കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ശമ്പളം കൊണ്ട് ജീവിക്കാനാകുമോ? മെമ്പര്‍ക്ക് 7,000 രൂപ പ്രസിഡന്റിന് 13,500... ശമ്പളക്കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്ന് പറഞ്ഞാല്‍ നാടിന്റെ ഓരോ അനക്കവും അറിയുന്നവരാണ്. എന്തിനും ഏതിനും മുന്നില്‍ നിന്ന് നയിക്കേണ്ടി വരുന്നവര്‍. ഊണിലും ഉറക്കത്തിലും നാട്ടുകാരുടെ ഒരു വിളിയ്ക്ക് കാതോര്‍ത്തിരിക്കുന്നവര്‍.

കോണ്‍ഗ്രസിന്റെ ആ സര്‍പ്രൈസ് പാളി! ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല; പ്രശ്‌നം കോണ്‍ഗ്രസിനോട് തന്നെകോണ്‍ഗ്രസിന്റെ ആ സര്‍പ്രൈസ് പാളി! ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല; പ്രശ്‌നം കോണ്‍ഗ്രസിനോട് തന്നെ

സിപിഎം പുറത്താക്കി, പൈസ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി? മഹിള കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടുസിപിഎം പുറത്താക്കി, പൈസ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി? മഹിള കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടു

എന്നാല്‍ എന്താണ് ഇവര്‍ക്ക് കിട്ടുന്ന പ്രതിഫലം? എന്തായാലും അതിനെ സര്‍ക്കാര്‍ വിളിക്കുന്നത് ശമ്പളം എന്നല്ല, ഓണറേറിയം എന്നാണ്. വാര്‍ഡ് മെമ്പര്‍ മുതല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വരെയുള്ളവരുടെ ശമ്പളങ്ങള്‍ ഒന്ന് പരിശോധിക്കം...

ഗ്രാമപ്പഞ്ചായത്തില്‍

ഗ്രാമപ്പഞ്ചായത്തില്‍

ഒരു ഗ്രാമപ്പഞ്ചായത്ത് അംഗത്തിന് പ്രതിമാസം ലഭിക്കുന്ന ഓണറേറിയും ഏഴായിരം (7,000) രൂപ മാത്രമാണ്. എന്നാല്‍ പ്രസിഡന്റിന്റെ സ്ഥിതി അല്‍പം കൂടി മെച്ചമാണ്- പ്രതിമാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് ലഭിക്കുക 10,600 രൂപയാണ്. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്ക് 8,200 രൂപയും.

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തുകളില്‍ അംഗങ്ങള്‍ക്ക് ലഭിക്കുക പ്രതിമാസം 7,600 രൂപയാണ്. സ്ഥിരം സമിതി അംഗങ്ങള്‍ക്ക് 8,800 രൂപയും. വൈസ് പ്രസിഡന്റിന് 12,000 രൂപ ലഭിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപ ഓണറേറിയം ആയി ലഭിക്കും.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തുകളില്‍ പ്രസിഡന്റിന് ലഭിക്കുന്ന ഓണറേറിയം 15,800 രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയും ഇത് തന്നെ. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ 8,800 രൂപ ലഭിക്കുമ്പോള്‍ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് 9,400 രൂപ ലഭിക്കും. വൈസ് പ്രസിഡന്റിന് 13,200 രൂപയാണ് ഓണറേറിയം.

മുനിസിപ്പാലിറ്റി

മുനിസിപ്പാലിറ്റി

മുനിസിപ്പാലിറ്റികളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ അല്ല, കൗണ്‍സിലര്‍മാര്‍ ആണ്. ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് 7,600 രൂപയാണ് ഓണറേറിയം. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ 9,400 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയും ലഭിക്കും. ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ് ലഭിക്കുക 14,600 രൂപയാണ്.

കോര്‍പ്പറേഷനില്‍ എത്തുമ്പോള്‍

കോര്‍പ്പറേഷനില്‍ എത്തുമ്പോള്‍

കോര്‍പ്പറേഷനുകളില്‍ എത്തുമ്പോള്‍ പ്രസിഡന്റോ ചെയര്‍മാനോ അല്ല മേയര്‍ ആണ് ഭരണ സാരഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തുല്യമായ ഓണറേറിയം ആണ് മേയര്‍മാര്‍ക്ക് ലഭിക്കുക- 15,800 രൂപ. ഡെപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്ക് 9,400 രൂപയും ഓണറേറിയം ആയി ലഭിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കുക 8,200 രൂപയാണ്.

പിന്നെയുള്ളത് ഹാജര്‍ ബത്ത

പിന്നെയുള്ളത് ഹാജര്‍ ബത്ത

ഓണറേറിയം കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ദനപ്രതിനിധികള്‍ക്ക് ലഭിക്കുക ഹാജര്‍ ബത്തയാണ്. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ക്കും നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാര്‍മാര്‍ക്കും പിന്നെ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കും 250 രൂപ വീതമാണ് ഒരു യോഗത്തില്‍ പങ്കെടുത്താല്‍ ഹാജര്‍ ബത്ത ലഭിക്കുക. സാധാരണ കൗണ്‍സിലര്‍മാര്‍ക്ക് 200 രൂപയും. ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രതിമാസം ഇത്തരത്തില്‍ ലഭിക്കുന്ന പരമാവധി തുക 1,250 രൂപയും രണ്ടാം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 1,000 രൂപയും ആണെന്ന് കൂടി ഓര്‍ക്കണം.

ഇത് നീതിയാണോ...

ഇത് നീതിയാണോ...

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിഫലത്തുക സംബന്ധിച്ച് പലപ്പോഴും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ നീതിയുക്തമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഴുപതിനായിരം രൂപയാണ് കേരളത്തിൽ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്ന പരമാവധി പ്രതിഫലം. ഇത് കൂടാതെ യാത്രബത്തയും അലവൻസുകളും ലഭിക്കും

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

English summary
Know all about the remunerations of Local Body representatives, from Ward Member to President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X