• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടുക്കിയുടെ മണിയാശാന്‍, ജനപ്രിയതയില്‍ വിഎസ്സിനൊപ്പം, എംഎം മണി പകരക്കാരനില്ലാത്ത നേതാവ്!!

 • By Vidyasagar
cmsvideo
  കൊലവിളി പ്രസംഗം തുടങ്ങി മന്ത്രിസ്‌ഥാനം വരെ, MM മണിയുടെ ജീവിതം | Oneindia Malayalam

  കേരളത്തില്‍ വിവാദം കൊണ്ട് പ്രശസ്തനായ നേതാവുണ്ടെങ്കില്‍ പിസി ജോര്‍ജിനൊപ്പം ചേര്‍ത്ത് വെക്കാവുന്ന പേരാണ് എംഎം മണിയുടേത്. എന്നാല്‍ വ്യത്യസ്തമായ പ്രസംഗ ശൈലി കൊണ്ടും താഴെ തട്ടിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി കൊണ്ടും കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായി അദ്ദേഹം വളരുകയായിരുന്നു. ഇന്ന് വൈദ്യുത മന്ത്രി സ്ഥാനം വരെ എംഎം മണിയെത്തിയത് രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചാണ്. ഇടുക്കിയില്‍ മണിയാശാന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മലയോര കര്‍ഷകര്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ ഏറ്റവും അടുത്തിടപഴകാവുന്ന നേതാവാണ് മണി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്.

  പാര്‍ട്ടിയില്‍ അംഗമാകുന്നതിന് മുമ്പ് തന്നെ തൊഴിലാളി പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും അദ്ദേഹം വിശ്വസിച്ചിരുന്നു. ജില്ലാ രൂപീകരണത്തിന് മുമ്പ് തന്നെ കാര്‍ഷിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടന്ന കര്‍ഷക സമരങ്ങളില്‍ കുട്ടിക്കാലത്ത് തന്നെ സജീവമായി പങ്കെടുത്ത് കൊണ്ടാണ് മണിയെന്ന നേതാവ് വളര്‍ന്ന് തുടങ്ങിയത്. തോട്ടം തൊഴിലാളികള്‍ക്ക് ന്യായമായ നേതനം ലഭിക്കുന്നതിനായി മൂന്നാറിലടക്കം നടന്ന തൊഴിലാളി സമരങ്ങളില്‍ അദ്ദേഹം പങ്കാളായാവുകയും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രചരപ്പിക്കുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ പാര്‍ട്ടി വളരുന്നതും മണിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ്. ഇന്ന് ഇടുക്കിയില്‍ തൊഴിലാളി പാര്‍ട്ടിയായി സിപിഎം വളര്‍ന്നത് മണിയാശാന്റെ മിടുക്കായിട്ടാണ് ഇടുക്കിയില്‍ ഉള്ളവരെ അടിയവരയിടുന്നത്.

  1966ല്‍ 21ാം വയസ്സിലാണ് മണി സിപിഎമ്മില്‍ അംഗത്വമെടുക്കുന്നത്. പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതാണ് കണ്ടത്. തുടര്‍ന്ന് പാര്‍ട്ടിയുടെ വിവിധ പദവികളില്‍ ഇരുന്നിട്ടുണ്ട് അദ്ദേഹം. 1980കളില്‍ ഇടുക്കിയില്‍ സിപിഎമ്മിന്റെ മുഖം തന്നെ എംഎം മണിയായിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ ഉടുമ്പചോല ഒരിക്കല്‍ സിപിഐയുടെ കോട്ടയായിരുന്നു. എന്നാല്‍ ഇവിടെ സിപിഎമ്മിന് അനുകൂലമായ മാറ്റം കൊണ്ടുവന്നത് മണിയുടെ പ്രവര്‍ത്തനങ്ങളാണ്. ഒരുകാലത്ത് ഇഎംഎസ്സുമായി വിഎസ് അച്യുതാനന്ദനുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മണിയെ അദ്ദേഹത്തോട് അടുപ്പിച്ചു. ഇടുക്കിയില്‍ വിഎസ്സിനുണ്ടായിരുന്ന സ്വാധീനവും ഇതിന് കാരണമായിരുന്നു. ഇത് പിന്നീട് മാറുന്നതും കണ്ടു.

  1985ല്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി മണി നിയമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു പദവി നല്‍കിയത്. എട്ട് തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത്. 1996ല്‍ ഉടുമ്പന്‍ ചോലയില്‍ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ല്‍ വിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മണി വിഎസ്സിന്റെ കണ്ണും കാതുമായി ജില്ലയില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ പിണറായി പക്ഷം സ്വാധീനം ഉറപ്പിച്ചതോടെ അദ്ദേഹത്തിന്റെ പിന്തുണ പിണറായിക്കായിരുന്നു. നിലവില്‍ വിഎസ്സ് മണിയുടെ കടുത്ത വിമര്‍ശകനുമാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് തന്റെ ശരിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് പിണറായിയുമായി മണി അടുക്കാനുള്ള കാരണവും

  2016ല്‍ മണി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലാണ് മണിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത്. പക്ഷേ 2010ന് ശേഷം മണി നടത്തിയ പ്രസ്താവനകള്‍ ഇക്കാലയളവില്‍ അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയിരുന്നു. 2012ല്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് മണിയുടെ പ്രസംഗം വിവാദത്തിലായിരുന്നു. ഒരുത്തന തല്ലിക്കൊന്നു, ഒരുത്തനെ കുത്തിക്കൊന്നു, ഒരുത്തനെ വെടിവെച്ചു കൊന്നു എന്നുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുക്കുകയും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം നിരവധി തവണ അദ്ദേഹം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മന്ത്രിയായതിന് ശേഷവും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

  സിപിഎം മണിക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ ജനപ്രീതിയാണ് കാരണം. ഇടുക്കിയില്‍ മണി കഴിഞ്ഞാല്‍ സിപിഎമ്മിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശക്തരായ നേതാക്കളില്ല. മൂന്നാര്‍ കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശവും ജിഷ്ണു പ്രണോയിയുടെ അമ്മയെ അപമാനിച്ച പ്രസ്താവനയും, പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതും നാവിന് ലൈസന്‍സില്ലാത്ത നേതാവെന്ന പേരാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. അതേസമയം വൈദ്യുതി മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ച നിലയിലാണ്. പ്രളയ സമയത്ത് ഷട്ടറുകള്‍ തുറന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ മന്ത്രാലയത്തിന് തെറ്റുപ്പറ്റി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  English summary
  kerala non mp cpm leader mm mani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more