കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി എൻകെ പ്രേമചന്ദ്രൻ, വൻ ജനപിന്തുണ

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും കൊല്ലം പിടിക്കാൻ NK പ്രേമചന്ദ്രന് കഴിയുമോ? | Oneindia Malayalam

ലോക്സഭയിലും മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. തൊഴിലാളികൾക്കും കർഷകർക്കും കരുത്തുള്ള മണ്ഡലത്തിലെ ജനപ്രിയ നേതാവാണ് അദ്ദേഹം. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെയാണ് നിയമബിരുദം പ്രേമചന്ദ്രൻ സ്വന്തമാക്കുന്നത്. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1987-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു കൊണ്ടാണ് എൻ കെ പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1991-ൽ ജില്ലാ കൗൺസിലിലേക്കും തുടർന്ന് ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1996ൽ ലാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ എംപിയായി എൻകെ പ്രേമചന്ദ്രൻ ലോക്സഭയിലെത്തുന്നത്. മുൻ കേന്ദ്രമന്ത്രികൂടിയായ കോൺഗ്രസിന്റെ എസ് കൃഷ്ണകുമാറിനെയാണ് കന്നിയംഗത്തിൽ പരാജയപ്പെടുത്തുന്നത്. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ തന്നെയായിരുന്നു.. 2000 മുതൽ ആറു വർഷക്കാലം ഇദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു.

nk

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർസ്പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്നത്തിലെ ഇടപെടലുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. എങ്കിലും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ഷിബു ബേബി ജോണിനോട് പരാജയപ്പെടുകയായിരുന്നു.

കൊല്ലം മണ്ഡലത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള പാർട്ടിയാണ് എൻകെ പ്രേചചന്ദ്രന്റെ ആർഎസ്പി. ഇടതുമുന്നണിക്കൊപ്പം ആയിരുന്ന ആർഎസ്പി 2014ൽ പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുന്നണി വിടുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയും ആയിരുന്ന എംഎ ബേബിയെയാണ് സിപിഎം ഇറക്കിയത്. ഇടതുമുന്നണിയിൽ നിന്നിറങ്ങി യുഡിഎഫിലേക്ക് ചേക്കേറിയ ആർഎസ്പിക്ക് യുഡിഎഫ് കൊല്ലം സീറ്റ് നൽകി. ഫലം വന്നപ്പോള്‍ എംഎ ബേബി പരാജയപ്പെടുകയും എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം തവണയും കൊല്ലം എംപിയായി എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിലെത്തി.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വെളിനല്ലൂർ പഞ്ചായത്തിലെ പെരപ്പയം ഗ്രാമത്തിന്റെ വർഷങ്ങളായുള്ള പാലം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രേമചന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. എംപിയായി വിജയിച്ച ശേഷം തന്റെ മണ്ഡലത്തിലെ ആദ്യ വികസന പ്രവർത്തനമായി അദ്ദേഹം അതേറ്റെടുത്തു. 2017 ഫെബ്രുവരിയിൽ 13 കോടി രൂപ ചെലവിൽ പാലം പണി പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.

പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ പേരിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ നേതാവാണ് കൊല്ലം പ്രേമചന്ദ്രൻ. മികച്ച പാർലമെന്റ് അംഗങ്ങൾക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏർപ്പെടുത്തിയ പുരസ്കാരത്തിന് ദക്ഷിണേന്ത്യയിൽ നിന്നും അർഹരായ രണ്ട് പേരിൽ ഒരാൾ അദ്ദേഹമാണ്. മികച്ച നിലവാരം പുലർത്തിയ എംപി എന്ന വിഭാഗത്തിലാണ് പ്രേമചന്ദ്രന് പുരസ്കാരം ലഭിച്ചത്. ബഹുജനസമ്മതി, ലോക്സഭയിലെ പങ്കാളിത്തം. സ്വാകാര്യ ബില്ലുകൾ, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുപ്രശ്നങ്ങളിലെ ഇടപെടൽ, മണ്ഡലത്തിലെ വികസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വശങ്ങളാണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്. ചൈന്നൈ ആസ്ഥാനമായ പ്രൈം പോയിന്റ് ഫൗണ്ടേഷനിം ഇ മാഗസിൻ പ്രിസെൻസും ചേർന്ന നടത്തിയ സർവേയിൽ എൻ കെ പ്രേമചന്ദ്രനെ പതിനാറാം ലോക്സഭയിലെ മികച്ച് ഡിബേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രകടനങ്ങളെ വിലയിരുത്താൻ ഈ പുരസ്കാരങ്ങൾ തന്നെ ധാരാളം.

2014 മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ 277 ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശരാശരിയേക്കാളും ദേശീയ ശരാശരിയേക്കാളും ഏറെ മുകളിലാണിത്. നാല് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 444 ചോദ്യങ്ങളും ഉന്നയിച്ചു. 87 ശതമാനം ഹാജര്‍ നിലയും ഉണ്ട്. അദ്ദേഹത്തിന് അനുവദിച്ച 20 കോടി എംപി ഫണ്ടിൽ നിന്നും 17.71 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പ്രവർത്തനങ്ഹൾ പൂർത്തികരിക്കാൻ ഒരു അവസരം കൂടി ചോദിച്ചാൽ കൊല്ലം മണ്ഡലം അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആർഎസ്പി. എൻ കെ പ്രേമചന്ദ്രനായി മണ്ഡലത്തിൽ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

ശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധംശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം

English summary
loksabha election 2019: nk premachandran kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X