കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സീറ്റില്‍ ആരും സുരക്ഷിതരല്ല, ഇടതും വലതും വീഴാം, പോരാട്ടം കട്ടയ്ക്ക്, മണ്ഡല ചരിത്രം!!

Google Oneindia Malayalam News

സംസ്ഥാനത്തെ ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊച്ചി. ആരാണ് ഇവിടെ ജയിക്കുക എന്ന് പ്രവചിക്കുക അസാധ്യം. സിപിഎം ഇത്തവണ മധ്യകേരളത്തില്‍ വലിയ നേട്ടമുണ്ടാക്കില്ലെന്ന് സര്‍വേകളില്‍ പറയുന്നുണ്ട്. അതുകൊണ്ട് ഭയം ചെറിയ തോതില്‍ ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും പറയാനാവില്ല. സിപിഎം ഇവിടെ ജയിച്ച എംഎല്‍എയെ തന്നെ കളത്തിലിറക്കാനാണ് ശ്രമം. അതേസമയം കോണ്‍ഗ്രസാണെങ്കില്‍ കൊച്ചിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. പല നേതാക്കളും കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള തമ്മിലടിയിലാണ്. മണ്ഡലം തിരിച്ചുപിടിക്കാനാവുമോ എന്ന ഉറപ്പും കോണ്‍ഗ്രസിനില്ല.

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

1

എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന കൊച്ചി കോര്‍പ്പറേഷന്റെ ഒന്ന് മുതല്‍ പത്ത് വരെയും 19 മുതല്‍ 25 വരെയും വാര്‍ഡുകളും കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം. യുഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് ഇതെന്ന് 2016 വരെ പറയാമായിരുന്നു. 2011ല്‍ കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷന്‍ മികച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈനെയാണ് അന്ന് തോല്‍പ്പിച്ചത്. എന്നാല്‍ ഇതൊക്കെ പഴയങ്കഥയാണെന്ന് പറയാം.

2016ല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഇറങ്ങിയ ഡൊമിനിക് പ്രസന്റേഷന് പിഴച്ചു. കെജെ മാക്‌സി അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുത്തു. വോട്ട് ശതമാനവും വര്‍ധിപ്പിച്ചു. മാക്‌സിയുടെ ജയം പക്ഷേ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു. 1086 വോട്ടിനായിരുന്നു ജയം. ഇത്തവണ മണ്ഡലം പിടിക്കാനാവുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. കാരണം കോണ്‍ഗ്രസ് ജില്ലയില്‍ തന്നെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെയായിരുന്നു കൊച്ചിയില്‍ മുന്നേറിയത്. 2011ല്‍ നിലവില്‍ വന്നതാണ് ഈ മണ്ഡലം. അതേസമയം കെജെ മാക്‌സിയെ ഇത്തവണയും മാറ്റാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. കടുത്ത പോരാട്ടം തന്നെ മാക്‌സി ഇത്തവണ നടത്തും.

അതേസമയം കൊച്ചി സീറ്റിനായി കോണ്‍ഗ്രസില്‍ വന്‍ പിടിവലിയാണ് നടക്കുന്നത്. മത്സര സന്നദ്ധരായി ഒരു ഡസനോളം നേതാക്കളാണ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണിയാണ് സീറ്റിനായി ആദ്യം പോര് തുടങ്ങിയത്. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്‌ന പട്രോണിക്‌സ് എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. കൊച്ചി കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മണ്ഡലമാണ്. അതാണ് മത്സരിക്കാന്‍ നിരവധി പേര്‍ എത്തുന്നത്. ടോണി ചമ്മണി 2016ലും മത്സരിക്കാന്‍ നോക്കിയെങ്കിലും ഡൊമിനിക് പ്രസന്റേഷന് തന്നെ നറുക്ക് വീഴുകയായിരുന്നു. ലാലി വിന്‍സെന്റിനെ പരിഗണിക്കമെന്നും ആവശ്യമുണ്ട്. സിമി റോസ് ബെല്ലും സീറ്റിനായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കടിപിടികള്‍ ഉള്ളതിനാല്‍ കാലുവാരല്‍ ഭീഷണിയും കോണ്‍്ഗ്രസിനുണ്ട്.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
kochi seat congress strong hold but victory is not easy for any alliances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X