കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?

Google Oneindia Malayalam News

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. ആരോപണങ്ങള്‍ കൊണ്ട് മൂടിയ ഒരു സര്‍ക്കാരിന്റെ നായകനായി നിന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിച്ചത്.

ഉമ്മന്‍ ചാണ്ടി നയിക്കും, പുതിയ റോള്‍ നല്‍കി കോണ്‍ഗ്രസ്, ഒപ്പം പത്തംഗ സമിതി, ഡിസിസികളിലും മാറ്റം!!ഉമ്മന്‍ ചാണ്ടി നയിക്കും, പുതിയ റോള്‍ നല്‍കി കോണ്‍ഗ്രസ്, ഒപ്പം പത്തംഗ സമിതി, ഡിസിസികളിലും മാറ്റം!!

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കുംഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കും

കപ്പിത്താന്‍ തന്നെ അടിമുടി ആരോപണങ്ങളില്‍ മുങ്ങിയ സ്ഥിതി. അഴിമതി ആരോപണങ്ങള്‍ക്ക് പുറമേ ധാര്‍മിതയുടെ അതിര്‍വരമ്പുകളെല്ലാം ലംഘിക്കപ്പെടുന്ന വിധത്തിലുള്ള ലൈംഗികാരോപണങ്ങളും ഉയര്‍ന്നുവന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് നയിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. ഇപ്പോഴിതാ, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ചുമതല ഉമ്മന്‍ ചാണ്ടിയിലേക്ക് എത്തുകയാണ്. വിലയിരുത്തലുകള്‍...

ഇഞ്ചോടിഞ്ച് മത്സരിച്ച്

ഇഞ്ചോടിഞ്ച് മത്സരിച്ച്

2006 ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്ന സാഹചര്യമായിരുന്നു യഥാര്‍ത്ഥത്തില്‍ 2011 ല്‍ ഉണ്ടായിരുന്നത്. സിപിഎമ്മിനുള്ളിലെ അന്ത:ഛിദ്രങ്ങളായിരുന്നു അതിന് തടസ്സം നിന്നത് എന്നൊരു വാദമുണ്ട്. എന്നാല്‍ അതിലും കഷ്ടമായിരുന്നു കോണ്‍ഗ്രസിലെ അന്നത്തെ സ്ഥിതി.

കഷ്ടിച്ച് അധികാരത്തില്‍

കഷ്ടിച്ച് അധികാരത്തില്‍

അന്നും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിട്ടത്. 140 സീറ്റില്‍ യുഡിഎഫിന് ആകെ ലഭിച്ചക് 72 സീറ്റുകളായിരുന്നു. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എങ്കിലും 2006 ലെ ദയനീയമായ സ്ഥിതിയില്‍ നിന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിന് സാധിച്ചിരുന്നു.

ആരോപണശരങ്ങള്‍

ആരോപണശരങ്ങള്‍

ഇത്രയേറെ ആരോപണങ്ങള്‍ കേട്ട മറ്റൊരു സര്‍ക്കാരും കേരളം ഭരിച്ചിട്ടുണ്ടാവില്ല- ഇതായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസ്ഥ. പ്രത്യേകിച്ചും സര്‍ക്കാരിന്റെ അവസാന കാലങ്ങളില്‍. അഴിമതി ആരോപണങ്ങളും ലൈംഗികാരോപണങ്ങളും കോണ്‍ഗ്രസിനേയും സര്‍ക്കാരിനേയും അടിമുടി ഗ്രസിച്ചിരിക്കുകയായിരുന്നു അന്ന്.

ഉമ്മന്‍ ചാണ്ടി നയിച്ചു... എന്നിട്ടോ

ഉമ്മന്‍ ചാണ്ടി നയിച്ചു... എന്നിട്ടോ

2016 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിച്ചു. യുഡിഎഫിന് ആകെ ലഭിച്ചത് 47 സീറ്റുകളായിരുന്നു. 2006 ലേതിലും മെച്ചമെന്ന് മുന്നണിയ്ക്ക് അവകാശപ്പെടാവുന്ന വിജയം. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാവുകയാണ് ചെയ്തത്.

22 ല്‍ ഒതുങ്ങിയ കോണ്‍ഗ്രസ്

22 ല്‍ ഒതുങ്ങിയ കോണ്‍ഗ്രസ്

2016 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2011 ല്‍ 39 സീറ്റില്‍ വിജയിച്ച പാര്‍ട്ടി വെറും 22 സീറ്റിലേക്ക് ഒതുങ്ങി. 87 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയുടെ സ്ഥിതിയായിരുന്നു അന്ന് കേരളം കണ്ട്ത്. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് പോലും 18 സീറ്റുകളില്‍ വിജയിച്ചിരുന്നു.

ആയുധംവച്ച് കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി

ആയുധംവച്ച് കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി

2016 ലെ പരാജയത്തില്‍ ആയുധം വച്ച് കീഴടങ്ങിയത് ഉമ്മന്‍ ചാണ്ടി കൂടിയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. പ്രതിപക്ഷ നേതാവാകാനില്ലന്നും വ്യക്തമാക്കി. അങ്ങനെയാണ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി സ്ഥാനമേല്‍ക്കുന്നത്.

മാറി നിന്ന് കണ്ടു

മാറി നിന്ന് കണ്ടു

പിന്നീട് ഏറെ നാള്‍ ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകാതെ മാറി നില്‍ക്കുകയായിരുന്നു. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടി പ്രതികരണത്തിനായി നെട്ടോട്ടമോടി. എഐസിസി ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതലകളുമായി അദ്ദേഹം തിരക്കിലും ആയിരുന്നു.

തദ്ദേശത്തില്‍

തദ്ദേശത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിട്ടത്. ആ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മുന്‍ നിരയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ ആവില്ല. കോട്ടയം ജില്ലയില്‍ അദ്ദേഹം സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം എത്തുകയും ചെയ്തു. എന്നിട്ടും കോട്ടയമുള്‍പ്പെടെയുള്ള യുഡിഫ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുന്നണി ശിഥിലമായി.

വീണ്ടും വന്നാല്‍

വീണ്ടും വന്നാല്‍

തദ്ദേശ തിരഞ്ഞെടുപിലെ തിരിച്ചടിയോടെയാണ് ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് തിരികെ എത്തണം എന്ന മുറവിളി ഉയര്‍ന്നത്. വെല്‍ഫെയര്‍ ബന്ധത്തിലൂടെ നഷ്ടപ്പെട്ടുപോയ മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. എന്നാല്‍, സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.

അന്ന് ചെയ്യാന്‍ കഴിയാത്തത്

അന്ന് ചെയ്യാന്‍ കഴിയാത്തത്

2016 ല്‍ മുന്നണിയേയും പാര്‍ട്ടിയേയും മുന്നില്‍ നിന്ന് നയിച്ചിട്ടും വലിയ നഷ്ടമേ ഉണ്ടായിട്ടുള്ളു. അങ്ങനെയൊരാള്‍ കാലങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഏറെക്കുറേ മാറി നിന്ന് തിരികെ വരുമ്പോള്‍ എന്ത് മാജിക്ക് ആയിരിക്കും സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് തന്നെയാണ് കേരളത്തിലെ ജനങ്ങളും ഉറ്റുനോക്കുന്നത്.

 ജനപിന്തുണ

ജനപിന്തുണ

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അല്‍പം വിട്ടുനിന്നെങ്കിലും, കോണ്‍ഗ്രസിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് ഉമ്മന്‍ ചാണ്ടി തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ പിണറായി വിജയന് തൊട്ടുപിറകില്‍ എത്തിയത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. എത്രയോ പിറകില്‍ ആയിരുന്നു അന്ന് രമേശ് ചെന്നിത്തലയുടെ സ്ഥാനം.

എന്‍എസ്എസ് ഉടക്കിടും

എന്‍എസ്എസ് ഉടക്കിടും

തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയാണ് യുഡിഎഫിനെ നയിക്കുന്നത് എങ്കില്‍, എന്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് താക്കോല്‍ സ്ഥാനത്തിന് വേണ്ടി എന്‍എസ്എസ് നടത്തിയ കലഹങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. അതിനൊടുവിലാണ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തുന്നതും ആഭ്യന്തര മന്ത്രിയാകുന്നതും. ഉമ്മന്‍ ചാണ്ടി നയിക്കുമ്പോള്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കപ്പെടുകയും നായര്‍ വോട്ടുകള്‍ നഷ്ടപ്പെടുകയും ചെയ്യുമോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ഒരുപരാജയം കൂടി താങ്ങില്ല

ഒരുപരാജയം കൂടി താങ്ങില്ല


ഇനി ഒരു പരാജയം കൂടി ഏറ്റുവാങ്ങാന്‍ തക്ക പ്രാപ്തി കേരളത്തിലെ യുഡിഎഫിനും കോണ്‍ഗ്രസിനും ഇല്ല. ഉമ്മന്‍ ചാണ്ടിയ്ക്കും അത് അസഹനീയമായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ഇടതുമുന്നണി ഭരണം പിടിച്ചെടുത്തിരുന്നു. അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ പുതുപ്പള്ളി മണ്ഡലത്തിലും എല്‍ഡിഎഫ് ലീഡ് നേടുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷംപിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷം

English summary
The Last assembly Election was also lead by Oommen Chandy, but UDF faced grave defeat, What will happen this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X