കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംപർ എന്ന് പറഞ്ഞാല്‍ ഇതാണ് ബംപർ... 2019ൽ യുഡിഎഫിന് കൂടിയത് 20 ലക്ഷം വോട്ട്.. രാഹുൽ ഗാന്ധിക്ക് നന്ദി!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കേരളത്തിൽ വാരിയത് 2014നെക്കാൾ 20 ലക്ഷം അധികം വോട്ട്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 7546830 വോട്ടുകളാണ് കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് നേടിയത്. 2019 ലാകട്ടെ ഇത് 9629030 ആയി ഉയർന്നു. വോട്ട് മാത്രമല്ല ആനുപാതികമായി സീറ്റും ഉയർന്നു. 2014ൽ 12 സീറ്റാണ് യു ഡി എഫിന് കിട്ടിയതെങ്കിൽ 2019ൽ അത് 19 ആയി. വോട്ടും സീറ്റും മാത്രമല്ല, വോട്ട് ഷെയറും 8 ശതമാനം കൂടി. കണക്കുകളിലേക്ക്....

<strong>1 സീറ്റിൽ 3 ലക്ഷം, 4 സീറ്റിൽ 2 ലക്ഷം, 9 സീറ്റിൽ 1 ലക്ഷം... സീറ്റ് കിട്ടിയില്ലെങ്കിലെന്താ 2019ൽ ബിജെപി കേരളത്തിൽ വര്‍ധിപ്പിച്ചത് 12 ലക്ഷത്തിലധികം വോട്ട്!! സൂപ്പര്‍ താരമായത് സുരേഷ് ഗോപി!!</strong>1 സീറ്റിൽ 3 ലക്ഷം, 4 സീറ്റിൽ 2 ലക്ഷം, 9 സീറ്റിൽ 1 ലക്ഷം... സീറ്റ് കിട്ടിയില്ലെങ്കിലെന്താ 2019ൽ ബിജെപി കേരളത്തിൽ വര്‍ധിപ്പിച്ചത് 12 ലക്ഷത്തിലധികം വോട്ട്!! സൂപ്പര്‍ താരമായത് സുരേഷ് ഗോപി!!

മാജിക്കുമായി രാഹുൽ

മാജിക്കുമായി രാഹുൽ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് കേരളത്തിലെ പോരാട്ടം മുന്നിൽ നിന്ന് നയിച്ചത്. കോൺഗ്രസിൻറെ സുരക്ഷിത മണ്ഡലമായ വയനാട്ടിൽ എം ഐ ഷാനവാസ് 2014ല്‍ 377035 വോട്ട് നേടിയാണ് ജയിച്ചത്. രാഹുൽ അത് 706367 ആയി ഉയര്‍ത്തി. ഫലമോ റെക്കോർഡ് ഭൂരിപക്ഷം. എൻ ഡി എയ്ക്ക് 2014നെ അപേക്ഷിച്ച് വോട്ട് കുറ‍ഞ്ഞ ഏക മണ്ഡലവും വയനാടാണ്.

ലക്ഷങ്ങളുടെ അയ്യര് കളി

ലക്ഷങ്ങളുടെ അയ്യര് കളി

സിപിഎമ്മിന്റെ കയ്യിലിരുന്ന പ്രസ്റ്റീജ് സീറ്റുകൾ ഒരു ദാക്ഷിണ്യവും കൂടാതെ പിടിച്ചെടുത്തു എന്ന് മാത്രമല്ല പലയിടത്തും ഒരു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടാനും കോൺഗ്രസ് പാർട്ടിക്ക് സാധിച്ചു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഒന്നരലക്ഷം വോട്ട് കൂട്ടി. ഇത് മാത്രമല്ല ആലപ്പുഴയും കോട്ടയവും ഒഴികെയുള്ള 18 സീറ്റിലും വോട്ട് വർദ്ധന വരുത്താനും യു ഡി എഫിന് സാധിച്ചു.

ആലത്തൂരിലെ പെങ്ങളൂട്ടി

ആലത്തൂരിലെ പെങ്ങളൂട്ടി

ആലത്തൂരിൽ 159319 വോട്ടുകളാണ് ഇത്തവണ യു ഡി എഫ് നേടിയത്. ഫലമോ പെങ്ങളൂട്ടി പാട്ടും പാടി ജയിക്കുകയും ചെയ്തു. 2014ലെ 374496 വോട്ടുകളാണ് രമ്യ ഹരിദാസ് ഇത്തവണ 533815 ആക്കി ഉയർത്തിയത്. പാലക്കാടാകട്ടെ 91677 വോട്ട് അധികമായി നേടിയതോടെ എം ബി രാജേഷിനെ അട്ടിമറിച്ച് വിജയിക്കാനും യു ഡി എഫിന് സാധിച്ചു

ചാലക്കുടി, കണ്ണൂർ

ചാലക്കുടി, കണ്ണൂർ

ചാലക്കുടിയിൽ ബെന്നി ബെഹനാന് കിട്ടിയത് 2014നെക്കാൾ 128888 വോട്ടുകളാണ്. 2014ൽ 344556 വോട്ടുകൾ കിട്ടിയത് 2109 ആയപ്പോൾ 473444 ആയി ഉയർന്നു. വിജയവും കൂടെ വന്നു. കണ്ണൂരിൽ കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് സുധാകരൻ മധുരപ്രതികാരം ചെയ്തു. 421056 വോട്ടുകളെ 529741 ആക്കി ഉയർത്തി. 108685 വോട്ടുകൾ കൂടി. വിജയവും കയ്യില്‍.

കാസർകോട്ടെ അപ്രതീക്ഷിത വിജയം

കാസർകോട്ടെ അപ്രതീക്ഷിത വിജയം

ആരും പ്രതീക്ഷിക്കാത്ത വിജയമാണ് കാസർകോട് യു ഡി എഫ് നേടിയത്. അതിന് സഹായകമായതാകട്ടെ 2014നെ അപേക്ഷിച്ച് കൂടുതലായി കിട്ടിയ 96918 വോട്ടുകളും. 2014ല്‍ 378043 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ 474961 വോട്ടുകളാണ് രാജ്മോഹൻ ഉണ്ണിത്താൻ പിടിച്ചത്. കൊല്ലത്ത് 91149ഉം മാവേലിക്കരയിൽ 91677 ഉം തൃശ്ശൂരിൽ 110276ഉം വോട്ടുകൾ യു ഡി എഫ് ഇത്തവണ അധികം പിടിച്ചു.

English summary
Lok Sabha Election results 2019: UDF increased more than 20 lakh vote in Kerala when compared to 2014 Sok Sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X