കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപന ജീവിതത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക്; എറണാകുളത്തിന്റെ മുഖച്ഛായ മാറ്റിയ കെവി തോമസ്

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : എറണാകുളത്തിന്റെ വികസന നായകൻ കെ വി തോമസ് | Oneindia Malayalam

തുടർച്ചയായി രണ്ട് വട്ടവും കോൺഗ്രസിനൊപ്പം നിന്ന എറണാകുളം മണ്ഡലം ഇത്തവണ തിരികെ പിടിക്കാൻ ഇടതുമുന്നണി ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ബിജെപിയും എറണാകുളത്ത് വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്. വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടനൊരുങ്ങുമ്പോൾ എറണാകുളം മണ്ഡലത്തിന്റെ മുഖച്ഛായ മാറിയിട്ടുണ്ട്.

ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ എറണാകുളത്തിന്റെ വികസന നായകനായി മാറിയ കെവി തോമസാണ് എറണാകുളത്തിന്റെ സിറ്റിംഗ് എംപി. എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി ഏറെ നാൾ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കേരള നിയമസഭയില്‍ നിന്ന് തുടങ്ങി പിന്നീട് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതായിരുന്നു തോമസിന്റെ പ്രശസ്തി. 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു കെവി തോമസ്.

kv thomas

2009ൽ എറണാകുളം മണ്ഡലത്തിൽ മത്സരത്തിനിറങ്ങുമ്പോൾ എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയിയായിരുന്നു എതിർസ്ഥാനാർത്ഥി. ശക്തമായ പോരാട്ടമാണ് ഇരുമുന്നണികളും മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഒടുവിൽ 11,790 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെവി തോമസ് എറണാകുളത്തിന്റെ എംപിയായി. മാത്രമല്ല കേന്ദ്രമന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പദവും കെ വി തോമസിന് ലഭിച്ചു.

2014ൽ എറണാകുളത്ത് കെവി തോമസിന് പകരം മറ്റൊരു പേര് യുഡിഎഫിൽ ഉയർന്ന് വന്നില്ല. കേന്ദ്രമന്ത്രിപദത്തിൽ തിളങ്ങിയ കെ വി തോമസിന് മണ്ഡലത്തിലെ പിന്തുണ കൂടിവന്നു. 87,047 ആയി അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഉയർന്നു. ഇടത് സ്വതന്ത്ര്യനായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നു എതിർ സ്ഥാനാർത്ഥി. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കം പാർട്ടിക്കുള്ളിൽചില ഭിന്നതൾക്ക് കാരണമായി. ഇതും കെ വി തോമസിന് അനുകൂലമായി മാറി.

അഞ്ച് തവണ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ കെ വി തോമസിന് പക്ഷെ ഇക്കുറി കാര്യമായ രീതിയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്., എന്നുമാത്രമല്ല മറ്റ് എംപിമാരെക്കാൾ ഏറെ പിന്നിലുമാണ്. അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം പങ്കെടുത്തത് വെറും 39 ചര്‍ച്ചകളില്‍ മാത്രമാണ്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓർക്കണം.ഒരു സ്വകാര്യ ബിൽ പോലും അവതരിപ്പിക്കാത്തത് വലിയ പോരായ്മ തന്നെയാണ്. ലോക്സഭയിൽ ആകെ ചോദിച്ചത് 217 ചോദ്യങ്ങൾ. ഇക്കാര്യത്തിൽ സംസ്ഥാന ശരാശരി 398 ഉം, ദേശീയ ശരാശരി 273 ഉം ആണെന്ന് ഓര്‍ക്കണം. ഹാജര്‍ നിലയിലും സംസ്ഥാന ശരാശരിയേക്കാള്‍ പിറകിലാണ് കെവി തോമസ്. വെറും 74 ശതമാനം.

എങ്കിലും മണ്ഡലത്തിലെ കെ വി തോമസിന്റെ സ്വാധീനം വിലകുറച്ച് കാണാനാകില്ല. എറണാകുളത്തിന്റെ മുഖം മാറ്റിമറിച്ചതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്. വികസന കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഇടപെടല്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയ ഘടകമായിരുന്നു.
എംപി ഫണ്ട് വിനിയോഗത്തിലും ഒന്നാം നിരയില്‍ തന്നെയുണ്ട് കെ വി തോമസ്. 25.48 കോടിയാണ് വിവിധ വികസന പ്രവർത്തനത്തിനായി ജില്ലാ അതോറിറ്റി അനുവദിച്ചത്. അതില്‍ 22.67 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. തിരുനെട്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, നഗരപ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍, സ്മാർട്ട് ക്ലാസ്സ് റൂമുകൾ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ജനപ്രീയ പദ്ധതികളാണ്.

കെ വി തോമസിൽ തുടങ്ങി കെ വി തോമസിൽ അവസാനിക്കുന്ന എറണാകുളത്തെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ഇത്തവണ മാറ്റം വന്നിരിക്കുകയാണ്. കെ വി തോമസിന് പകരം ഉയർന്ന് വരുന്ന പേരുകളിൽ ആദ്യ സ്ഥാനം ഹൈബി ഈഡന് തന്നെയായിരുന്നു.

വടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചുവടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചു

English summary
loksabha election 2019: kv thomas ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X