കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കേരള BJP യെ വളർത്തിയ നേതാവ് വി മുരളീധരൻ

കേരളത്തില്‍ നിന്ന് രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപിക്കൊരു മന്ത്രിയുണ്ടാവുമെന്ന് നേരത്തെ തന്നെ ഉറപ്പുള്ള കാര്യമായിരുന്നു. ഒടുവില്‍ അത് വി മുരളീധരനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. കുമ്മനം രാജശേഖരനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയുമൊക്കെ വെട്ടിയായിരുന്നു ഈ നീക്കം. പാര്‍ട്ടിയെ ഇത്രയും കാലം അടിയുറച്ച് സേവിച്ചതിനുള്ള പ്രതിഫലം കൂടിയാണ് മുരളീധരന് ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ ദേശീയ മുഖമായി വളര്‍ന്നതും, ഉന്നത നേതാക്കളുമായി അദ്ദേഹത്തിനുള്ള അടുപ്പവും എല്ലാം ഈ ജൈത്രയാത്രയ്ക്ക് മുരളീധരനെ സഹായിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. സംഘടനാ തലത്തിലും വലിയ സ്വാധീനമുള്ള മുരളീധരന്‍ നേരത്തെ തന്നെ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയത്.

മുരളീധരന്റെ കഠിനാധ്വാനം

മുരളീധരന്റെ കഠിനാധ്വാനം

ബിജെപിക്ക് കേരളത്തില്‍ ഒരു പേരുണ്ടെങ്കില്‍ അതുണ്ടാക്കിയതിന് പിന്നില്‍ വി മുരളീധരന്റെ കഠിനാധ്വാനമാണ്. പാര്‍ട്ടിയുടെ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് മുരളീധരന്റെ കാലത്താണ്. പാര്‍ട്ടിയുടെ ഹിന്ദു രാഷ്ട്രീയം ഏറ്റവും കുറഞ്ഞ നിലയില്‍ ഉപയോഗിച്ച നേതാവെന്ന പ്രതിച്ഛായയും മുരളീധരന് ഉള്ളതാണ്. കേരളത്തില്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ യാതൊരു മുന്നേറ്റവും ഇല്ലാതിരുന്ന സമയത്താണ് മുരളീധരന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാവുന്നത്. പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മുരളീധരന്റെ ശൈലി ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായിരുന്നു.

വളര്‍ച്ച ഇങ്ങനെ

വളര്‍ച്ച ഇങ്ങനെ

രാഷ്ട്രീയ മേഖലയില്‍ ബിജെപിയുടെയും മുരളീധരന്റെയും വളര്‍ച്ച തുല്യമായ രീതിയിലായിരുന്നു. ബ്രണ്ണന്‍ കോളേജിലെ പഠനത്തിനും മുമ്പ് തന്നെ എബിവിപിയില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ എബിവിപിയുടെ ഭാഗമായിരുന്നു താനെന്ന് മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്താണ് മുരളീധരന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1978ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായുള്ള നിയമനമാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ പടി. 1979ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായും 1980ല്‍ എബിവിപിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായും മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായ മുരളീധരന്‍, രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വരെ പ്രവചിക്കപ്പെട്ടിരുന്നു.

സിപിഎമ്മുമായി പോരാട്ടം

സിപിഎമ്മുമായി പോരാട്ടം

സിപിഎമ്മുമായുള്ള നിരന്തര പോരാട്ടമായിരുന്നു മുരളീധരന്‍ ജീവിതം. കണ്ണൂരില്‍ സിപിഎം കോട്ടയിലായിരുന്നു മുരളീധരന്റെ വീട്. ആര്‍എസ്എസുമായും എബിവിപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് അക്കാലങ്ങളില്‍ വീട്ടില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ല. 1980കളിലാണ് മുരളീധരന്റെ തലവര മാറ്റിമറിച്ച രാഷ്ട്രീയ നീക്കമുണ്ടാകുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടുമാസത്തോളം മുരളീധരനെ കസ്റ്റഡിയില്‍ വെച്ചിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എബിവിപി പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരെ ദില്ലിയില്‍ വെച്ച് ഖെരാവോ ചെയ്തത് പിന്നീട് ദേശീയ ശ്രദ്ധ നേടിയത്. മുരളീധരനെ നേതാവെന്ന നിലയില്‍ ഇത് പ്രശസ്തനാക്കുകയും ചെയ്തു.

ജോലി ഉപേക്ഷിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം

ജോലി ഉപേക്ഷിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം

1980-90 കാലഘട്ടത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ബിജെപിയുമായി അടുപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലി പോലും അദ്ദേഹം ഉപേക്ഷിച്ചത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. 1994ല്‍ എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. മുംബൈയി സഹവാസ സമയത്താണ് പിന്നീട് ബിജെപിയുടെ മുന്‍നിരയിലെത്തിയ നേതാക്കളുമായുള്ള ബന്ധം ശക്തമാകുന്നത്. ഇതാണ് ബിജെപി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെയും ദേശീയ തലത്തിലേക്ക് നയിച്ചത്. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വെങ്കയ്യ നായിഡുവിന്റെ സഹായിയായിരുന്നു മുരളീധരന്‍. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനാവുകയും ചെയ്തു.

സംസ്ഥാന സമിതിയിലേക്ക്

സംസ്ഥാന സമിതിയിലേക്ക്

ബിജെപിയുടെ ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമായിരുന്നു മുരളീധരന് പിന്നീട് ലഭിച്ചത്. 2006ല്‍ അദ്ദേഹം ബിജെപി സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായിട്ടായിരുന്നു അടുത്ത നിയമനം. 2009ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2010ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി മുരളീധരന്‍ നിയമിക്കപ്പെട്ടു. ഇതിന് ശേഷമാണ് വോട്ട് ശതമാനത്തില്‍ ബിജെപി വളര്‍ച്ച ഉണ്ടാക്കാന്‍ തുടങ്ങിയത്. 2013ല്‍ അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ പദവയില്‍ രണ്ടാമൂഴം ലഭിച്ചു. മികച്ച പ്രാസംഗികനെന്ന നിലയിലും മുരളീധരന്റ മികച്ച മുന്നേറ്റമാണ് നടത്തിയത്. അതേസമയം 2014ല്‍ ബിജെപിയുടെ വോട്ടുശതമാനം 10 ശതമാനത്തിന് മുകളില്‍ പോയത് മുരളീധരന്റെ മികവായിട്ടാണ് കാണുന്നത്.

രാജ്യസഭാ അംഗത്വം

രാജ്യസഭാ അംഗത്വം

2018ല്‍ ബിജെപിയുടെ രാജ്യസഭാ അംഗമാകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ഇപ്പോഴും മുരളീധരനാണ് കേരളത്തിലും ദേശീയ തലത്തിലും ഏറ്റവും അറിയപ്പെടുന്ന ബിജെപി നേതാവ്. അതേസമയം കേന്ദ്ര മന്ത്രി പദവി അദ്ദേഹത്തെ തേടിയെത്തുന്നത് ഇത്രയും കാലത്തെ ശക്തമായ പ്രവര്‍ത്തനം കൊണ്ടാണ്. ദേശീയ തലത്തില്‍ അദ്ദേഹം എല്ലാ നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ്. കേന്ദ്ര മന്ത്രി പദത്തോടെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായിരിക്കുകയാണ് അദ്ദേഹം.

ഒടുവില്‍ കേരളത്തിന് മോദിയുടെ സമ്മാനം... വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍ഒടുവില്‍ കേരളത്തിന് മോദിയുടെ സമ്മാനം... വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍

English summary
kerala non mp bjp leader v muralidharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X