കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണസ്സദ്യ കഴിക്കണ്ടേ...

  • By Soorya Chandran
Google Oneindia Malayalam News

ഓണം എന്ന് പറയുമ്പോള്‍ മനസ്സിലേക്കോടിയെത്തുക പൂവിട്ടു നില്‍ക്കുന്ന പ്രകൃതിയും, സന്തോഷവും സമൃദ്ധിയും മാത്രമല്ല. ഓണസ്സദ്യയില്ലാതെ ഒരോണം കഴിക്കാന്‍ മലയാളികള്‍ക്ക് ആര്‍ക്കും ആകില്ല. വിഭവ സമൃദ്ധമായ ഓണസ്സദ്യ.

ഓരോ നാടിനും ഒരു സംസ്‌കാരമുണ്ടായിര്ക്കും. അത് കേരളത്തിലായാലും തമിഴ്‌നാട്ടിലായും വ്യത്യസ്തവും ആയിരിക്കും. ഓണത്തിന്റെ കാര്യത്തിലും കേരളത്തില്‍ തന്നെ. അങ്ങ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വ്യത്യസ്ത ആചാരങ്ങളും ആഘോഷങ്ങളും ആണ് ഉള്ളത്. ആചാരങ്ങളും ആഘോഷങ്ങളും മാറുമ്പോള്‍ സദ്യവട്ടത്തിന്റെ രീതിയും സ്വാഭാവികമായും മാറും.

Onam Sadhya

സദ്യയെ( അത് ഓണസ്സദ്യയോ കല്യാണ സദ്യയോ ആകട്ടെ) വളരെ കലാപരമായി സമീപിക്കുന്നവര്‍ തിരുവിതാംകൂറുകാരാണ്. കാലമിത്രയായിട്ടും സദ്യയുടെ ചിട്ടവട്ടങ്ങളില്‍ അണുവിടെ മാറാന്‍ തിരുവിതാംകൂറുകാര്‍ തയ്യറായിട്ടില്ല.

ആദ്യം പരിപ്പ്, പിന്നെ സാമ്പാര്‍, പുളിശ്ശേരി, പായസം, മോര് എന്നിങ്ങനെയാണ് തിരുവിതാംകൂറുകാരുടെ സദ്യ പുരോഗമിക്കുക. മലബാറിലേക്ക് പോയാല്‍ സാമ്പാറിലാണ് സദ്യ തുടങ്ങുക. പരിപ്പും നെയ്യും ഇവിടെ പഥ്യമല്ല. പിന്നെ രസമോ, മോരോ. ഏറ്റവും ഒടുവില്‍ പായസം.

തൂശനിലയിട്ട്, ഓരോ വിഭവം എവിടെ വിളമ്പണം എന്നത് പുതിയ തലമുറയിലെ ആളുകള്‍ക്ക് ഇപ്പോള്‍ അറിഞ്ഞോളണമെന്നില്ല. പക്ഷേ ഓരോ വിഭവവും വിളമ്പാന്‍ ഇലയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്.

തൂശനിലയുടെ കൂര്‍ത്ത ഭാഗം കഴിക്കുന്ന ആളുടെ ഇടത് ഭാഗത്ത് തന്നെ വരണം. ഇലയുടെ ഇടത്തേ അറ്റം ഉപദംശങ്ങള്‍ക്കുള്ളതാണ്. അച്ചാറ്, പുളിയിഞ്ചി, ഇഞ്ചിത്തൈര് തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ വിളമ്പുക. തൊട്ട് വലത്ത് കായ വറുത്തും ശര്‍ക്കരവരട്ടിയും. അച്ചാറിന്റെ താഴെയായി പഴവും പപ്പടവും.

മറ്റ് വിഭവങ്ങള്‍ ഇലയുടെ വലത് ഭാഗത്ത് നിന്ന് വിളമ്പി തുടങ്ങും. കിച്ചടി, പച്ചടി, അവിയല്‍, എരിശ്ശേരി, ഓലന്‍, മെഴുക്ക് പുരട്ടി(ഉപ്പേരി/തോരന്‍) എന്നിങ്ങനെ ഇത് നീളും. തൂശനിലയുടെ മേല്‍ഭാഗത്ത് കറികളും താഴ് ഭാഗത്ത് ചോറും എന്നാണത്രെ കണക്ക്. തിരുവിതാം കൂറിലാണെങ്കില്‍ ചോറിന്റെ വലത് ഭാഗത്തായി പരിപ്പും നെയ്യും വിളമ്പും.

മലബാറില്‍ പരിപ്പും നെയ്യും പതിവില്ലെന്ന് പറഞ്ഞല്ലോ. എന്നാല്‍ ചിലപ്പോള്‍ ഓണത്തിന് നല്ല മീനോ ഇറച്ചിയോ ഒക്കെയും സദ്യക്ക് മിഴിവേകാന്‍ ഉണ്ടായെന്നിരിക്കും. പക്ഷേ നോണ്‍ വെജിറ്റേറിയന്‍ സദ്യയായാലും വിഭവങ്ങള്‍ക്ക് കുറവൊന്നും വരുത്താറില്ല.

English summary
In Onam celebration, the Onassadhya is the most precious thing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X