കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പല്ല പ്രകൃതി സ്‌നേഹം... ഡി കാപ്രിയോയെ കണ്ട് പഠിയ്ക്കൂ ലാലേട്ടാ

Google Oneindia Malayalam News

പ്രകൃതി സ്‌നേഹത്തിന്റെ കാര്യത്തില്‍ മത്സരിയ്ക്കുന്നവരാണ് നമ്മുടെ പല താരങ്ങളും. പല പ്രകൃതി സ്‌നേഹ പരിപാടികളുടേയും ബ്രാന്‍ഡ് അംബാഡര്‍മാരായും ഇവര്‍ വിലസാറുണ്ട്.

അതിനപ്പുറത്തേയ്ക്കുള്ള പ്രകൃതി സ്‌നേഹമൊന്നും പലപ്പോഴും കാണാറില്ലെന്നതാണ് സത്യം. എന്നാല്‍ ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലിയാനാര്‍ഡോ ഡി കാപ്രിയോ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കേണ്ടത് തന്നെ ആയിരുന്നു.

നാട്ടിലിപ്പോള്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദമാണല്ലോ കത്തി നില്‍ക്കുന്നത്. എന്നാല്‍ ഡി കാപ്രിയോ പറയുന്നത് ഒന്ന് കേട്ടുനോക്കാം.

പ്രകൃതി സ്‌നേഹം

പ്രകൃതി സ്‌നേഹം

പ്രകൃതി സ്‌നേഹം തുളുമ്പുന്നതായിരുന്നു ഡി കാപ്രിയോയുടെ പ്രസംഗം. ഒരു പക്ഷേ പ്രകൃതി സ്‌നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പ്രസംഗം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തില്‍ അത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

 ദ റനവന്റ്

ദ റനവന്റ്

സാധാരണ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണ് ദ റനവന്റ്. ഈ സിനിമയ്ക്കാണ് ഡി കാപ്രിയോയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

മഞ്ഞിന് വേണ്ടി

മഞ്ഞിന് വേണ്ടി

ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2015. സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞിന് വേണ്ടി ഭൂമിയുടെ തെക്കേ അറ്റം വരെ തങ്ങള്‍ക്ക് പോകേണ്ടി വന്നു എന്നാണ് ഡി കാപ്രിയോ പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം സത്യമാണ്

കാലാവസ്ഥാ വ്യതിയാനം സത്യമാണ്

കാലാവസ്ഥാ വ്യതിയാനം സത്യമാണ്. അത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗങ്ങളേയും ബാധിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണത്.

ആരെ പിന്തുണയ്ക്കണം

ആരെ പിന്തുണയ്ക്കണം

ലോകത്തെ മലിനമാക്കുന്നവര്‍ക്ക് വേണ്ടി സംസാരിയ്ക്കാത്ത, മനുഷ്യത്വത്തിന് വേണ്ടി സംസാരിയ്ക്കുന്ന, തനത് വംശങ്ങള്‍ക്ക് വേണ്ടി സംസാരിയ്ക്കുന്ന, ഒരുപരിഗണനയും ലഭിയ്ക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിയ്ക്കുന്ന ലോക നേതാക്കളേയാണ് നാം പിന്തുണയ്‌ക്കേണ്ടതെന്ന് ഡി കാപ്രിയോ പറയുന്നു.

അത്യാര്‍ത്തിയുടെ രാഷ്ട്രീയം

അത്യാര്‍ത്തിയുടെ രാഷ്ട്രീയം

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയല്ല, അവരുടെ കുട്ടികള്‍ക്ക് കൂടി വേണ്ടി. രാഷ്ട്രീയ അത്യാര്‍ത്തി നിശബ്ദരാക്കിയ ജനങ്ങള്‍ക്ക് വേണ്ടി നാം ശശബ്ദമുയര്‍ത്തണം എന്നാണ് ഡി കാപ്രിയോ പറഞ്ഞത്.

English summary
Leonardo DiCaprio's Oscars Acceptance Speech Gets Political About Climate Change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X