• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാം അങ്കത്തിനൊരുങ്ങി എംകെ രാഘവൻ; കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്

  • By Desk

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും തേരോട്ടമുണ്ടാക്കിയ കോൺഗ്രസ് നേതാവ് ആരാണെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, എം കെ രാഘവൻ. ഇടതു പക്ഷത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത മണ്ഡലത്തിൽ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടാണ് രാഘവൻ. 2009ലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഡിവൈഎഫ്‌ഐയുടെ പ്രമുഖ നേതാവ് മുഹമ്മദ് റിയാസിന് ഉറച്ച വിജയം പ്രവചിച്ചിരുന്ന മണ്ഡലം പക്ഷെ 838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം കെ രാഘവൻ പിടിച്ചെടുക്കുകയായിരുന്നു. 2014ലാകട്ടെ കോൺഗ്രസിനെ പോലും അത്ഭുതപ്പെടുത്തിയാണ് രാഘവൻ തന്റെ ഭൂരിപക്ഷം ഉയർത്തിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവനെ 16883 വോട്ടുകൾക്ക് എംകെ രാഘവൻ പരാജയപ്പെടുത്തി.

കഴിഞ്ഞുപോയ അ‍ഞ്ച് വർഷവും കോഴിക്കോട് മണ്ഡലത്തിന്റെ മുഖമായി മാറുകയായിരുന്നു രാഘവൻ. കോഴിക്കോടിന്റെ നഗര ഗ്രാമ മേഖലകളിൽ ഒരു പോലെ ജനപ്രിയനാണ് അദ്ദേഹം, എപ്പോഴും എന്തിനും ജനങ്ങളുടെ ഒപ്പമുള്ള എംപി.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വരുന്നതിലുള്ള വിലക്കിനെതിരെ നിരാഹാര സമരമിരുന്നും, ലോക്‌സഭയില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്റെ മുഖമായി അദ്ദേഹം ഉയര്‍ന്ന് കഴിഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ കിട്ടിയ സസ്പെൻഷൻ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടേയുള്ളു. പാർലമെന്റിലെ പ്രകടനത്തിന്റെ പേരിൽ കോഴിക്കോട്ടെ സാംസ്കാരിക നായകന്മാർ അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നു.

നിയമസഭാ, നഗരസഭ തിരഞ്ഞെടുപ്പുകളിൽ സിപിഎം തേരോട്ടം നടത്തിയപ്പോഴും കോഴിക്കോട് മണ്ഡലത്തിൽ എം കെ രാഘവന് ശക്തനായൊരു എതിരാളി ഉയർന്ന് വന്നിട്ടില്ല.

എംപി ഫണ്ട് വിനിയോഗം മുതൽ പാർലമെന്റിലെ പ്രകടനം വരെ പരിഗണിച്ചാൽ എം കെ രാഘവന്റെ പ്രകടനം തൃപ്തികരം എന്ന് വിലയിരുത്താം. ലോക്‌സഭയില്‍ ഇതുവരെ പങ്കെടുത്ത ചര്‍ച്ചകളുടെ കാര്യത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ താഴെയാണ് ഇദ്ദേഹം. വെറും 68 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചിട്ടുള്ളത്. 135 ആണ് സംസ്ഥാന ശരാശരി എന്ന് ഓർക്കണം.

സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മികച്ച പ്രകടനം എന്നല്ല, ആരെയും വെല്ലുന്ന പ്രകടനം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായി എന്ന് പറയേണ്ടി വരും. 15 സ്വകാര്യ ബില്ലുകളാണ് ഇക്കാലയളവിൽ അദ്ദേഹം ലോക്സഭയിൽ അവതരിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ശരാശരി നാലും ദേശീയ ശരാശരി രണ്ടുമാണ്. ലോക്സഭയിലെ ചോദ്യങ്ങളുടെ കാര്യത്തിലും ഹാജർ നിലയിലും ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വെച്ചിട്ടുള്ളത്.

എംപി ഫണ്ട് സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിച്ച നേതാക്കളില്‍ ഒരാൾ എംകെ രാഘവൻ എംപിയാണ്. 20.67 കോടി രൂപയാണ് ജില്ലാ ഭരണകൂടം അനുവദിച്ചത്. ഇതില്‍ 15.07 കോടി രൂപയും വിവിധ പദ്ധതികൾക്കായി ചിലവഴിച്ചു കഴിഞ്ഞു.

മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എംകെ രാഘവന്റെ കരുത്ത് അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഇത്തവണയും എംകെ രാഘവനെ തുണച്ചേക്കും. യുഡിഎഫിനായി എം കെ രാഘവൻ തന്നെ മണ്ഡലത്തിൽ തേരു തെളിയിക്കും.

1962 മുതലുള്ള ചരിത്രം പരിശോധിച്ചാൽ വെറും മൂന്ന് തവണയാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വിജയിക്കാനായത്. ബാക്കി തിര‍ഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ്, മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾക്കായിരുന്നു ജയം. എം പി വീരേന്ദ്ര കുമാറാണ് മണ്ഡലത്തിലെ ഒടുവിലത്തെ ഇടത് എംപി.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ശബരിമല സമരവുമെല്ലാം കോഴിക്കോട് മണ്ഡലത്തെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഇത്തവണ കാര്യങ്ങൾ ആർക്കും എളുപ്പമാകാൻ വഴിയില്ല.

വടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചു

English summary
loksabha election 2019:mk raghavan kozhikod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more