കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപ്രായം കൂട്ടിയാല്‍ മാത്രം പോര, മറ്റൊന്നിന് കൂടി നിയമം വേണം.. വൈറലായി ഡോ ഷിംനയുടെ പോസ്റ്റ്

Google Oneindia Malayalam News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ നിയമം കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തരുത്; മൂല്യച്യുതിക്ക് കാരണമാകുമെന്ന് സമസ്തപെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തരുത്; മൂല്യച്യുതിക്ക് കാരണമാകുമെന്ന് സമസ്ത

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മതമേലാളന്‍മാരുടേയും മതപണ്ഡിതന്‍മാരുടേയും ഒക്കെ ഭാഗത്ത് നിന്ന് ഇപ്പോള്‍ തന്നെ എതിര്‍പ്പുയരാനും തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് താന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയാല്‍ മാത്രം പോര എന്നാണ് ഡോ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വൈറല്‍ ആയ ആ പോസ്റ്റ് വായിക്കാം...

പലതരം അമ്മമാർ, പലതരം ഗതികേടുകൾ

പലതരം അമ്മമാർ, പലതരം ഗതികേടുകൾ

സ്വന്തം മടിയിലിരിക്കുന്ന നൊന്ത് പെറ്റ കുഞ്ഞിന്റെ പേരിനോടൊപ്പം സ്വന്തം പേരോ അഡ്രസോ ഫോൺ നമ്പറോ പറയുന്നത്‌ വല്ലാത്തൊരു അപരാധമെന്ന ഭയത്തോടെ ''അവരുടെ കുട്ടിയല്ലേ?'' എന്ന്‌ പറയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്‌. മൂന്ന്‌ കിലോമീറ്ററപ്പുറമുള്ള ടൗണിൽ പോവാൻ മൂന്ന്‌ ദിവസം മുന്നേ റിക്വസ്റ്റ് പറഞ്ഞ്‌ കാത്തിരിക്കുന്ന സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. എന്തിന്‌, സ്വന്തം കുഞ്ഞിന്‌ ആക്‌സിഡന്റ്‌ പറ്റിക്കിടക്കുന്ന നേരത്ത്‌ ഡോക്ടർ മുറിവ്‌ തുന്നണമെന്ന്‌ പറയുമ്പോൾ ഗൾഫിലുള്ള ഭർത്താവിന്‌ വാട്ട്‌സ്ആപ്പ് മെസേജയച്ച്‌ വിളിക്കായി കാത്തിരുന്ന്‌...അനുവാദം കൊടുക്കാൻ ഭയന്ന്‌... ജന്മം തന്ന അമ്മക്ക്‌ വയ്യാതായാൽ അത്രടം പോവാൻ അനുമതിക്ക്‌ കാതോർത്ത്‌... വേറേം... എത്രയോ...

പെൺകുട്ടികളുടെ കാലിലെ ചങ്ങലകൾ

പെൺകുട്ടികളുടെ കാലിലെ ചങ്ങലകൾ

ധൈര്യം മാത്രമല്ല ഇല്ലാത്തത്‌. പലപ്പോഴും, ഇതൊന്നും എങ്ങനെയെന്ന്‌ അവളെ പഠിപ്പിക്കില്ല. വിദ്യാഭ്യാസക്കുറവ്‌, പ്രായോഗിക അറിവിന്റെ കുറവ്‌, മുഖത്ത്‌ നോക്കി സംസാരിക്കുന്ന പെണ്ണ്‌ പിഴയാണെന്ന പൊതുബോധം... നാട്ടുകാരെന്ത് പറയും (അവരാണല്ലോ വീട്ടിൽ ചെലവിന്‌ തരുന്നത്‌!), ബന്ധുക്കളുടെ പ്രീതി... എല്ലാം, പെൺകുട്ടിയുടെ കാലിലെ മാത്രം ചങ്ങലകൾ. അവളുടെ മാത്രം സഹനം !

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നതിനെ പൂർണമായും അനുകൂലിക്കുന്നു.

മൂത്രമൊഴിക്കാൻ പോലും അനുവാദം

മൂത്രമൊഴിക്കാൻ പോലും അനുവാദം

എങ്ങനെരൊക്കെ നോക്കിയാലും ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി നൽകുന്ന അത്രയെങ്കിലും അവൾ നിർബന്ധമായും പഠിക്കണം.
ആ വർഷങ്ങൾ കൊണ്ട്‌ ''ഞങ്ങൾടെ മോൾക്ക്‌ പ്രൈവറ്റ്‌ ബസിൽ കേറാൻ പോലുമറിയില്ല, അവൾ ഞങ്ങൾ അനുവദിച്ചാലേ മൂത്രമൊഴിക്കാൻ പോലും പോകൂ'' എന്ന്‌ പറഞ്ഞ്‌ തത്തമ്മക്കുട്ടിയായി വളർത്തുന്നതിന്‌ പകരം ലോകം കാണിക്കണം. ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും വ്യക്‌തിത്വമുള്ളവളായി വേണമവൾ പങ്കാളിയോടൊപ്പം ജീവിച്ച്‌ തുടങ്ങാൻ.

ചങ്ങലയും പാദസരവും

ചങ്ങലയും പാദസരവും

സ്വന്തമായി കൈയിൽ പത്ത്‌ രൂപ പോലും വെക്കാൻ അനുവദിക്കാതെ(എനിക്കെന്താ അതിന്റെ ആവശ്യമെന്ന്‌ ചോദിച്ചവരെത്രയോ. ചങ്ങല പാദസരമെന്ന്‌ തെറ്റിദ്ധരിച്ചതാവും !!), അഥവാ സമ്പാദിക്കുന്നവളെങ്കിൽ അത്‌ കൂടി വാങ്ങി വെച്ച്‌, സ്‌റ്റിയർ റിംഗിന്‌ മുൻപിൽ അയാൾ കേറി ഇരുന്നാലല്ലാതെ ചലിക്കാതെ, ആരോട്‌ മിണ്ടിയാലും ചിരിച്ചാലും അതിന്റെ ഓഡിറ്റ്‌ വരെ സഹിച്ച്‌ ഒരായുസ്സ്‌. വിദ്യാഭ്യാസക്കുറവ്‌, പ്രായോഗികജ്‌ഞാനമില്ലായ്‌മ, ലോകപരിചയം ഇല്ലാതിരിക്കുക തുടങ്ങി ദുരിതങ്ങളേറെയും തന്റേതല്ലാത്ത കാരണങ്ങളാൽ ലഭിച്ച ലിംഗമൊന്ന്‌ മാത്രം ഹേതുവായിക്കൊണ്ടെന്നത്‌ ഏറെ വിചിത്രം.

 വിവാഹപ്രായം കൂട്ടിയാൽ മാത്രം പോര

വിവാഹപ്രായം കൂട്ടിയാൽ മാത്രം പോര

ഒറ്റക്ക്‌ ജീവിക്കാൻ, തന്നെയും കുടുംബത്തെയും നോക്കാൻ അവളും പ്രാപ്‌തയായിട്ട്‌ മതി കല്യാണം. അങ്ങോട്ട്‌ പൊന്നും പണ്ടവും കാറും വീടും വേറെ വല്ലതും ഉണ്ടെങ്കിൽ അതും കൂടി കൊടുത്ത്‌ ഗ്ലോറിഫൈഡ്‌ വേലക്കാരിയാകാനല്ല പെൺമക്കൾ. സന്തോഷത്തോടെ, സ്വസ്‌ഥതയോടെ ജീവിക്കാനുള്ള അവകാശം അവളുടേത്‌ കൂടിയാണ്‌.

വിവാഹപ്രായം കൂട്ടിയാൽ മാത്രം പോര, അക്കാലം കൊണ്ട്‌ അവൾ സ്വയംപര്യാപ്തത കൈവരിക്കണമെന്ന്‌ കൂടി നിയമം വരണം.
ഒരുപാട്‌ ജീവിതങ്ങൾ രക്ഷപ്പെടും.

(ഡോ ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ ക്ലിക്ക് ചെയ്യുക)

English summary
Legal Marriage Age: Dr Shimna Azeez supports raising the legal age for marriage on her viral Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X