കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയും സുഷമ സ്വരാജും ഉത്തരം പറയേണ്ട 6 ചോദ്യങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്രെഡിബിലിറ്റിക്കെതിരെ ഉയര്‍ന്ന ആദ്യത്തെ ചോദ്യമാണ് ലളിത് മോദി. ലളിത് മോദിയുടെ യാത്രാക്കടലാസുകള്‍ ശരിയാക്കാന്‍ മോദി സര്‍ക്കാരിലെ പ്രമുഖയായ സുഷമ സ്വരാജ് വഴിവിട്ട ഇടപെടലുകള്‍ നടത്തിയോ. നടത്തിയെങ്കില്‍ അത് സുഷമ സ്വരാജ് പറയാന്‍ ശ്രമിക്കുന്നത് പോലെ മാനുഷിക പരിഗണന വെച്ചാണോ അതോ മറ്റ് ഇടപാടുകള്‍ അതിന് പിന്നില്‍ ഉണ്ടോ.

മുന്‍ ഐ പി എല്‍ കമ്മീഷണറായ ലളിത് മോദി ആളൊരു വിവാദനായകന്‍ കൂടിയാണ്. ഐ പി എല്‍ കമ്മീഷണര്‍ എന്ന് പറഞ്ഞാല്‍ അത് ചുരുങ്ങിപ്പോകും, ഐ പി എല്‍ എന്ന പണംവാരിക്കളിയുടെ പ്രധാന ബുദ്ധികേന്ദ്രം തന്നെ മോദിയായിരുന്നു. എന്നാല്‍ പണമിടപാട് പ്രശ്‌നത്തില്‍ ബി സി സി ഐയുമായി തെറ്റി രാജ്യം വിട്ട് പോകേണ്ടേി വന്നു പിന്നീട് മോദിക്ക്.

സുഷമ സ്വരാജിന്റെ വിശദീകരണം തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. എന്നിരുന്നാലും സുഷമ സ്വരാജും മോദിയും ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ ചിലതുണ്ട്. കാണൂ...

മാനുഷിക പരിഗണന വേണ്ടിയിരുന്നോ

മാനുഷിക പരിഗണന വേണ്ടിയിരുന്നോ

മാനുഷിക പരിഗണന വെച്ചാണ് ലളിത് മോദിക്ക് വേണ്ടി ഇടപെട്ടത് എന്നാണ് സുഷമ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞത്. ഭാര്യയുടെ സര്‍ജറിക്ക് അനുമതിപത്രം നല്‍കാന്‍ പോകാനാണ് മന്ത്രാലയം ഇടപെട്ടതത്രെ. പക്ഷേ ആ അനുമതിപത്രം നല്‍കാന്‍ മോദി വേണമെന്നില്ലല്ലോ. പ്രായപൂര്‍ത്തിയായ ആളായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാവുന്നതേ ഉള്ളൂ. മാത്രമല്ല പോര്‍ചുഗലില്‍ അനുമതിപത്രം എഴുതിനല്‍കേണ്ട ആവശ്യവുമില്ല എന്നും അറിയുന്നു. ഇത്തരം കാര്യങ്ങള്‍ വേരിഫൈ ചെയ്യാനുള്ള സംവിധാനം പോലും വിദേശകാര്യ മന്ത്രാലയത്തിനില്ലേ. അതിന് ശേഷം മതിയായിരുന്നില്ലേ മാനുഷിക പരിഗണന കാണിക്കുന്നത്.

മകളുടെ കാര്യത്തില്‍ എന്ത് പറയുന്നു

മകളുടെ കാര്യത്തില്‍ എന്ത് പറയുന്നു

സുഷമ സ്വരാജും ഭര്‍ത്താവ് സ്വരാജ് കൗശാലും ലളിത് മോദിയുമായി അടുപ്പം സൂക്ഷിക്കുന്നവരാണത്രെ. അതില്‍ കുഴപ്പമുണ്ട് എന്നല്ല. സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് പാസ്‌പോര്‍ട്ട് കേസില്‍ ലളിത് മോദിക്ക് വേണ്ടി ഹാജരായിരുന്നു. അന്ന് മോദിക്ക് പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടുകയും ചെയ്തു. ഇപ്പോഴിതാ മോദിക്ക് വേണ്ടി സുഷമ സ്വരാജ് ഇടപെട്ടതായും സമ്മതിക്കുന്നു. ഇതിലൊന്നും മോദി സര്‍ക്കാരിന് ഒരു അപാകതയും തോന്നുന്നില്ലേ

സുഷമ സ്വരാജ് മോദിയുടെ സഹായം തേടി?

സുഷമ സ്വരാജ് മോദിയുടെ സഹായം തേടി?

2013 ല്‍ അനന്തിരവള്‍ക്ക് സസക്‌സില്‍ നിയമബിരുദം പഠിക്കാനായി സുഷമ സ്വരാജ് ലളിത് മോദിയുടെ സഹായം തേടിയിരുന്നു എന്നത് സത്യമാണോ. പ്രതിപക്ഷ നേതാവായിരുന്നു അപ്പോള്‍ സുഷമ സ്വരാജ്. ലളിത് മോദിയാകട്ടെ 450 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ പോലീസ് തിരയുന്ന ആളും.

മോദിക്ക് എവിടേയും പോകാമോ

മോദിക്ക് എവിടേയും പോകാമോ

പോര്‍ച്ചുഗലില്‍ ഭാര്യയുടെ ചികിത്സ ആവശ്യത്തിന് പോകാനായി മാനുഷിക പരിഗണന വെച്ച് സഹായം ചെയ്തതാണ് എന്ന് തന്നെയിരിക്കട്ടെ, എന്തുകൊണ്ടാണ് മോദിക്ക് പോര്‍ച്ചുഗലില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിബന്ധന ആവശ്യപ്പെടാതിരുന്നത്. മാത്രമല്ല എപ്പോള്‍ തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടതായി കാണുന്നില്ല. ലണ്ടനില്‍ നിന്നും പോയി ലണ്ടിനേക്ക് തന്നെ തിരിച്ചുവന്നു - ഇതില്‍ ഞാനെന്ത് മാറ്റി എന്നാണ് സുഷമ സ്വരാജ് ട്വിറ്ററില്‍ ചോദിച്ചത്.

ലളിത് മോദിക്കെതിരെ അപ്പീല്‍ പോയില്ല

ലളിത് മോദിക്കെതിരെ അപ്പീല്‍ പോയില്ല

സുഷമ സ്വരാജിന്റെ മകള്‍ അടക്കമുള്ള അഭിഭാഷകര്‍ മോദിക്ക് വേണ്ടി ഹാജരായ കേസില്‍, മോദിയുടെ പാസ്‌പോര്‍ട്ട് തിരിച്ചുകൊടുക്കാനായിരുന്നു ദില്ലി കോടതി വിധി പറഞ്ഞത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല. എന്തുകൊണ്ടാണിത്.

 മോദിക്ക് മേലുള്ള കേസുകള്‍ എന്തായി

മോദിക്ക് മേലുള്ള കേസുകള്‍ എന്തായി

ലളിത് മോദിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം സീരിയസാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ലളിത് മോദിക്കെതിരെ നിയമനടപടി എടുത്തില്ല. അത് പോലെ തന്നെയാകുമോ ഈ സര്‍ക്കാരും.

English summary
Lalit Modi row; 6 questions Sushma Swaraj and Narendra Modi need to answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X