കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയുടെ വിജയ ഫോര്‍മുലയാവാന്‍ തുഷാര്‍, ബിഡിജെഎസ് തേരോട്ടം നടത്തുമോ?

Google Oneindia Malayalam News

Recommended Video

cmsvideo
തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ നിർണായകമാകുമോ? | Oneindia Malayalam

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഏറ്റവും സജീവമായി കൊണ്ടിരിക്കുന്ന പേരാണ് തുഷാര്‍ വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ഭാരത് ധര്‍മ ജനസേനയെന്ന ബിഡിജെഎസ് കേരളത്തിലെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി മാറി കഴിഞ്ഞു. നിലവില്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും വിശാല മനോഭാവമാണ് തങ്ങള്‍ക്കുള്ളതെന്ന് തുഷാര്‍ വ്യക്തമാക്കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായകമായ വോട്ട് പിടിക്കാന്‍ ബിഡിജെഎസ്സിന് കഴിഞ്ഞിരുന്നെങ്കിലും, വിജയം ഇപ്പോഴും ആ പാര്‍ട്ടിക്ക് അനിവാര്യമാണ്. ഇത്തവണ തുഷാറിന്റെ നേതൃത്വത്തില്‍ ആ പോരായ്മ നികത്താനാവുമോ എന്നതാണ് പ്രധാന മുന്നണികളെല്ലാം ചിന്തിച്ച് കൊണ്ടിരിക്കുന്നത്.

1

ഒരു നേതാവെന്ന നിലയില്‍ തുഷാര്‍ കേരള രാഷ്ട്രീയത്തില്‍ വളര്‍ച്ച നേടിയിട്ടില്ല. പിതാവ് വെള്ളാപ്പള്ള നടേശന്റെയും എസ്എന്‍ഡിപിയുടെ തണലിലാണ് തുഷാര്‍ വളര്‍ന്നത്. കേരളത്തിലെ ജാതി രാഷ്ട്രീയത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോയ വെള്ളാപ്പള്ളിയുടെ പാതകള്‍ തന്നെയാണ് മകന്‍ തുഷാറും സ്വീകരിച്ചത്. ഈഴവ ശാക്തീകരണത്തിനായി മുന്നില്‍ നിന്നു എന്നതാണ് വെള്ളാപ്പള്ളിയുടെ നേട്ടം. മകന്‍ ഈഴവരുടെ ശക്തി കേരളത്തില്‍ ഒന്നാകെ ഉയര്‍ത്തി കൊണ്ടുവരുന്നതിനാണ് ശ്രമിച്ചത്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടി മുമ്പ് ഉണ്ടായിരുന്നില്ലെങ്കിലും, രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ എസ്എന്‍ഡിപിക്ക് സാധിച്ചിരുന്നു. തുഷാര്‍ ഇവിടെയാണ് ഈഴവ വിഭാഗത്തിന്റെ ശക്തനായ പ്രതിനിധിയാവുന്നത്.

കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് എസ്എന്‍ഡിപിയുടെ മുന്‍ ശൈലി. 1996 മുതല്‍ എകെ ആന്റണിയുമായും കോണ്‍ഗ്രസുമായും ഉണ്ടായ പ്രശ്‌നങ്ങളാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള നയത്തിന് പിന്നില്‍. അന്ന് വെള്ളാപ്പള്ളി ആന്റണി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം തന്നെ സംഘടിപ്പിച്ചിരുന്നു. ഈഴവ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനസഹായം എന്നിവ നല്‍കിയാണ് എസ്എന്‍ഡിപി കേരളത്തില്‍ വളര്‍ന്നത്. ഇതിന് വെള്ളാപ്പള്ളി നേതൃത്വം നല്‍കിയപ്പോള്‍ പുതുതലമുറയില്‍ ഇതേറ്റെടുത്ത് നടപ്പിലാക്കിയത് തുഷാറാണ്. ഈഴവ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന തിരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തി, അവരെ വോട്ടുബാങ്കാക്കി മാറ്റിയതും തുഷാറിന്റെ പ്രവര്‍ത്തന മികവാണ്.

2015ലാണ് ബിഡിജെഎസ്സ് രുപീകരിക്കുന്നത്. ഈഴവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്നായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷം കേരള രാഷ്ട്രീയത്തില്‍ വളര്‍ച്ചയുടെ ചവിട്ട് പടി താണ്ടുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുടെ ഭാഗമായാണ് തുഷാര്‍ കേരളത്തെ ഞെട്ടിച്ചത്. ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഇത്തരത്തില്‍ സംഭവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുഷാറിന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് മത്സരിച്ചെങ്കിലും കാര്യമായിട്ടുള്ള നേട്ടമൊന്നും പാര്‍ട്ടിക്ക് ലഭിച്ചില്ല. എല്‍ഡിഎഫിന് ഇത്രയധികം സീറ്റുകള്‍ ലഭിക്കാന്‍ കാരണം ബിഡിജെഎസ്സാണെന്ന് പിന്നീട് അവകാശപ്പെട്ടിരുന്നു.

2018ല്‍ തുഷാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിക്കൊപ്പം നിന്നതിനുള്ള ഉപഹാരമാകും ഇതെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയില്‍ നിന്ന് കാര്യമായിട്ടുള്ളതൊന്നും പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന് തുഷാര്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്‍ ബിജെപി യാതൊന്നും തരാതെ തങ്ങളെ അവഗണിച്ചു എന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. തുഷാറും വെള്ളാപ്പള്ളിയും പലപ്പോഴും വ്യത്യസ്ത നിലപാടുകളാണ് എടുക്കാറുള്ളത്. ഇത് ഇരുവരെയും അവസരവാദികളായി ആരോപിക്കുന്നതിന് കാരണമായിട്ടുണ്ട്. ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയും, എന്നാല്‍ വനിതാ മതിലില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചത്. ഇത്തവണ ബിജെപി കൊച്ചി സീറ്റ് തുഷാറിന് നല്‍കിയേക്കും. മൂന്ന് സീറ്റ് വരെയാണ് ബിഡിജെഎസ്സിന് ബിജെപി നല്‍കുന്നത്. ഈഴവ വിഭാഗത്തെ സ്വാധീനിക്കാന്‍ തുഷാറിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

English summary
kerala non mp bdjs leader tushar vellapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X