കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബന്ധങ്ങള്‍ പറയുന്നതിന് മുന്‍പ് ഗൗളി ശാസ്ത്രത്തെ അറിയുക...

  • By Nakul
Google Oneindia Malayalam News

ഗൗളി ശാസ്ത്രത്തെക്കുറിച്ച് പലവിധ തെറ്റുധാരണകളും നമ്മള്‍ക്കിടയിലുണ്ട്. ശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈശ്വര വിശ്വസമുള്ളവര്‍ക്ക് മാത്രമുള്ള ശാസ്ത്രമല്ല ഗൗളി ശാസ്ത്രം. എഴുതപ്പെട്ട എല്ലാ ശാസ്ത്രങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ നിരീക്ഷണ പാഠവമുണ്ട്.

വീടിന്റെ മച്ചിന്‍ പുറത്ത് ഓടി നടക്കുന്ന ഗൗളി അഥവാ പല്ലി തലയ്ക്കു മുകളിലോ കണ്‍മുന്നിലോ വീണാല്‍ ഭയക്കുന്ന കാരണവര്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഗൗളിയെ നീരീക്ഷിച്ച് ലക്ഷണം പറയാന്‍ അറിയുന്നവര്‍ വളരെ ചുരുക്കുമാണ്. കാരണവരര്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ ഗൗളി ശാസ്ത്രത്തിന്റെ തെറ്റുധാരണകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഏറ്റെടുത്തു.

ഗൗളികള്‍(പല്ലി) പല നിറത്തിലും രൂപത്തിലുമുണ്ട്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഗൗളിയുടെ പ്രത്യേകതയനുസരിച്ച് ശാസ്ത്രത്തെ അറിയൂ...

lizard-02

വെളുത്ത നിറത്തിലുള്ള ഗൗളി
വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം ശിരസിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസിന് മധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം.

റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി
റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടത് ഭാഗത്ത് വീണതെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതു ഭാഗത്ത് വീണതെങ്കില്‍ ഐശ്വര്യം നിത്യേന വര്‍ധിക്കും.

നീലവര്‍ണത്തോടു കൂടിയ ഗൗളി
നാലവര്‍ണത്തോടു കൂടിയ ഗൗളി വ്യാഴ്യാഴ്ച വലത്തെ കണ്ണിനു മാതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മീതെ വീണാല്‍ കാരാഗ്രഹവാസം ലഭിക്കും.

സ്വര്‍ണനിറത്തോടു കൂടിയ ഗൗളി
സ്വര്‍ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാണ് ഫലം. ഇടതു ഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും.

വെള്ളയും കറുപ്പും കലര്‍ന്ന ഗൗളി
വെള്ളയും കറുപ്പും നിറം കലര്‍ന്നതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തിന്റെ ഏത് ഭാഗത്ത് വീണാലും സാമ്പത്തിക നഷ്ടവും പുരികത്തിന്റെ മധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം.

English summary
Know more about gouli sasthram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X