• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എന്തുകൊണ്ടാണ് സിപിഎം വിട്ടത്? എന്തിനാണ് മത്സരിക്കുന്നത്? വടകരയിലെ സ്വതന്ത്രൻ നസീറുമായുള്ള അഭിമുഖം

  • By എസ് ശ്വേത

രാഷ്ട്രീയത്തിലെ കൂട് വിട്ട് കൂടുമാറ്റവും അധികാരത്തിന് വേണ്ടിയുള്ള കൂറുമാറ്റവും എല്ലാവര്‍ക്കും പരിചിതമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിയ ഈ വേളയില്‍ ദേശീയ രാഷ്ടീയത്തില്‍ മാത്രമല്ല സംസ്ഥാന രാഷ്ടീയത്തിലടക്കം നിരവധി പേരുടെ പാര്‍ട്ടി മാറ്റത്തിന് നമ്മള്‍ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു മാതൃകയാണ് വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി.ഒ.ടി നസീര്‍ മുന്നോട്ട് വെക്കുന്നത്.

പറയുമ്പോൾ ഇടതു ശക്തികേന്ദ്രമാണ് വടകര, പക്ഷേ സീറ്റ് കോൺഗ്രസിന്! മുരളീധരൻ വടകര നിലനിർത്തുമോ? ജയരാജൻ തിരിച്ചുപിടിക്കുമോ? നസീർ പി ജയരാജന് ചെക്ക് വിളിക്കുമോ? എന്താണ് വടകര കാത്തുവെക്കുന്ന സസ്പെൻസ്??

തലശ്ശേരിയിലെ സിപിഎം നേതാവും മുന്‍ വാര്‍ഡ് കൗണ്‍സിലറുമായിരുന്നു നസീര്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് 2015ല്‍ സിപിഎമ്മുമായി അകന്നത്. പാര്‍ട്ടി വിട്ടെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറാനോ പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ നിരത്തി വാര്‍ത്തകളില്‍ ഇടം നേടാനോ നസീര്‍ ശ്രമിച്ചില്ല. പകരം ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ഒരു മാറ്റത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയാണ് മുപ്പത്തിയാറുകാരനായ ഈ യുവാവ്. നാടിന്റെ വികസനത്തിനായി നല്ലൊരു യുവതയെ വാര്‍ത്തെടുക്കാന്‍ ഒരു മാറ്റത്തിനായി വോട്ട് ചോദിക്കുകയാണ് നസീര്‍.

തന്റെ രാഷ്ട്രീയത്തെ കുറിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കുറിച്ച് നസീര്‍ തുറന്നു പറയുന്നു.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ വ്യത്യസ്തമായ എന്ത് രാഷ്ട്രീയമാണ് താങ്കള്‍ക്ക് പറയാനുള്ളത്?

കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ വ്യത്യസ്തമായ എന്ത് രാഷ്ട്രീയമാണ് താങ്കള്‍ക്ക് പറയാനുള്ളത്?

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും ഞങ്ങള്‍ക്ക് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. അത് ഇരകളുടെ രാഷ്ട്രീയമാണ്, അക്രമ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയമാണ്, വികസനത്തിന്റെ രാഷ്ട്രീയമാണ്, യുവതലമുറയുടെ മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ്.

വെറുപ്പിന്റേയും ഭിന്നിപ്പിന്റേയും രാഷ്ട്രീയമാണ് കക്ഷിരാഷ്ട്രീയം പലപ്പോഴും മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെതിരെ സ്‌നേഹത്തിന്റെ ബദലാണ് ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഭിന്നാഭിപ്രായമുണ്ടെങ്കിലും നാടിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഗുണകരമാകൂ. അതിനാല്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇന്നാട്ടിലെ ജനങ്ങള്‍ ചിന്തിക്കണം. അതിനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വെറുപ്പിന്റെയും പകയുടേയും രാഷ്ട്രീയത്തിനു പകരമായി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയമാണ് നമ്മള്‍ മുന്നോട്ട് വയ്ക്കുന്നത്.

വടകരയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനമെടുത്ത സാഹചര്യം?

വടകരയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനമെടുത്ത സാഹചര്യം?

നമ്മുടെ സമൂഹത്തില്‍ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലടക്കം എല്ലായിടത്തും യുവാക്കളുടെ ആശയങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്. എന്നാല്‍ രാഷ്ട്രീയ മേഖലയില്‍ യുവത്വത്തിന്റെ പ്രാതിനിധ്യം വളരെ ചുരുക്കമാണ്. അവര്‍ക്കാകട്ടെ മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ ഏറാന്മൂളികളായി പ്രവര്‍ത്തിക്കാനേ അവസരമുള്ളു. അവരുടെ ആശയങ്ങള്‍ക്ക് ഒരു വിലയുമില്ല. ഇതിലും പരിതാപകരമാണ് തിരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യം. വനിതാ പ്രാതിനിധ്യ ബില്ലിനെ ഇരു കൈയ്യുമടിച്ച് പാര്‍ലമെന്റില്‍ പാസാക്കിയവര്‍ പോലും ഇത്തവണ എത്ര സ്ത്രീകള്‍ക്ക് സീറ്റ് കൊടുത്തു. ഈ സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പിലെങ്കിലും ഒരു മാറ്റം കൊണ്ടു വരാനായി ഞങ്ങള്‍ ശ്രമിക്കുന്നത്. അതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യവും. മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം.

അപ്പോള്‍ രാഷ്ട്രീയം പൂര്‍ണമായും യുവാക്കളുടെ കൈകളിലേക്ക് വരണമെന്നാണോ അഭിപ്രായം?

അപ്പോള്‍ രാഷ്ട്രീയം പൂര്‍ണമായും യുവാക്കളുടെ കൈകളിലേക്ക് വരണമെന്നാണോ അഭിപ്രായം?

അങ്ങനെയല്ല, മുതിര്‍ന്നവരുടെ അനുഭവ സമ്പത്തും യുവതയുടെ ആശയങ്ങളും ചേര്‍ന്നുള്ള രാഷ്ട്രീയമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ 90 ശതമാനമാളുകളും അവരുടെ കഴിവുകളെ ഉപയോഗിക്കുന്നില്ല. സമൂഹമാകട്ടെ യുവാക്കളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല. പഴയ തലമുറയിലുള്ളവര്‍ക്ക് യുവതലമുറയോട് പൊതുവെ പുച്ഛമാണ്. ഇവരെ ഒന്നിനും കൊള്ളൂല, ഇവന്മാരൊക്കെ മുടിയും നീട്ടി മൊബൈല്‍ ഫോണും പിടിച്ച് നടക്കാനേ കൊള്ളൂ എന്ന തരത്തിലുള്ള പൊതുധാരണ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രളയം വന്നപ്പോള്‍ ഈ ധാരണ പാടേ മാറി. രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നത് നമ്മളുടെ യുവാക്കളാണ്. യുവാക്കളുടെ ഊര്‍ജം നാടിന് വേണ്ടി ഉപയോഗിക്കാനാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ട പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം. അതായത് യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടു വരിക. അവരുടെ ആശയങ്ങള്‍ ജനസേവനത്തിനായി ഉപയോഗിക്കുക.

മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം എന്നാണല്ലോ നസീറിന്റെ മുദ്രാവാക്യം. ഏതൊക്കെ തരത്തിലുള്ള മാറ്റത്തെയാണ് വിഭാവനം ചെയ്യുന്നത്? എന്താണ് വികസന കാഴ്ചപ്പാട്?

മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം എന്നാണല്ലോ നസീറിന്റെ മുദ്രാവാക്യം. ഏതൊക്കെ തരത്തിലുള്ള മാറ്റത്തെയാണ് വിഭാവനം ചെയ്യുന്നത്? എന്താണ് വികസന കാഴ്ചപ്പാട്?

സാമ്പത്തികമായും സാമൂഹികമായും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന ഇടമാണ് കേരളം. ഇതിന് പ്രവാസികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊരു പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.

നമ്മുടെ ഉല്‍പാദനമേഖല സ്തംഭിച്ചു നില്‍ക്കുകയാണ്. സ്വന്തമായി നമ്മള്‍ ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല. ഇത്രയുംകാലം കക്ഷിരാഷ്ട്രീയം പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി നടന്നതൊഴിച്ചാല്‍. വടകര മണ്ഡലത്തിന്റെ ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്താനും, പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം എന്നാണ് നമ്മുടെ ലക്ഷ്യങ്ങളിലൊന്ന്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ ആ രീതിയിലുള്ള വികസന മാതൃകകളുണ്ട്. അത്തരത്തിലൊരു സാമ്പത്തിക അച്ചടക്കം കേരളത്തില്‍ കുറവാണ്. വിദ്യാസമ്പന്നമായൊരു സമൂഹത്തെ കബളിപ്പിക്കപ്പെടുന്ന രാഷ്ട്രീയമാണ് നിലവില്‍ ഇവിടെയുള്ളത്.

പ്രചരണത്തിലെ ജനപങ്കാളിത്തവും പ്രതികരണവും എങ്ങനെയാണ്?

പ്രചരണത്തിലെ ജനപങ്കാളിത്തവും പ്രതികരണവും എങ്ങനെയാണ്?

ജനങ്ങള്‍ ഒരു തരത്തിലും നമുക്ക് എതിരല്ല. എന്നാല്‍ പരസ്യ പിന്തുണ നല്‍കാന്‍ പലര്‍ക്കും പേടിയുണ്ട്. പക്ഷേ ബാലറ്റു പെട്ടിയില്‍ ആ പിന്തുണ വോട്ടായി മാറുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. തീര്‍ച്ചയായും ജനങ്ങളെ വിശ്വസിക്കുന്നു

സിപിഎം വിട്ട് വരാനുണ്ടായ കാരണങ്ങള്‍? ഒരു മുന്‍ സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വല്ല തടസ്സങ്ങളുമുണ്ടായോ?

സിപിഎം വിട്ട് വരാനുണ്ടായ കാരണങ്ങള്‍? ഒരു മുന്‍ സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വല്ല തടസ്സങ്ങളുമുണ്ടായോ?

സിപിഎമ്മിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇരട്ടത്താപ്പാണ് പ്രധാന കാരണം. മതരഹിതനായി ഒരാള്‍ക്ക് ജീവിക്കാന്‍ ഉള്ള അവകാശത്തെ സിപിഎം കവര്‍ന്നെടുത്ത അനുഭവമാണ് എന്റെ കാര്യത്തില്‍. മതരഹിതനായി ജീവിക്കുമ്പോള്‍ ചില രേഖകളില്‍ നിര്‍ബന്ധ പൂര്‍വം മതം ചേര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് വന്നത്.

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഒരു വാദപ്രതിവാദത്തിന് താത്പര്യമില്ല. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന ചില ആശയങ്ങളുണ്ട്. അത് ജനങ്ങളിലേക്ക് എത്തിക്കണം. അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനം.

ഈ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-സംഘപരിവാര്‍ മുന്നണിക്കെതിരെ ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. സംഘപരിവാറിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ ഇതിനെ വിജയിപ്പിക്കണമെന്നാണ് അവര്‍ പറയുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-സംഘപരിവാര്‍ മുന്നണിക്കെതിരെ ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. സംഘപരിവാറിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ ഇതിനെ വിജയിപ്പിക്കണമെന്നാണ് അവര്‍ പറയുന്നത്.

നമ്മള്‍ സംഘപരിവാറിന്റെ മാത്രമല്ല എല്ലാത്തരം ഫാസിസത്തിനും എതിരാണ്. എല്ലാത്തരം വര്‍ഗ്ഗീയതകള്‍ക്കും എതിരാണ്. സംഘപരിവാര്‍ വര്‍ഗ്ഗീയത എതിര്‍ക്കപ്പെടണം എന്ന് പറയുമ്പോള്‍ തന്നെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുമായി അധികാരം പങ്കിടുന്നവരാണ്. മാധ്യമ ശ്രദ്ധ നേടാന്‍ നടത്തുന്ന ചില നാടകങ്ങള്‍ ഒഴിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും സമാധാനവും കൊണ്ടുവരാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വലിയ ശ്രമങ്ങളൊന്നും കാണിക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നിടത്തോളം ഇത്തരം വര്‍ഗീയ സംഘടനകള്‍ക്ക് നുഴഞ്ഞ് കയറാന്‍ പറ്റും. സംഘപരിവാറിനെതിരെ എന്ന് പറഞ്ഞ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് വെറും പൊറാട്ട് നാടകം മാത്രമാണ്.

English summary
Lok Sabha Elections 2019: Vadakara Lok Sabha constituency independent candidate COT Nazeer interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more