കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ ത്രികോണ മത്സരം

  • By Aswathi
Google Oneindia Malayalam News

കേരള രാഷ്ട്രീയത്തില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പേരാണ് കണ്ണൂര്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്നതും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് തന്നെ. ഇപ്രാവശ്യം ഒരു ത്രികോണ മത്സരം തന്നെ കണ്ണൂരില്‍ കാണാം.

സോളാറിന്റെ പേരുപറഞ്ഞ് നാഷണല്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ നില്‍ക്കുന്ന സിപിഎമ്മിന് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. സോളാറിനെ ചൊല്ലി ഏറ്റവും കൂടുതല്‍ പ്രതിഷേധമുണ്ടൊയ ജില്ലകളിലൊന്ന് കണ്ണൂരാണ്. അതുപോലെ ടിപി വധവും കണ്ണൂരിനെ ഇളക്കി മറിച്ചിട്ടുണ്ട്.

kannur-map

അതേ സമയം ടിപി വധക്കേസ് ആയുധമാക്കി കോണ്‍ഗ്രസ് സിപിഎമ്മിനെ നേരിടും. സോളാര്‍ ഇപ്പോള്‍ ഒന്ന് കെട്ടങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം അത് കുത്തിപ്പൊക്കും എന്നതാണ് കോണ്‍ഗ്രസിനുള്ള ഭീഷണി. ബിജെപിയും ഇപ്രാവശ്യം കണ്ണൂരില്‍ ഒരുങ്ങി തന്നെയാണ്. നമോ വിചാറില്‍ നിന്ന് കുറച്ചു പേര്‍ സിപിഎമ്മിലേക്ക് ചാടിയതിന് ബിജെപി മറുപടി നല്‍കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊണ്ടാകും. മോഡി ഇഫക്ടും ഇതിന് ആക്കംകൂട്ടും എന്ന കാര്യം സംശയമില്ല.

എന്നാല്‍, കണ്ണൂരില്‍ നിന്ന് കുറച്ച് പേര്‍ സഖാക്കളായതോടെ അത് സിപിഎമ്മിന് ഗുണം ചെയ്യും. 2009ല്‍ നേരിയ വ്യത്യാസത്തിനാണ് സിപിഎമ്മിന് സ്ഥാനം നഷ്ടപ്പെട്ടത്. ആ നിലയ്ക്ക് 12 പേരെങ്കില്‍ 12 പേര്‍ സിപിഎമ്മിലേക്കെത്തിയതില്‍ പാര്‍ട്ടിക്ക് ഗുണം മാത്രമെ ചെയ്യു. എന്നാല്‍ മറ്റൊരു വശം ചിന്തിക്കുമ്പോള്‍ മോഡി അനുഭാവികളെ കൂട്ടത്തില്‍കൂട്ടിയതിന് വിമര്‍ശിക്കുന്നവരുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം,പേരാവൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളുള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലം. എപി അബ്ദുള്ളക്കുട്ടിയാണ് 13 ഉം, 14ഉം ലോക്‌സഭകളില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ്, പേരാവൂര്‍ നോര്‍ത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലുണ്ടായിരുന്നത്.

2009ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ് വിജയിച്ചു. 49.9 ശതമാനംമായിരുന്നു വോട്ട് നേടിയത്. സിപിഎമ്മിന്റെ പ്രതിനിധിയായി മത്സരിച്ച കെകെ രാഗേഷ് 389,727 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് നിന്നു. ബിജെപിയ്ക്ക് വേണ്ടി മത്സരിച്ച പികെ കരുണാകരന്‍ മാസ്റ്റര്‍ക്ക് 27,123 വോട്ടുകള്‍ മാത്രമെ നേടാന്‍ കഴിഞ്ഞുള്ളൂ.

നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് 2009ല്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചത്. കെ സുധാകരന്‍ കാവിനെട്ട്, ജോണ്‍സണ്‍ അലിയാസ് സണ്ണി അമ്പാട്ട്, കെ രാഗേഷ്, പട്ടത്തില്‍ രാഘവന്‍ എന്നിവരായിരുന്നു ആ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍. എച്ച്പിഐയ്ക്ക് വേണ്ടി പിഐ ചന്ദ്രശേഖരനും ബഹുജന്‍ സമാജ് വാദ് പാര്‍ട്ടിയ്ക്ക് വേണ്ടി കെകെ ബാലകൃഷ്ണന്‍ നമ്പ്യാരും കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തില്‍നിന്ന് മത്സരിച്ചു.

English summary
Lok Sabha Election 2014: It will triangle competition between CPM, Congress and BJP in Kannur constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X