കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ 'താമര വിപ്ലവ'ത്തിന് പിന്നിലെ 'അൺസങ് ഹീറോ'... ചരിത്രം കുറിച്ചാൽ വീര പുരുഷന്‍! ആരാണയാൾ?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ബിജെപി നേതാക്കള്‍ ആരെല്ലാം എന്ന് ചോദിച്ചാല്‍ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള മുതല്‍ കെ സുരേന്ദ്രനും വിവി രാജേഷും വരെ ഒരുപാട് പേരുകള്‍ പറയാനുണ്ടാവും. ഇവരെല്ലാം കാലങ്ങളായി ഇവിടെ ഉള്ളവര്‍ തന്നെയാണ്.

എന്നാല്‍ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ അതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹം ഒരു മലയാളി പോലും അല്ല. പക്ഷേ, കേബിജെപിക്ക് 3 ലക്ഷത്തിലേറെ വോട്ടുകൾ ലഭിക്കുന്ന 5 മണ്ഡലങ്ങൾ; എൻഎസ്എസ് പിന്തുണച്ചെന്ന് ശ്രീധരൻ പിള്ളരളത്തിന്റെ പള്‍സ് അറിഞ്ഞ് ബിജെപിയെ സജ്ജമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്ക് 3 ലക്ഷത്തിലേറെ വോട്ടുകൾ ലഭിക്കുന്ന 5 മണ്ഡലങ്ങൾ; എൻഎസ്എസ് പിന്തുണച്ചെന്ന് ശ്രീധരൻ പിള്ളബിജെപിക്ക് 3 ലക്ഷത്തിലേറെ വോട്ടുകൾ ലഭിക്കുന്ന 5 മണ്ഡലങ്ങൾ; എൻഎസ്എസ് പിന്തുണച്ചെന്ന് ശ്രീധരൻ പിള്ള

കേരളത്തില്‍ ഇത്തവണ ബിജെപി വിജയപ്രതീക്ഷ പങ്കുവയ്ക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍... ഒരു മണ്ഡലത്തില്‍ ബിജെപി ജയിച്ചേക്കും എന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളുടേയും പ്രവചനം. കേരള ബിജെപിയിലെ ആ 'അണ്‍സങ് ഹീറോ' ആരാണ്?

സത്യ കുമാര്‍

സത്യ കുമാര്‍

ബിജെപി സജീവ പ്രവര്‍ത്തകര്‍ക്കോ അല്ലെങ്കില്‍ നേതാക്കള്‍ക്കോ സത്യ കുമാര്‍ എന്ന പേര് അപരിചിതം ആകില്ല. കാരണം അദ്ദേഹം ദേശീയ നേതൃത്വത്തിലുള്ള നേതാവാണ്. ബിജെപിയുടെ ദേശീയ സെക്രട്ടറി. അതിലും ഉപരി, കേരള പ്രഭരി കൂടിയാണ്.

പ്രഭരി എന്നൊന്നും കേട്ട് ഞെട്ടണ്ട. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി എന്നാണ് ഉദ്ദേശിച്ചത്. ഇദ്ദേഹം ചുമതലയേറ്റെടുത്തതിന് ശേഷം കേരള ബിജെപിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളിയല്ല

മലയാളിയല്ല

ജനങ്ങള്‍ക്ക് അത്ര സുപരിചിതല്ല സത്യ കുമാര്‍. പല ആര്‍എസ്എസ് നേതാക്കളും ഇതുപോലെ തന്നെ ജനങ്ങള്‍ക്ക് സുപരിചിതര്‍ ആയിരുന്നില്ല എന്നതും വേറെ കാര്യം.

എന്തായാലും, കേരളത്തിന്റെ ചുമതല വഹിക്കുന്ന ഈ ദേശീയ സെക്രട്ടറി മലയാളിയല്ല. ആന്ധ്ര പ്രദേശ് സ്വദേശിയാണ്. എങ്കിലും കേരളത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് നല്ല ധാരണയുള്ള ആളാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി കൂടി ആയിരുന്നു സത്യ കുമാര്‍.

തന്ത്രങ്ങള്‍ മെനയാന്‍

തന്ത്രങ്ങള്‍ മെനയാന്‍

കേരളത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള തന്ത്രങ്ങള്‍ പലതും മെനഞ്ഞത് സത്യസൂര്യയുടെ നേതൃത്വത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അവ എത്രത്തോളം ഫലപ്രദമാകും എന്നറിയണമെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരേണ്ടി വരും.

എന്നാല്‍ വൈകാരികമായ ചില മുന്നേറ്റങ്ങള്‍ ബിജെപിയ്ക്കുണ്ടാക്കാന്‍ ഈ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വോട്ട് വിഹിതവും വലിയതോതില്‍ കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 പമ്പയും ഗംഗയും

പമ്പയും ഗംഗയും

ഗംഗാ നദിയേയും പമ്പാ നദിയേയും ഉപമിച്ചുകൊണ്ടുള്ള പ്രശസ്തമായ ഒരു പാട്ടുണ്ട്. കേരളത്തിലെ ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ഉത്തരേന്ത്യയിലെ ഗംഗാനദിയ്ക്ക് തുല്യ സ്ഥാനം പമ്പയ്ക്കും ഉണ്ടെന്ന രീതിയില്‍ ഒരുകാലത്ത് പ്രചാരണം ഉണ്ടായിരുന്നു.

ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ പലരും പൊടിതട്ടി എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനും അപ്പുറത്തേക്കുള്ള ചില സാമാന്യവത്കരണങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

ആറന്‍മുളയും വരാണസിയും

ആറന്‍മുളയും വരാണസിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം ആണ് വരാണസി. ഗംഗാനദിയുടെ തീരത്തുള്ള സ്ഥലം ആണ് വരാണസി.

കേരളത്തില്‍ ശബരിമല ഉള്‍ക്കൊള്ളുന്ന മണ്ഡലം ആണ് പത്തനംതിട്ട. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ആറന്‍മുളയില്‍ പമ്പാനദിയില്‍ രണ്ടായിരം വിളക്കുകള്‍ ഒഴുക്കുന്ന ഒരു പരിപാടി സംഘപരിവാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. വരാണസിയിലെ ഗംഗ ആരതിയുമായാണ് ഇത് ബന്ധപ്പെടുത്തപ്പെടുന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് നടന്ന പരിപാടി വോട്ടര്‍മാര്‍ക്കിടയില്‍ നിശബ്ദമായ ഒരു തരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഇത്തരത്തില്‍ ഉള്ള പല തന്ത്രങ്ങള്‍ക്കും പിന്നില്‍ സത്യ കുമാര്‍ ആണെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

പച്ചതൊടാത്ത സംസ്ഥാന

പച്ചതൊടാത്ത സംസ്ഥാന

ബിജെപി പച്ചതൊടാത്ത സംസ്ഥാനം എന്നായിരുന്നു കേരളം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ഒ രാജഗോപാല്‍ വിജയിച്ച് വന്നതോടെ ആ പ്രചാരണം അവസാനിച്ചു. കഴിഞ്ഞ ലോക്‌സഭയിലും കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഒരു അംഗത്തെ പോലും വിജയിപ്പിക്കാന്‍ ആയിരുന്നില്ല.

ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സവിശേഷ ശ്രദ്ധ കേരളത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നു. ഏത് വിധേനയും ഇത്തവണ അക്കൗണ്ട് തുറക്കുക എന്നത് ബിജെപിയ്ക്ക് നിര്‍ണായകമാണ്.

പ്രചാരണ തന്ത്രങ്ങള്‍

പ്രചാരണ തന്ത്രങ്ങള്‍

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചതല സംവിധാനം ആയിരുന്നു തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ സത്യ കുമാറിനൊപ്പം സംസ്ഥാന ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ആയ നിര്‍മല്‍ സുരാനയും ഉണ്ടായിരുന്നു.

ഓരോ മണ്ഡലത്തിനും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ തയ്യാറാക്കിയും നടപ്പിലാക്കിയതും. ഇതിനായി ഓരോ മണ്ഡലത്തിന്റേയും സ്വഭാവ സവിശേഷതകള്‍ വിശദമായ പഠിക്കുകയും ചെയ്തിരുന്നു.

English summary
Lok Sabha Election 2019: Satya Kumar, the man behind the 'BJP Effect' in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X