• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

  • By Desk

ആശിഷ് ജോസ് അന്പാട്ട്

കേരള ഹോക്സ് ബഴ്സ്റ്റ് എന്ന പേരില്‍ അന്ധവിശ്വാസങ്ങളേയും വ്യാജ വാര്‍ത്തകളേയും പൊളിച്ചെഴുതുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആഷിഷ് ജോസ് അന്പാട്ട്

മെഡിറ്ററേനിയൻ കടലിലെ അഞ്ചാമത്തെ വലിയ ദ്വീപും ഗ്രീക്ക് ദ്വീപുകളില്‍ ഏറ്റവും വലിയതുമാണ് ക്രീറ്റ്. ഗ്രീസിന്റെ സാംസ്ക്കാരിക പാരമ്പര്യത്തില്‍ ക്രീറ്റ് നിര്‍ണ്ണായകമായ പല സ്വാധീനങ്ങളും ചെലുത്തിയിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങള്‍ പ്രകാരം ക്രീറ്റിന്‍റെ ആദ്യ രാജാവാണ് മിനോസ്. വെങ്കലയുഗം അഥവാ ബ്രോണ്‍സ് ഏജില്‍ നിന്നുള്ള രേഖകളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രാജാക്കന്മാരില്‍ ഒരാളും മീനോസ് ആണ്.

ഇദ്ദേഹത്തിനു പക്ഷെ ഒരു ശാപം ഉണ്ടായിരുന്നു അത് എന്തെന്നാല്‍ ഓരോ തവണയും ശുക്ലസ്ഖലനം നടക്കുമ്പോഴും അതില്‍ നിന്ന് സര്‍പ്പങ്ങളും, തേളുകളും വരികയും പങ്കാളിയെ അവ കൊല്ലുകയും ചെയ്യും എന്നതായിരുന്നു. രാജാവിന്‍റെ ദാസനായ പ്രോക്രിസ് ഇതിനു ഒരു പോംവഴിയായി ആട്ടിന്‍റെ കുടല്‍ വൃത്തിയാക്കി ലിംഗത്തെ കവചം ചെയ്തു ഉപയോഗിച്ചാല്‍ മതിയെന്നു കണ്ടെത്തുകയും മിനോസ് രാജാവ്‌ അങ്ങനെ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതല്ല മീനോസ് രാജാവിന്‍റെ പത്നിയില്‍ ആയിരുന്നു കുടല്‍ ഉപയോഗിച്ചത് എന്നും തുടങ്ങിയ ധാരാളം വ്യത്യസ്തമായ ആഖ്യാനങ്ങള്‍ ഈ കഥയുടെത്തായിയുണ്ട്. എന്തയാലും കോണ്ടത്തിന്‍റെ ആദ്യ ഉപയോഗമായി വായിച്ചൊരു ഐതിഹ്യ കഥയാണ് ഇത്.

സ്ത്രീകളില്‍

സ്ത്രീകളില്‍

ചരിത്രത്തില്‍നിന്നും നോക്കിയാല്‍ യോനിയുടെ ഉള്ളില്‍ വയ്ക്കുന്ന ഷീറ്റുകളായും, മൃഗങ്ങളുടെ കുടല്‍ എടുത്ത് കഴുക്കി കെട്ടിയും 'ഫീമെയില്‍ കോണ്ടങ്ങള്‍' എന്ന രീതിയില്‍ ശുക്ലത്തെ തടയാന്‍ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഗര്‍ഭനിരോധന പരീക്ഷണങ്ങള്‍ എല്ലാം തന്നെ സ്ത്രീകളിലായിരുന്നു നടത്തിയിരുന്നത്. അതിനു ശേഷം പുരുഷലിംഗത്തെ സില്‍ക്ക് തുണി കൊണ്ടോ, ആട്ടിന്‍റെയോ ചെമ്മരിയാടിന്റെയോ കുടലുകള്‍ കൊണ്ടോ കവചം ചെയ്തു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്നത് ഗര്‍ഭനിരോധന സാധ്യത നല്‍കുന്നു എന്ന് നിരിക്ഷിക്കപ്പെട്ടിരുന്നു.

കോണ്ടത്തിന്‍റെ ആദ്യ രൂപങ്ങള്‍

കോണ്ടത്തിന്‍റെ ആദ്യ രൂപങ്ങള്‍

സില്‍ക്ക് തുണി, ചണത്തുണി, മൃഗങ്ങളുടെ കുടല്‍ പ്രത്യേകമായും ആട്ടിന്റെ, തോല്‍ തുടങ്ങി പല വസ്തുകളില്‍ നിന്നും മനുഷ്യന്‍ ഇന്ന് കാണുന്ന കോണ്ടത്തിന്റെ ആദ്യ രൂപങ്ങള്‍ ഉണ്ടാക്കി. ഗര്‍ഭനിരോധനം എന്നതിനെക്കാളും ലൈംഗികത വഴി പകരുന്ന രോഗങ്ങളെ പരിമിതിപ്പെട്ടുതുക ആയിരുന്നു അവ ചെയ്തിരുന്നു.

ഫാലോപ്പിയോയുടെ പഠനം

ഫാലോപ്പിയോയുടെ പഠനം

16-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ ശരീരശാസ്ത്ര ഗവേഷകനും ചികിത്സകനും ആയിരുന്നു ഗാബ്രിയലീ ഫാലോപ്പിയോ. മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയെക്കുറിച്ച് പ്രധാനപ്പെട്ട പല കണ്ടെത്തലുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ വിളിക്കുന്ന സ്ത്രീകളിലെ 'fallopian tubes' കണ്ടെത്തുന്നതും ഇദ്ദേഹമാണ് ആ പേര് ഇദ്ദേഹത്തോട് ഉള്ള ബഹുമാനാര്‍ഥം നല്‍കിയതുമാണ്. ഫാലോപ്പിയോ 1100 പുരുഷന്മാരില്‍ നടത്തിയ പരീക്ഷണം വഴി അന്നത്തെ കോണ്ടത്തിന്റെ ആദ്യ രൂപങ്ങള്‍ അനേകായിരം മനുഷ്യരെ കൊന്ന സിഫിലിസ് പോലെയുള്ള ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചയെ വലിയ തോതില്‍ തടയുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇത് "De Morbo Gallico " എന്ന ബുക്കില്‍ അദ്ദേഹം രേഖപ്പെടുതിട്ടും ഉണ്ട്

പേര് വന്നതെങ്ങനെ

പേര് വന്നതെങ്ങനെ

17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവിനു ലൈംഗിക സുരക്ഷ എന്നര്‍ത്ഥം കൊളോണല്‍ കോന്‍ഡം എന്നൊരു ചികിത്സകന്‍ ആട്ടിന്‍റെ കുടല്‍ കൊണ്ടൊരു ഗര്‍ഭനിരോധന ഉറ നിര്‍മ്മിച്ച്‌ കൊടുക്കയും ചെയ്തു എന്നും ഇദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ് " കോണ്ടം " എന്ന പേരു പിന്നീട് ഉപയോഗിച്ച് പോന്നതും എന്നും പറയപ്പെട്ടുന്നു. അങ്ങനെയല്ല പാത്രം എന്നര്‍ത്ഥം വരുന്ന "condus" എന്ന ലാറ്റിന്‍ വക്കിന്‍റെയും കുടല്‍ എന്നര്‍ത്ഥം വരുന്ന "kemdu " എന്നൊരു പേര്‍ഷ്യന്‍ വാക്കിന്‍റെയും കൂടി ചേരല്‍ വഴിയാണ് " കോണ്ടം" എന്ന വാക്ക് വരുന്നത് എന്ന അഭിപ്രായവും ഉണ്ട്.

നിര്‍ണായകമായത്

നിര്‍ണായകമായത്

19-ാം നൂറ്റാണ്ടില്‍ ചാള്‍സ് ഗുഡ്ഇയര്‍ എന്ന അമേരിക്കന്‍ രസതന്ത്രശാസ്ത്രജ്ജന്‍ റബ്ബര്‍ വള്‍ക്കനൈസേഷന്‍(rubber vulcanization) എന്ന ടെക്നിക് കണ്ടു പിടിക്കും വഴിയാണ് റബര്‍ കോണ്ടങ്ങള്‍ വരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ റബര്‍ എന്ന് പറഞ്ഞാല്‍ ഇന്ന് കോണ്ടം എന്നൊരു അര്‍ഥം കൂടിയിട്ടുണ്ട്. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന റബറില്‍ സള്‍ഫര്‍ ചേര്‍ക്കും വഴി അതിന്‍റെ ഇലാസ്തികതയും ബലവും വര്‍ദ്ധിപ്പിക്കുന്ന രീതിയാണ് rറബ്ബര്‍ വള്‍ക്കനൈസേഷന്‍.

ആദ്യത്തെ റബ്ബര്‍ കോണ്ടം

ആദ്യത്തെ റബ്ബര്‍ കോണ്ടം

1855യിലാണ് ആദ്യത്തെ റബര്‍ കോണ്ടം നിര്‍മ്മിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കോണ്ടങ്ങളേക്കാളും ഉറപ്പും വില കുറവും നിര്‍മാണത്തില്‍ ഉള്ള എളുപ്പവും റബര്‍ കോണ്ടത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചുവെങ്കിലും ദരിദ്രരുടെ ഇടയില്‍ ഇതിനുള്ള പ്രചാരം തുലോം കുറവ് ആയിരുന്നു. അമിത വിലയും മതിയായ ലൈംഗിക വിദ്യഭ്യാസത്തിന്റെ കുറവും കാരണങ്ങള്‍ ആയി ചൂണ്ടി കാണിക്കാം.

ലാറ്റക്സ് കോണ്ടങ്ങള്‍

ലാറ്റക്സ് കോണ്ടങ്ങള്‍

ഇന്ന് ഏറെ പ്രചാരത്തിലുള്ള ലാറ്റെക്സ് കോണ്ടങ്ങള്‍ 20യാം നൂറ്റാണ്ടിന്റെ ആദ്യത്തോട് കൂടിയാണ് കടന്നു വരുന്നത്. വളരെ ഉയര്‍ന്ന ഇലാസ്തികതയും, ബലവും അവയ്ക്കുണ്ട്. ആദ്യമുള്ള വലിപ്പത്തിന്റെ 8 ഇരട്ടിയോളം ലാറ്റെക്സ് കോണ്ടങ്ങള്‍ക്കു പൊട്ടാതെ വികസിക്കാന്‍ പറ്റും. ഇന്ന് പോളിയൂറിത്തീനും മറ്റും ബേസ് ചെയ്ത കൃത്രിമ കോണ്ടങ്ങളുണ്ട്‌. കോണ്ടങ്ങളില്‍ അധികവും ഇന്ന് പുരുഷന്മാരുടെത്ത് ആണെങ്കിലും സ്ത്രീകള്‍ക്ക് യോനിയ്ക്കുള്ളില്‍ വയ്ക്കാവുന്ന കോണ്ടങ്ങളും വിപണിയില്‍ ലഭ്യമാണ്. കോണ്ടത്തിന്റെ ഗര്‍ഭനിരോധന ക്ഷമത വര്‍ദ്ധിപ്പിക്കാനായി സ്പെമിസൈഡുകള്‍ ആഡ് ചെയ്യാറുമുണ്ട്. ഇന്ന് എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങളെ പറ്റി ജനം ബോധവാന്മാരായി മാറുന്നതും ഗര്‍ഭനിരോധനത്തിന്റെ ആവശ്യകത മനസ്സില്‍ ആകുകയും ചെയ്യുന്നതില്‍ വന്ന മാറ്റം കോണ്ടത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും മതപരമായ കാരണങ്ങള്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ കൊണ്ട് കോണ്ടം ഉപയോഗിക്കാതെ ഇരിക്കുന്നവരും ഇനി ഉപയോഗിക്കുന്നത് തന്നെ തെറ്റായി ചെയ്യുന്നവരും ഉണ്ട്.

അവശ്യമരുന്നുകളുടെ പട്ടികയില്‍

അവശ്യമരുന്നുകളുടെ പട്ടികയില്‍

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഫലപ്രദവും ആവശ്യവും ഉള്ളത് മരുന്നുകളുടെ ലിസ്റ്റ് ആയ എസ്സന്‍ഷ്യല്‍ മെസിസിന്‍സില്‍ കോണ്ടത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പുരുഷകോണ്ടങ്ങള്‍ ഏറ്റവും കൃത്യമായി ഉപയോഗിക്കുന്നത് വഴി 98% അവസരങ്ങളിലും ഗര്‍ഭധാരണം ഒഴിവാക്കാന്‍ പറ്റും. പക്ഷെ സാധാരണ ഉപയോഗത്തില്‍ ഇത് 82% മാത്രമാണ്. സ്ത്രീകളുടെ കോണ്ടത്തിന്റെ ക്ഷമത സാധാരാണ ഉപയോഗത്തില്‍ 75% -82% ആണ്. അവയെ internal condoms എന്നാണ് വിളിക്കുന്നത്. ഗോനെറിയ, ഹെപ്പറ്റൈറ്റിസ്-ബി, എയിഡ്സ് തുടങ്ങി അനവധി ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചയെ പ്രതിരോധിക്കാന്‍ കോണ്ടം ഫലപ്രദമാണ്. കോണ്ടം ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ്‌ ഞാന്‍ ഇനി പറയാന്‍ പോകുന്നത്.

കോണ്ടം വാങ്ങുന്പോള്‍ ശ്രദ്ധിക്കണം

കോണ്ടം വാങ്ങുന്പോള്‍ ശ്രദ്ധിക്കണം

ഫാര്‍മസി ഷോപ്പില്‍ ചെന്ന് എത്രയും വേഗം ആരും കാണാതെ കോണ്ടം വാങ്ങി കൊണ്ട് വരുന്നവരാണ് മിക്കവരും അത് ശരിയല്ല. കോണ്ടം വാങ്ങുമ്പോള്‍ അതിന്‍റെ വലിപ്പം നോക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് അല്ലാത്തപക്ഷം ശുക്ലം ലീക്ക് ചെയ്യാന്‍ ഇടയുണ്ട്. അത് പോലെ തന്നെ ചില ആളുകളില്‍ ലാറ്റെക്സ് അലര്‍ജി സൃഷ്ടിക്കുന്നതിനാല്‍ സിന്തറ്റിക് കോണ്ടങ്ങള്‍ അവര്‍ ഉപയോഗിക്കണം. കോണ്ടം ഇട്ടുമ്പോള്‍ അത് നേരെ തന്നെയാണെന്നും അല്ലാതെ തല തിരിഞ്ഞു അല്ലായെന്നും ഉറപ്പ് ആകേണ്ട ആവശ്യമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കോണ്ടം മാറ്റി പുതിയത് എടുക്കണം. കോണ്ടത്തിന്‍റെ റാപ്പര്‍ പൊട്ടിക്കുമ്പോള്‍ മൂര്‍ച്ച ഉള്ള വസ്തുകള്‍ ഒന്ന് ഉപയോഗിക്കരുത്.

ഒരുമിച്ച് ഉപയോഗിക്കരുത്

ഒരുമിച്ച് ഉപയോഗിക്കരുത്

സ്ത്രീകളുടെ കോണ്ടത്തെപ്പറ്റി പറഞ്ഞല്ലോ ഒരിക്കലും അതും പുരുഷന്മാരുടെ കോണ്ടവും ഒന്നിച്ചു ഉപയോഗിക്കരുത്. രണ്ടു കോണ്ടങ്ങള്‍ ഒന്നിച്ചു ഉപയോഗിച്ചാല്‍ പരസ്പരം ഉരഞ്ഞു പൊട്ടല്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അത് പോലെ കോണ്ടം ഇടുമ്പോള്‍ അമിതമായി ബലം കൊടുക്കാതെ സാവധാനം റോള്‍ ഡൌണ്‍ ചെയ്യാന്‍ ശീലിക്കണം. കോണ്ടം ഇടുമ്പോള്‍ അതിന്‍റെ മുകള്‍ അറ്റത്ത് വിരലുകള്‍ കൊണ്ട് പിടിച്ചു ശുക്ലം കളക്റ്റ് ചെയ്യാന്‍ ഒരു റിസര്‍വര്‍ ഇടണം. അല്ലാത്തപക്ഷം ശുക്ലം സൈഡില്‍ കൂടി ഒഴിക്കി വരാന്‍ ഇടയുണ്ട്. ലിംഗോദ്ധാരണം സംഭവിച്ചത് ശേഷം മാത്രമേ കോണ്ടം ഉപയോഗിക്കാവൂ. അത് പോലെ കോണ്ടം ഇട്ടുമ്പോള്‍ ഉള്ളില്‍ എയര്‍ ബബിള്‍സ് ഇല്ലായെന്ന് ഉറപ്പ് ആകണം അല്ലാത്തപക്ഷം കോണ്ടം പൊട്ടാനുള്ള സാധ്യതയുണ്ട്.

 ഉപയോഗിക്കുന്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍

ഉപയോഗിക്കുന്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍

നീളമുള്ള നഖത്തിന്റെ അഗ്രം കൊണ്ട് കോണ്ടം പൊട്ടാന്‍ ഇട്ടയുള്ളത് കൊണ്ട് ഉപയോഗിക്കുമ്പോള്‍ അത് ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ചില ആളുകള്‍ ലൈംഗിക ബന്ധം തുടങ്ങി ശുക്ലസ്ഖലനം സംഭവിക്കാന്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ മാത്രം കോണ്ടം ഇട്ടാറുണ്ട്. ഇത് ശരിയല്ല സ്ഖലനം മുന്‍പ് വരുന്ന pre-ejaculatory fluid/precum ല്‍ മുന്‍പ് വന്ന ബീജാണുകള്‍ ഉണ്ടാകാന്‍ ചെറിയ ഇടയുണ്ട്. അത് ഗര്‍ഭത്തിലേക്ക് നയിക്കാം. Pull-out ചെയ്യുന്നവര്‍ക്കും ഈ പ്രശ്നമുണ്ട്.

ആനല്‍ സെക്സില്‍

ആനല്‍ സെക്സില്‍

കോണ്ടം ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ ഉദ്ധാരണം നഷ്ടം ആയാലോ, കോണ്ടം മടങ്ങി പോയാലോ ലൈംഗിക ബന്ധം തുടരുന്നു എങ്കില്‍ പുതിയ കോണ്ടം ഉപയോഗിക്കണം, ഒരിക്കല്‍ സ്ഖലനം സംഭവിച്ചതിന് ശേഷവും ഇങ്ങനെ തന്നെ. അല്ലാത്തപക്ഷം കൊണ്ടത്തിന്‍റെ സൈഡിലൂടെ ശുക്ലം ഊര്‍ന്നു യോനിയില്‍ എത്താന്‍ ഇടയുണ്ട്. Never re-use condom in any manner !!

ആനല്‍ സെക്സ് ചെയ്യുന്നവര്‍ ഒരിക്കലും അതെ കോണ്ടം യോനിയില്‍ ഉപയോഗിക്കാന്‍ പാടില്ല ഇത് യോനിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്.

ഓറല്‍ സെക്സിന് പ്രത്യേക കോണ്ടം

ഓറല്‍ സെക്സിന് പ്രത്യേക കോണ്ടം

സാധാരണ ലാറ്റക്‌സ്‌ കോണ്ടത്തിന്‍റെ സ്വാദ് അത്ര രസകരം ആകണം എന്ന് ഇല്ലാതെ കൊണ്ട് വദനസുരതം അഥവാ oral-sex ചെയ്യുമ്പോള്‍ ഉപയോഗിക്കാനുള്ള തരം പ്രത്യേകമായി ഏതെങ്കിലും രുചി നല്‍കിയിട്ടുള്ള കോണ്ടങ്ങളാണ് ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍. ഉദാഹരണത്തിന് സ്ട്രോബറിപ്പഴത്തിന്‍റെയോ, ചോക്ലേറ്റിന്റെയോ സ്വാദ് ചേര്‍ത്ത കോണ്ടങ്ങള്‍. വദനസുരതം ചെയ്യുന്നത് വഴി പകരാവുന്ന ലൈംഗിക രോഗങ്ങള്‍ (chlamydia, gonorrhea, herpes, syphilis etc ) കോണ്ടം ഉപയോഗിക്കും വഴി പ്രതിരോധിക്കാവുന്നതാണ്.

രണ്ടിനും രണ്ട് തരം കോണ്ടങ്ങള്‍

രണ്ടിനും രണ്ട് തരം കോണ്ടങ്ങള്‍

ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍ യോനി-ലിംഗ ലൈംഗിക ബന്ധങ്ങളില്‍ ഉപയോഗിക്കാന്‍ ഉള്ളതല്ല. അവയുടെ ഗര്‍ഭപ്രതിരോധ ക്ഷമത കുറവാണ്. അത് എന്തെന്നാല്‍ ഗര്‍ഭപ്രതിരോധ കൊണ്ടങ്ങളില്‍ സ്പെമിസൈട് ഉണ്ട്. അത് ബീജങ്ങളെ നശിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ്. അവ ഫ്ലേവര്‍ കോണ്ടങ്ങളില്‍ കാണണം എന്നില്ല . അത് പോലെ ഫ്ലേവര്‍ കൊണ്ടങ്ങളില്‍ ഉള്ള മധുരം യോനിയില്‍ ഈസ്റ്റ് ഇന്‍ഫെക്ഷന്‍ പോലെയുള്ള രോഗാവസ്ഥയിലോട് നയിക്കാനും ഇടയുണ്ട്. കവറില്‍ vaginal friendly എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല എങ്കില്‍ ഫ്ലേവര്‍ കോണ്ടം ഒരിക്കലും യോനി-ലിംഗ ലൈംഗിക ബന്ധങ്ങളില്‍ ഉപയോഗിക്കരുത്.

ലൂബ്രിക്കന്റ്സ്

ലൂബ്രിക്കന്റ്സ്

ലാറ്റെക്സ്‌ കോണ്ടങ്ങള്‍ വായുവും ആയി എക്സ്പോസ് ആയാല്‍ ഡ്രൈ ആയി പൊട്ടി പോകാന്‍ ഇടയുണ്ട് ആയതിനാല്‍ എപ്പോഴും ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കണം. പക്ഷെ ഒരിക്കലും oil based lubricants ലാറ്റക്‌സ്‌ കോണ്ടത്തില്‍ ഉപയോഗിക്കരുത് അത് ബ്രേക്കിംഗ് ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

 പോക്കറ്റില്‍ കൊണ്ടു നടക്കരുത്

പോക്കറ്റില്‍ കൊണ്ടു നടക്കരുത്

കോണ്ടം ഉപയോഗിക്കും മുന്‍പ് അവയുടെ കാലാവധി കാണിക്കുന്ന ഡേറ്റ് നോക്കണം അത് പോലെ കോണ്ടം ഒരിക്കലും അമിത ചൂടും തണുപ്പും മര്‍ദ്ദവും വരുന്ന ഇടങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ല. പേഴ്സില്‍ കോണ്ടം ഇട്ടു കൊണ്ട് നടക്കുന്നവരുണ്ട് അത് ഒരിക്കലും ശരിയല്ല. കോണ്ടം ലൈംഗിക ബന്ധത്തിന് ശേഷം ഊരുന്നതും ശ്രദ്ധിച്ചു വേണം. യോനിയില്‍ നിന്ന് മാറി നിന്ന് സാവധാനം വേണം ഊരി എടുക്കാന്‍. അതിനു ശേഷം മുകളില്‍ കെട്ടി ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞുകെട്ടി വെസ്റ്റ്‌ബോക്ക്സില്‍ ഇട്ടണം.

സേഫ് ഡേയ്സ് അത്ര സേഫ് അല്ല

സേഫ് ഡേയ്സ് അത്ര സേഫ് അല്ല

' സേഫ് ഡേയ്സിലും', വജിനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളിലും പലരും ഗര്‍ഭാധാരണം ഒരിക്കലും സംഭവിക്കുകയില്ല എന്ന് കരുതി മുന്‍കരുതലുകള്‍ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാറുണ്ട്. ഇത് ശരിയല്ല. Safe days are not always safe! സ്ത്രീകളില്‍ ഓവുലേഷന്‍ സൈക്കിള്‍ എപ്പോഴും കൃത്യം ആകണം എന്ന് നിര്‍ബന്ധം ഒന്നുമില്ല അതിനു വ്യത്യാസങ്ങള്‍ വരാം. അത് പോലെ വജിനല്‍ ബ്ലീഡിംഗ് എല്ലാം ആര്‍ത്തവം തന്നെ ആകണം എന്നും നിര്‍ബന്ധമില്ല, സ്പോട്ടിംഗ് പോലെയുള്ള അവസരങ്ങളിലും ബ്ലീഡിംഗ് വരാം. സ്ത്രീകളുടെ ശരീരത്തില്‍ 2-5 ദിവസം വരെ ബീജാണുകള്‍ ജീവനോട്‌ ഇരിക്കുന്നതാണ്. ആയതിനാല്‍ ഓവുലേഷന്‍ നേരത്തെ സംഭവിച്ചാല്‍ അത് ഗര്‍ഭത്തിലേക്ക് നീങ്ങാവുന്നതാണ്.

ഗര്‍ഭനിരോധനം മാത്രമല്ല

ഗര്‍ഭനിരോധനം മാത്രമല്ല

ഇന്ത്യയില്‍ ഇന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നോക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തം മാത്രമായി കാണുന്ന രീതിയുണ്ട് ഇത് ശരിയല്ല. സുരക്ഷിത്വമായ ലൈംഗികത എല്ലാവരും ശീലിക്കേണ്ട ആവശ്യമുണ്ട്. കോണ്ടം ഗര്‍ഭനിരോധന ഉറ എന്ന പേരിലാണ് അറിയപ്പെടുന്നത് എങ്കിലും അത് എയിഡ്സ് ഉള്‍പ്പെടെയുള്ള ലൈംഗിക-പകര്‍ച്ച രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗ്ഗമാണ്. ആയതിനാല്‍ മറ്റ്‌ contraceptive മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു എങ്കിലും കോണ്ടം ഒപ്പം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അത് പോലെ ഒരു ഗര്‍ഭപ്രതിരോധ മാര്‍ഗ്ഗവും 100% ഫലപ്രദം അല്ലാത്തതുകൊണ്ട് ഒപ്പം കോണ്ടം ഉപയോഗിക്കുന്നത് ഗര്‍ഭപ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കും.

സ്വവര്‍ഗ്ഗ രതിയിലും

സ്വവര്‍ഗ്ഗ രതിയിലും

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടുന്നവരും ഗര്‍ഭാധാരണം ഉണ്ടാക്കില്ല എന്ന് കരുതി കോണ്ടം ഉപയോഗിക്കാതെ ഇരിക്കരുത്. നിര്‍ബന്ധമായും കോണ്ടം ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. ഇത് ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചയെ വലിയ രീതിയില്‍ പ്രതിരോധിക്കും.

ലൈംഗിക ആരോഗ്യത്തെ പറ്റിയും സുരക്ഷയെ പറ്റിയും ഉള്ള ധാരണം നമ്മുടെ സമൂഹത്തില്‍ മിക്കവരുടെയും ശാസ്ത്രീയമല്ല. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലോട് ആണ് ഇത് വിരല്‍ ചൂണ്ടുന്നത്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

പുരുഷന്മാരുടെ കോണ്ടം എങ്ങനെ ഉപയോഗിക്കണം എന്നത് ഈ വീഡിയോയില്‍ പറയുന്നുണ്ട് : https://www.youtube.com/watch?v=nKZX3DTb5BQ

സ്ത്രീകളുടെ കോണ്ടം എങ്ങനെ ഉപയോഗിക്കണം എന്നത് ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട് : https://www.youtube.com/watch?v=pbPVkTpQnUo

ആഷിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആഷിഷ് ജോസ് അന്പാട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Know all about prophylactic sheath, other call commonly called Condom- Ashish Jose Ambat writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X