കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ സീതിഹാജിയെ വെല്ലും ഇടത് എംഎല്‍എമാര്‍... നിയമസഭയിലെ മണ്ടത്തരങ്ങള്‍ വൈറല്‍!!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിയമസഭയിലെ മണ്ടത്തരങ്ങള്‍ വൈറല്‍ | News Of The Day | Oneindia Malayalam

തിരുവനന്തപുരം: പ്രളയത്തിന്റെ സാഹചര്യത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നത്. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതി അനുഭവിച്ച രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാരായിരുന്നു സജി ചെറിയാനും രാജു എബ്രഹാമും. ഈ രണ്ട് പേര്‍ക്കും സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.

എന്നാല്‍, സംസാരിക്കാന്‍ അവസരം ലഭിച്ച ചിലര്‍ പറഞ്ഞതാകട്ടെ, പൊതുസമൂഹത്തേയും ശാസ്ത്രത്തേയും അവഹേളിക്കുന്ന തരത്തില്‍ ആയിരുന്നു. ഇടത് എംഎല്‍എമാര്‍ ആയ എസ് രാജേന്ദ്രന്‍, പിവി അന്‍വന്‍, തോമസ് ചാണ്ടി എന്നിവരായിരുന്നു അവര്‍.

വനനശീകരണത്തിനെതിരെ ശക്തമായ കാമ്പയിന്‍ നടക്കുമ്പോള്‍, മുസ്ലീം ലീഗ് നേതാവായ സിതിഹാജി പറഞ്ഞതെന്ന് പറയപ്പെടുന്ന ഒരു കാര്യമുണ്ട്- മരമുണ്ടായിട്ടാണോ അറബിക്കടലില്‍ മഴപെയ്യുന്നത് എന്ന്. സീതിഹാജി അങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. അതിലും ദയനീയമാണ് നിയമസഭയില്‍ സംസാരിച്ച ഇടത് എംഎല്‍എമാരുടെ കാര്യം.

പ്ലംജൂഡിയും രാജേന്ദ്രനും

പ്ലംജൂഡിയും രാജേന്ദ്രനും

ദേവികുളം എംഎല്‍എ ആണ് എസ് രാജേന്ദ്രന്‍. അതിനപ്പുറം സിപിഎം സംസ്ഥാന സമിതി അംഗവും ആണ് അദ്ദേഹം. കയ്യേറ്റ വിഷയങ്ങളിലും മൂന്നാറിലെ തേയിലത്തൊഴിലാളികളുടെ സമര വിഷയത്തിലും അത്രയേറെ ആക്ഷേപങ്ങള്‍ കേട്ട ആളും കൂടിയാണ് ഇദ്ദേഹം. നിയമയസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്ലംജൂഡി റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയതിനെ കുറിച്ചൊക്കെയാണ് ഇദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

പ്രകൃതിയുടെ വിധി!

പ്രകൃതിയുടെ വിധി!

മാധവ് ഗാഡ്ഗിലിനേയും കസ്തൂരിരംഗനേയും അപ്രസക്തമാക്കുന്ന സന്ദേശം ആണ് ഈ ദുരന്തം സമ്മാനിച്ചത് എന്നാണ് രാജേന്ദ്രന്റെ പക്ഷം. പ്ലംജൂഡി റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയതുകൊണ്ടൊന്നും കാര്യമില്ലെന്നും പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാന്‍ ആകില്ലെന്നും വരെ പറഞ്ഞുകളഞ്ഞു ഈ എംഎല്‍എ. ഇടുക്കിയുടെ കാര്യത്തില്‍ ഇനിയും ചില നിയമപരമായ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെടാന്‍ പോലും രാജേന്ദ്രന്‍ മടിച്ചില്ല.

വനത്തിലെങ്ങനെ ഉരുള്‍പൊട്ടി?

വനത്തിലെങ്ങനെ ഉരുള്‍പൊട്ടി?

സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളാണ് പിവി അന്‍വര്‍. വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ ഉള്ള ആളാണ്. പിവി അന്‍വറിന്റെ വിവാദ വാര്‍ട്ടര്‍ തീം പാര്‍ക്കിനെ കുറിച്ചൊന്നും മലയാളികള്‍ അടുത്തകാലത്ത് മറക്കില്ല. പക്ഷേ, അന്‍വറിന് ഇപ്പോഴും ഉരുള്‍പൊട്ടലിനെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ല.

കൈക്കോട്ട് പോലും വയ്ക്കാത്ത വനത്തില്‍

കൈക്കോട്ട് പോലും വയ്ക്കാത്ത വനത്തില്‍

ജെസിബി പോയിട്ട് ഒരു കൈക്കോട്ട് പോലും വയ്ക്കാത്ത നിബിഡ വനത്തില്‍ എങ്ങനെയാണ് ഉരുള്‍ പൊട്ടിയത് എന്നാണ് അന്‍വറിന്റെ സംശയം. ഏതാണ്ട് സമാനമായ സംശയത്തിന് ഉടമയാണ് പൂഞ്ഞാര്‍ സിംഹം പിസി ജോര്‍ജ്ജിനും ഉള്ളത്. മാധവ് ഗാഡ്ഗില്‍ പറഞ്ഞതൊന്നും ശരിയല്ലെന്നാണ് വാദം.

ക്വാറികളുണ്ടായിട്ടും മഴ പെയ്തില്ലേ

ക്വാറികളുണ്ടായിട്ടും മഴ പെയ്തില്ലേ

കായല്‍ കൈയ്യേറ്റ കേസില്‍ മന്ത്രിസ്ഥാനം പോയ ആളാണ് തോമസ് ചാണ്ടി. ക്വാറികള്‍ ഉണ്ടെങ്കില്‍ മഴയുണ്ടാകില്ലെന്നാണല്ലോ പ്രകൃതി സ്‌നേഹികള്‍ പറയുന്നത്, എന്നിട്ടിപ്പോള്‍ എന്താണ് ഉണ്ടായത് എന്നായിരുന്നു തോമസ് ചാണ്ടി നിയമസഭയില്‍ ചോദിച്ചത്. ക്വാറികളില്‍ ഇല്ലെങ്കില്‍ എങ്ങനെ നിങ്ങളൊക്കെ റോഡിലൂടെ നടക്കും എന്ന് വരെ ചോദിച്ചുകളഞ്ഞു. വേമ്പനാട് കായലിന്റെ ആഴം കൂട്ടണം എന്ന ആവശ്യവും തോമസ് ചാണ്ടിക്കുണ്ട്.

വിഎസ് തുറന്നിട്ട ചര്‍ച്ച

വിഎസ് തുറന്നിട്ട ചര്‍ച്ച

മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനും ആയ വിഎസ് അച്യുതാന്ദന്‍ ആയിരുന്നു നിയമസഭയില്‍ പരിസ്ഥിതി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മാധവ് ഗാഡ്ഗില്‍ പ്രവചിച്ചതൊക്കെ ശരിയായില്ലേ എന്നായിരുന്നു വിഎസിന്റെ ചോദ്യം. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന നടപ്പുരീതികളെ മുഴുവന്‍ വിമര്‍ശിക്കുന്നതായിരുന്നു വിഎസിന്റെ പ്രസംഗം.

പിണറായിക്ക് നിരാശപ്പെടാം

പിണറായിക്ക് നിരാശപ്പെടാം

നിയമസഭയിലെ ചര്‍ച്ചകളുടെ കാര്യത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ തീര്‍ത്തും നിരാശന്‍ ആയിരുന്നത്രെ. അദ്ദേഹത്തിന് ശരിക്കും നിരാശപ്പെടാനുള്ള വകുപ്പുണ്ട്- അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാരും മുന്നണിക്കാരും ഒക്കെ നടത്തിയ നിയമസഭ പ്രസംഗങ്ങള്‍ രേഖകളായി അവിടെ കാലാകാലം കിടക്കുമല്ലോ.

English summary
Kerala Floods: How Left MLAs expressed their anti environmental attitude in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X