കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം ബാക്കിവെച്ച ഓർമകൾ; കേരളം അതിജീവിച്ചത് ഇങ്ങനെയൊക്കെയാണ്...ഇനി വേണ്ടത് നവകേരളം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളം അതിജീവിച്ച കഥ | Oneindia Malayalam

മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ്. ഓർത്തെടുക്കുമ്പോൾ ഭയപ്പെടുത്തുകയും ഒരു മലയാളിയായതിൽ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്. കുളിൽതെന്നലിന്റെ സുഖമുള്ള മഴയോർമകൾ മനസിൽ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവം, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം.

കാലവർഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് നാം ശ്രദ്ധിച്ചിരുന്നില്ല. എല്ലാ കൊല്ലത്തേയും പോലെ കുട്ടനാട്ടിൽ മാത്രം ഒതുങ്ങും മഴക്കെടുതിയുടെ ദുരന്തങ്ങളെന്ന് കേരളം കരുതി. വെറുതെയങ്ങു തിരിച്ചു പോകാൻ വന്നതല്ല എന്ന സൂചന നൽകി മലയോരങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു തന്നെ.

ജലനിരപ്പുയരുന്നു; ആശങ്കയും

ജലനിരപ്പുയരുന്നു; ആശങ്കയും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന വാർത്തകൾ ആശങ്കയ്ക്ക് പകരം ആകാംഷയോടെയാകും ഒരു പക്ഷേ മലയാളികൾ കേട്ടത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ഇടുക്കിയിലേക്ക് ജനപ്രവാഹം.ട്രയൽ റണ്ണിനായി തുറന്ന ഷട്ടറുകൾ പിന്നീട് അടയ്ക്കേണ്ടി വന്നില്ല. ചരിത്രത്തിലാദ്യമായി ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഉയർത്തി. കാലവർഷം അതിന്റെ എല്ലാ ഭീകരതോടെയും ആർത്തലച്ചു. റോഡുകൾ ഒലിച്ചു പോയി, വീടുകൾ നിലംപൊത്തി, കുന്നുകൾ ഇടിഞ്ഞു. രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആശങ്കയുടെ നിഴൽ വീണിരുന്നു കേരളത്തിന്റെ ആകാശത്ത്.

ക്യാമ്പിലേക്ക്

ക്യാമ്പിലേക്ക്

കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവർ, വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചവർ, ചത്തുപൊങ്ങിയ വളർത്തു മൃഗങ്ങൾ, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവർക്കായുള്ള ഉറ്റവരുടെ സഹായാഭ്യാർത്ഥനകൾ. ഒരു മനുഷ്യായുസ്സിൽ മറക്കാൻ കഴിയാത്ത നടുക്കുന്ന ഓർമകളാണ് പ്രളയം സമ്മാനിച്ചത്.

മത്സ്യത്തൊഴിലാളികൾ

മത്സ്യത്തൊഴിലാളികൾ

കേരളത്തിന്റെ സൈന്യമായി മത്സ്യത്തൊഴിലാളികൾ എത്തി.
കുടുങ്ങിക്കിടക്കുന്നവരെ തേടി വഴിയറിയാത്ത ഇടങ്ങളിലൂടെ കടലിന്റെ മക്കൾ പോയി. സാമൂഹ്യമാധ്യമങ്ങൾ കൺട്രോൾ റൂമുകളായി. സൈന്യവും, പോലീസും, ഭരണകൂടവും, ജനങ്ങളും പ്രളയം തകർക്കാത്ത നാടായി കേരളത്തെ കൈപിടിച്ചുയർത്തി.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി മഹാപ്രളയത്തെ നേരിട്ടു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ചെത്തിയതിനെ ദേശീയ മാധ്യമങ്ങൾ വരെ വാഴ്ത്തി പറഞ്ഞു. എയർ ലിഫ്റ്റിംഗിലൂടെ ഗർഭിണികളെയും കുട്ടികളെയും പൊക്കിയെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. പ്രതീക്ഷയുടെ പുൽനാമ്പുകൾ വീണ്ടും തളിർത്തു തുടങ്ങി.

പ്രളയകാലം

പ്രളയകാലം

പ്രളയകാലം തിരിച്ചറിവുകളുടേത് കൂടിയായിരുന്നു. ജാതിയുടേയും മതത്തിന്റെയും പണത്തിന്റെയും അതിർ വരമ്പുകൾ ഇല്ലാതായി. അമ്പലത്തിലും പള്ളികളിലും നിസ്കാര പായകൾ വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോർഡുകൾ പ്രളയമെടുത്തു. വിശപ്പിനേക്കാൾ വലുതല്ല ദുരഭിമാനമെന്ന് തിരിച്ചറിഞ്ഞു.

അതിജീവിക്കും

അതിജീവിക്കും

കേന്ദ്രസഹായവും വിദേശ സഹായവുമൊക്കെ തർക്ക വിഷയങ്ങളാണെങ്കിലും കേരളത്തിന് അതിജീവിച്ചെ മതിയാകു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഓരോ മലയാളിയും നമ്മുടെ കരുത്ത് തിരിച്ചറിയണം. നിപ്പയേയും ഓഖിയേയുമൊക്കെ അതിജീവിച്ചതുപോലെ മഹാപ്രളയത്തെയും കേരളം ചങ്കൂറ്റത്തോടെ നേരിടുകയാണ്. നവകേരളം കെട്ടിപ്പടുക്കാനായി.

English summary
kerala floods 2018, this is how kerala survived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X