കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണ പാരായണവും ബാങ്ക് വിളിയും

  • By Aswathi
Google Oneindia Malayalam News

ഇന്ന് കര്‍ക്കടകം ഒന്ന്, കൊല്ലവര്‍ഷത്തിലെ പന്ത്രണ്ടാമത്തെ മാസം. കാലം മാറിയെങ്കിലും തലമുറകളിലേക്ക് കൈമാറിവരുന്ന കെടാവിളക്ക്. പുരാതന കാലങ്ങളില്‍ കൃഷി ഉപജീവനവൃത്തിയായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കര്‍ക്കിടകമാസം വറുതിയുടെ കാലമായിരുന്നു. അപ്രതീക്ഷിതമായി മഴപെയ്യുന്നതിനാല്‍ കള്ളകര്‍ക്കടകം എന്നും കാര്‍ഷിക മേഖലയെ സംബന്ധിച്ച് വരുമാനമൊന്നുമില്ലാത്ത മാസമായതിനാല്‍ പഞ്ഞമാസം എന്നുമുള്ള ചൊല്ലു തന്നെ നിലവിലുണ്ട്.

വര്‍ഷകാലത്തേക്ക് സൂക്ഷിച്ചുവെച്ചിരുന്ന ധാന്യം ഇതിനകം തീര്‍ന്നിരിക്കും. അടുത്ത കൊയ്ത്തുകാലം വരണം വീണ്ടും സമൃദ്ധിയിലെത്താന്‍. കാര്‍ഷിക ജോലികളൊന്നും ചെയ്യാനില്ല. ആരോഗ്യ ചികിത്സകള്‍ക്കും ആധ്യാത്മിക ചിന്തകള്‍ക്കും ഉചിതമായ കാലമാണ് മലയാളികള്‍ക്ക് കര്‍ക്കിടകമാസം. അതുകൊണ്ട് തന്നെ രാമായണ മാസമായും കര്‍ക്കിടകമാസം ആഘോഷിക്കുന്നു.

ramadan-karkkidakam

പൂര്‍വ്വാശ്രമത്തില്‍ കൊള്ളക്കാരനായിരുന്ന രത്‌നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ കഠിന തപസ്സ് ചെയ്ത് വാത്മീകി മഹര്‍ഷിയായി മാറി. സംസ്‌കൃതത്തിലെഴുതിയ ആദ്യകാവ്യമായ രാമായണത്തിന്റെ ഉപജ്ഞാതാവ്. തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയ ആദ്ധ്യാമ രാമായണമാണ് മലയാളികള്‍ അധികവും പാരായണം ചെയ്യുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ കേരളത്തില്‍ മലയാളം സര്‍വകലാശാല രൂപീകരിച്ചതിന് ശേഷം മലയാള ഭാഷക്ക് ശ്രേഷ്ഠ പദവി കൈവരിച്ച പശ്ചാത്തലത്തിലാണ് ഈ വര്‍ഷം രാമായണമാസം ആചരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്.

രാമായണ മാസത്തിന് ഇന്ന് നല്‍കുന്ന പ്രധാന്യം എത്രത്തോളമാണെന്ന് അറിയില്ല. ഓണം വിഷു, റംസാന്‍, ക്രസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കൊപ്പം ദൃശ്യമാധ്യമങ്ങളാഘോഷമാക്കുന്ന മറ്റൊരു ചടങ്ങ് എന്ന നിലയില്‍ ചുരുങ്ങിപ്പോയോ. ഫേസ്ബുക്ക് ലോകത്ത് കമന്റുകള്‍ വായിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് പുരാണവും രാമായണവുമെല്ലാം എന്ത്. രാമന്‍ സീതയ്‌ക്കെപ്പടി??

എന്നിരിക്കിലും ജൂലായി ആഗസ്ത് മാസങ്ങള്‍ക്കിടയിലെ ഈ കുറച്ചു നാളുകള്‍ എന്തുകൊണ്ടും പുണ്യദിനങ്ങളാകുന്നു. വ്രതശുദ്ധിയുടെ പുണ്യത്തിനായി വിശുദ്ധ റംസാന്‍ നോമ്പിന്റെ ബാങ്ക് വിളിയും രാമായണ പാരായണവും ഒരേ സ്വരത്തില്‍ കേള്‍ക്കാം.

English summary
Temples and various other organisations in the cultural capital are all set to receive the Karkidakam month also known as ‘Panja Masam’ (lean season) or Ramayana Month by organising various programmes including the distribution of medicinal porridge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X