ക്ക് എടുക്കുകയാണ്.
എന്നിട്ടും ജി സുധാകരനെയും, ഡോ തോമസ് ഐസക്കിനെയും, ഇപി ജയരാജനെയും വി സുനിൽ കുമാറിനെയും, പ്രൊഫ രവീന്ദ്രനാഥിനെയും ചന്ദ്രശേഖരനെയും ഒക്കെ മാറ്റി നിർത്താൻ തീരുമാനിക്കുന്നതിൽ ചെറുതല്ലാത്ത ധൈര്യമുണ്ട് എൽഡിഎഫിന്.

അതായത്, ജയസാധ്യത കൂടിയ ആളെ മാറ്റി നിർത്തി റിസ്‌ക്ക് ഉള്ള ആളെ മത്സരിപ്പിക്കുക.

ആർക്കെങ്കിലും പരാതിയുണ്ടോ?

ആർക്കെങ്കിലും പരാതിയുണ്ടോ?

എന്തിന്?? മറ്റു മുന്നണികൾ കുറ്റപ്പെടുത്തിയോ? ജനം കുറ്റപ്പെടുത്തിയോ? 2 തവണയിൽ കൂടുതൽ ജയിച്ചവർക്ക് വീണും അവസരം നൽകിയാൽ പുതിയവർക്ക് എൽഡിഎഫ് അവസരം നൽകുന്നില്ലെന്ന് എൽഡിഎഫിൽ അമർഷം ഉണ്ടായോ? ഇല്ല. തോമസ് ഐസക്കിനെയോ ജി സുധാകരനെയോ ഇപി ജയരാജനെയോ ഒക്കെ മാറ്റി എനിക്ക് സീറ്റ് വേണമെന്ന് എൽഡിഎഫിൽ ഒരാളും പറയുമെന്ന് തോന്നുന്നില്ല. മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു പരാതി ഇല്ല.
പിന്നെ എന്തിന് ഈ റിസ്‌ക്ക്??

അതാണ് നിലവാരം

അതാണ് നിലവാരം

അതാണ് എൽഡിഎഫിലെ രണ്ടു പ്രധാന പാർട്ടികളിലെ ഉൾപ്പാർട്ടി ചർച്ചാനിലവാരം. അധികാരം ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിനു എതിരെ അവർ തന്നെ ഉണ്ടാക്കിയെടുത്ത മാനദണ്ഡം. ഈ നേതാക്കൾ പോയി പുതിയവർ വന്നു അവർക്കും അധികാര രാഷ്ട്രീയത്തിൽ അവസരം കിട്ടണം.
ഇരു മുന്നണികളും പുതിയവർക്ക് ഭരണഅവസരം നൽകണമെന്ന് പ്രസംഗിക്കുന്നുണ്ട്. എന്നാൽ അധികാരത്തിൽ ഇരിക്കുന്നവർ ജയസാധ്യതയുള്ള സീറ്റ് ഒഴിഞ്ഞു പുതിയവർക്ക് അവസരം നൽകുന്ന കാര്യം പ്രവർത്തിയിൽ കൊണ്ടുവരുന്നത് ആരാണ്?

കോൺഗ്രസിലും ലീഗിലും നടക്കുമോ?

കോൺഗ്രസിലും ലീഗിലും നടക്കുമോ?

കോൺഗ്രസ്സിലോ മുസ്‌ലീം ലീഗിലോ ജയസാധ്യത ഉള്ള നേതാവിനെ ഒരു രാഷ്ട്രീയമൂല്യത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല. എന്തിന്, അഴിമതിക്കേസിൽ ജയിലിൽ പോയ ആളെ മത്സരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മകനെ മത്സരിപ്പിക്കാൻ നോക്കുന്ന തരം വ്യക്തികേന്ദ്രീകൃത അധികാരമാണ് യുഡിഎഫിൽ. രാഷ്ട്രീയമൂല്യം പറഞ്ഞു ഇങ്ങനെയൊരു തീരുമാനം എടുക്കണമെന്ന് ലീഗിലോ കൊൺഗ്രസിലോ ഒരു ഉൾപ്പാർട്ടി ചർച്ച സാധ്യമാണോ? ആ ചർച്ച അംഗീകരിക്കുന്ന നേതൃത്വം ഉണ്ടോ?
അവർ സ്വയം ആലോചിക്കട്ടെ.

ഇത് മറ്റാരെയും ബോധ്യപ്പെടുത്താൽ അല്ല, സോഷ്യൽ ഡിമാന്റ് കൊണ്ടല്ല, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ സ്വയാർജ്ജിത നിലവാരം ആണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്.

എൽഡിഎഫ് നൽകുന്ന പ്രതീക്ഷ

എൽഡിഎഫ് നൽകുന്ന പ്രതീക്ഷ

പുതുതലമുറ രണ്ടാംനിര നേതാക്കളുടെ അഭാവം യുഡിഎഫിലുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? ആര്യ രാജേന്ദ്രനെ മേയറാക്കിയതും മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതും ഒക്കെയായി എൽഡിഎഫിന്റെ സമീപകാല തീരുമാനങ്ങൾ ആ മുന്നണിയിലെ കൂടുതൽ ചെറുപ്പക്കാർക്ക് പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്.
സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം കൊടുത്തിട്ടില്ല എന്നത് അടക്കമുള്ള മറ്റു പലപ്രശ്നങ്ങളും സ്ഥാനാർഥി നിർണ്ണയത്തിൽ ആരോപിക്കാമെങ്കിലും, എൽഡിഎഫ് ഇക്കാര്യത്തിലൊരു വലിയ പ്രതീക്ഷ നൽകുന്നു.

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷുംതൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
Kerala Assembly Election 2021: Adv Harish Vasudevan praises LDF's political decision on selection of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X