കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീം രാഹുലിലെ കമാൻഡർ ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്കയ്ക്കൊപ്പം ഉത്തർ പ്രദേശ് പിടിച്ചടക്കാനുളള ദൗത്യം

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശില്‍ രാഹുൽ ഗാന്ധിയുടെ കമാന്‍ഡര്‍ ആയ ജ്യോതിരാദിത്യ സിന്ധ്യ

പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തർ പ്രദേശിൽ തിരക്കിട്ട പ്രചാരണ പരിപാടികളിലാണ് ജ്യോതിരാദിത്യ സിന്ധ്യ. 2022ൽ യുപിയിൽ കോൺഗ്രസിനെ ഭരണത്തിലേറ്റേണ്ട ചുമതല പ്രിയങ്കയ്ക്കൊപ്പം സിന്ധ്യയ്ക്കുമുണ്ട്. യുപിയിൽ തകർന്ന് കിടക്കുന്ന കോൺഗ്രസിനെ ചടുലമായ പ്രവർത്തനങ്ങളിലൂടെ സിന്ധ്യയും പ്രിയങ്കയും ചേർന്ന് കൈപിടിച്ച് എഴുന്നേൽപ്പിക്കുകയാണ്.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ സിറ്റിംഗ് സീറ്റായ ഗുണയിൽ നിന്ന് തന്നെ മത്സരിച്ചേക്കും എന്നാണ് സൂചന. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഭാര്യ പ്രിയദർശിനി സിന്ധ്യ ഗ്വോളിയോറിലെ സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്.

ടീം രാഹുലിലെ കമാൻഡർ

ടീം രാഹുലിലെ കമാൻഡർ

ടീം രാഹുലിലെ കമാൻഡർ എന്ന് വിശേഷിപ്പിക്കാം ജ്യോതിരാദിത്യ സിന്ധ്യയെ. മധ്യപ്രദേശില്‍ 15 വര്‍ഷക്കാലം നീണ്ട് നിന്ന ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ ആയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുളള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനുളള മണ്ണ് സംസ്ഥാനത്ത് ഒരുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് കോണ്‍ഗ്രസ് അനുകൂല കാലാവസ്ഥയൊരുക്കി.

മുഖ്യമന്ത്രിയായില്ല

മുഖ്യമന്ത്രിയായില്ല

ഒടുവില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ താഴെ ഇറക്കുകയും ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രിയാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ മുതിര്‍ന്ന നേതാവായ കമല്‍നാഥിന് അവസരം കൊടുക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മാധവ റാവു സിന്ധ്യയ്ക്ക് സംഭവിച്ചത് തന്നെ ജ്യോതിരാദിത്യയ്ക്കും സംഭവിച്ചു.

അച്ഛന് സംഭവിച്ചത്

അച്ഛന് സംഭവിച്ചത്

1989ല്‍ മാധവറാവു സിന്ധ്യയ്ക്ക് സമാനമായ രീതിയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടിരുന്നു. 1971ല്‍ മുംബൈയിലാണ് ജ്യോതിരാദിത്യ സിന്ധ്യ ജനിച്ചത്. പഠനത്തിന് ശേഷം നിരവധി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തു. അച്ഛന്റെ മരണത്തോടെയാണ് അപ്രതീക്ഷിതമായി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് രാഷ്ട്രീയ പ്രവേശനം നടത്തേണ്ടതായി വന്നത്.

പ്രായം കുറഞ്ഞ അംഗം

പ്രായം കുറഞ്ഞ അംഗം

മാധവറാവു സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അച്ഛന് പകരം മകന്‍ മത്സരിച്ചു. ആദ്യമായി അങ്ങനെ സിന്ധ്യ ലോക്‌സഭയിലെത്തി. പാര്‍ലമെന്റിലെത്തുന്ന പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു സിന്ധ്യ. പിന്നീടിങ്ങോട്ട് ഗുണ ജ്യോതിരാദിത്യ സിന്ധ്യയെ ഒരിക്കലും കൈവിട്ടില്ല.

കേന്ദ്ര മന്ത്രിയായി

കേന്ദ്ര മന്ത്രിയായി

2004ല്‍ ഗുണയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തി. മന്‍മോഹന്‍ സര്‍ക്കാരില്‍ വാര്‍ത്താ വിതരണ വകുപ്പില്‍ സഹമന്ത്രിയായിട്ടായിരുന്നു ആദ്യത്തെ ദൗത്യം. 2009ല്‍ വ്യവസായ സഹമന്ത്രിയുമായി. 2012ല്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വതന്ത്ര ചുമതലയുളള ഊര്‍ജ വകുപ്പ് മന്ത്രിയായി.

5 ലക്ഷത്തിലധികം വോട്ടുകള്‍

5 ലക്ഷത്തിലധികം വോട്ടുകള്‍

യുപിഎ സര്‍ക്കാരിലെ കോടീശ്വരന്മാരായ മന്ത്രിമാരില്‍ ഒരാളായിരുന്നു സിന്ധ്യ. മോദി തരംഗം ആഞ്ഞടിക്കുകയും കോണ്‍ഗ്രസ് വലിയ തിരിച്ചടികള്‍ നേരിടുകയും ചെയ്ത 2014ലെ പൊതുതെരഞ്ഞെടുപ്പിലും ജ്യോതിരാദിത്യ സിന്ധ്യ വിജയിക്കുക തന്നെ ചെയ്തു. 5 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് 2014ല്‍ ഗുണ മണ്ഡലത്തില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചത്.

യുപി തിരിച്ച് പിടിക്കാൻ

യുപി തിരിച്ച് പിടിക്കാൻ

ബിജെപിയുടെ ജെയ്ബന്‍ സിംഗ് പവയ്യയെ ആണ് സിന്ധ്യ പരാജയപ്പെടുത്തിയത്. ഇത്തവണയും ഗുണയില്‍ നിന്ന് തന്നെയാവും ജ്യോതിരാദിത്യ സിന്ധ്യ ജനവിധി തേടുക. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ടീം രാഹുലില്‍ സിന്ധ്യ ഇടം പിടിക്കും എന്നുറപ്പാണ്. മധ്യപ്രദേശിലെ ദൗത്യത്തിന്റെ വിജയ്ത്തിന് ശേഷം രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയെ ഏല്‍പ്പിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശിനെ ആണ്.

പ്രിയങ്കയ്ക്കൊപ്പം ചുമതല

പ്രിയങ്കയ്ക്കൊപ്പം ചുമതല

പശ്ചിമ യുപിയുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിയാണ് സിന്ധ്യ., പ്രിയങ്ക ഗാന്ധിക്കൊപ്പം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുക എന്നതാണ് ദൗത്യം. മാത്രമല്ല ആദിത്യനാഥ് സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുളള ഉത്തരവാദിത്തവും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചനവയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചന

English summary
Lok Sabha Election 2019: jyotiraditya scindia, the commander of Team Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X