കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ കെഎം മാണി നിര്‍ണായകമാകും.... വയനാട്ടിലെ കര്‍ഷക വോട്ടുകള്‍ രാഹുലിനൊപ്പം നില്‍ക്കും

Google Oneindia Malayalam News

Recommended Video

cmsvideo
പാലാക്കാരുടെ സ്വന്തം മാണി സാർ | Oneindia Malayalam

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവും, അതോടൊപ്പം ബഹുമാന്യനായ നേതാവും മാണി സാര്‍ എന്ന വിളിക്കപ്പെടുന്ന കെഎം മാണിയാണ്. രാഷ്ട്രീയത്തില്‍ മാണി പുലര്‍ത്തുന്ന സംശുദ്ധതയാണ് അദ്ദേഹത്തെ ഇടത് വലത് മുന്നണികള്‍ക്ക് സ്വീകാര്യനാക്കിയത്. അതുപോലെ തന്നെ കോണ്‍ഗ്രസിനെ എന്നും എപ്പോഴും പിന്തുണച്ച നേതാവാണ് അദ്ദേഹം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം മാത്രമാണ് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന ഏക പ്രതിസന്ധി. എന്നാല്‍ ഇതും അദ്ദേഹം പരിഹരിച്ച് കഴിഞ്ഞു. കേരളത്തില്‍ രാഹുല്‍ ഗാന്ധിയെത്തുന്നതോടെ കേരള കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടുബാങ്കിലും കര്‍ഷക വോട്ടിലും വലിയ ഏകീകരണമുണ്ടാകും. രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ മലയോര കര്‍ഷകരുടെ വോട്ട് ഏകീകരിക്കാനും മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനാവും.

1

യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ പോലും സിപിഎമ്മിനോ മറ്റ് ഇടത് പാര്‍ട്ടികള്‍ക്കോ അദ്ദേഹം വെറുക്കപ്പെടുന്നവനാകുന്നില്ല. ഇത് കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവ് എന്ന ബഹുമതി അദ്ദേഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ട് കൂടിയാണ്. വിഎസ് അച്യുതാനന്ദനെ ഇരുമുന്നണികളും അംഗീകരിക്കുന്നത് പോലെയാണ് കെഎം മാണി. അടുത്തിടെ ബാര്‍കോഴ കേസില്‍ ആരോപണം ഉയര്‍ന്നതാണ് മാണിയുടെ രാഷ്ട്രീയ ജീവിതത്തിനേറ്റ തിരിച്ചടി. പക്ഷേ ഇപ്പോഴും കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സ്വാധീന ശക്തിയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എം.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് മാണി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു 1960ല്‍ അദ്ദേഹം. 1964ല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കേരളാ കോണ്‍ഗ്രസ് രുപീകരിച്ചതോടെ മാണി അതിന്റെ ഭാഗമായി. 1965ലാണ് അദ്ദേഹം കോട്ടയത്തെ പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ആദ്യ തവണ തന്നെ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്തു. 12 തവണ മണ്ഡലത്തില്‍ വിജയിച്ചെന്ന റെക്കോര്‍ഡ് മാണിക്ക് അവകാശപ്പെട്ടതാണ്. 1975ലാണ് അദ്ദേഹം മന്ത്രിസഭയില്‍ അംഗമായത്. കേരള രാഷ്ട്രീയത്തില്‍ തോല്‍വി അറിയാത്ത നേതാവെന്ന പേരും അദ്ദേഹത്തിന് സ്വന്തമാണ്. കേരള കോണ്‍ഗ്രസ് പിളര്‍പ്പില്‍ നിന്ന് പിളര്‍പ്പിലേക്ക് പോകാന്‍ കാരണക്കാരന്‍ അദ്ദേഹമാണെന്ന് എതിരാളികള്‍ പലപ്പോഴും ഉന്നയിക്കുന്ന കാര്യമാണ്.

കേരള രാഷ്ട്രീയത്തില്‍ പത്ത് മന്ത്രിസഭകളില്‍ അംഗമായിട്ടുണ്ട് മാണി. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന് തന്നെയാണ്. ബേബി ജോണിന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. ബേബി ജോണ്‍ ഏഴ് മന്ത്രിസഭകളുടെ ഭാഗമായിരുന്നു. അച്യുതമേനോന്റെ മന്ത്രിസഭയിലും മാണി അംഗമായിരുന്നിട്ടുണ്ട്. കരുണാകരന്റെ നാല് മന്ത്രിസഭയിലും എകെ ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും പികെവി, നായനാര്‍ എന്നിവരുടെ മന്ത്രിസഭയിലും മാണി അംഗമായിരുന്നു. 11 തവണ അദ്ദേഹ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഒരുതവണ രാജിവെക്കേണ്ടി വന്നതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ചരിത്രവും മാണിക്കുണ്ട്. 1979ല്‍ പികെ വാസുദേവന്‍ നായര്‍ വിരമിച്ചപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ സിഎച്ച് മുഹമ്മദ് കോയക്കാണ് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. അദ്ദേഹത്തിനുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസിലെ ഇടപെടല്‍ അദ്ദേഹത്തിന് വീണ്ടും മുഖ്യമന്ത്രി പദം നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം കേരള കോണ്‍ഗ്രസ് ദീര്‍ഘകാലം യുഡിഎഫിന്റെ കൂടെയായിരുന്നു. 13 ബജറ്റുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച ചരിത്രവും മാണിക്കുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും മാണിയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു. കേരളത്തില്‍ ഈ റെക്കോര്‍ഡ് ആര്‍ക്കും നേടാനാവില്ലെന്നും പിണറായി പറഞ്ഞിരുന്നു.

2015ലാണ് മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ മങ്ങലേറ്റത്. അദ്ദേഹം എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ബാര്‍കോഴ കേസ് മാണിയെ തേടിയെത്തുന്നത്. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ മാണിക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വിജിലന്‍സ് അദ്ദേഹത്തെ പ്രതിയാക്കി അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം വന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇത് യുഡിഎഫില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. 2016ല്‍ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒടുവില്‍ 2018ലാണ് തിരിച്ചെത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളും എന്‍ഡിഎയും മാണിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.

മാണിയെ എല്ലാ മുന്നണികള്‍ക്കും പ്രിയങ്കരനാക്കുന്നത് ക്രിസത്യന്‍ വോട്ടുകളും മലയോര മേഖലയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനവുമാണ്. കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ഒമ്പത് സീറ്റുമായി കേരള കോണ്‍ഗ്രസാണ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത്. മാണിയെ എല്‍ഡിഎഫിലെത്തിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങല്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രകടനം മാണിയെ ആശ്രയിച്ചാണ്. ബാര്‍കോഴക്കേസിന് ശേഷം കോണ്‍ഗ്രസിനെ മാണി വിശ്വസിക്കുന്നുണ്ടോയെന്ന് ഈ തിരഞ്ഞെടുപ്പില്‍ നിന്ന് മനസ്സിലാക്കാം.

കോട്ടയം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!

English summary
kerala non mp kerala congress leader km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X