കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

... ആയതുകൊണ്ട് രാഹുല്‍ ഗാന്ധീ, വയനാട് അത്രയ്ക്കങ്ങ് ആഞ്ഞുപിടിക്കാതിരിക്കുന്നതാണുത്തമം!!!

Google Oneindia Malayalam News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന ആദ്യ വെടി പൊട്ടിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. തൊട്ടുപിറകേ ക്രെഡിറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്തെങ്കിലും പറഞ്ഞ് രംഗപ്രവേശനം ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!!!

പാവം ടി സിദ്ദിഖ്, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയതായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വാക്ക് കേട്ട് പട്ടിക വരും മുമ്പേ സ്ഥാനാര്‍ത്ഥിയായ സിദ്ദിഖ് രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി പിന്‍മാറുകയും ചെയ്തു.

''വയനാട്'' ഇത് ചില്ലറക്കളിയല്ല..... പ്രത്യേകതകൾ ഇങ്ങനെ, ഇത് ചരിത്രം''വയനാട്'' ഇത് ചില്ലറക്കളിയല്ല..... പ്രത്യേകതകൾ ഇങ്ങനെ, ഇത് ചരിത്രം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താനൊന്നും പറഞ്ഞിട്ടില്ലേ എന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് കൈകഴുതി. തൊട്ടുപിറകേ രമേശ് ചെന്നിത്തലയും കൈ കഴുകിയിട്ടുണ്ട്. പക്ഷേ, ഒടുവില്‍ രാഹുല്‍ തന്നെ വയനാട്ടില്‍ എന്ന പ്രഖ്യാപനം പുറത്ത് വന്നുകഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സുനീറിനെതിരെ മത്സരിക്കുമ്പോള്‍ വരാണസിയില്‍ പ്രിയങ്ക ഗാന്ധി നകരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

എന്തൊക്കെ വന്നാലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുകൊണ്ട് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് വല്ല നേട്ടവും ഉണ്ടോ? കേരളത്തില്‍ ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമോ? പരിശോധിക്കാം...

ഷുവര്‍ സീറ്റ്

ഷുവര്‍ സീറ്റ്

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റ് ആണ് വയനാട് എന്നാണ് അവകാശവാദം. എന്നാല്‍ അങ്ങനെ അങ്ങ് ഉറപ്പിച്ച് പറയാനും പറ്റില്ല. കാരണം വയനാട് മണ്ഡലം രൂപീകരിക്കപ്പെട്ടിട്ട് അത്ര കാലം ഒന്നും ആയിട്ടില്ല. 2009 ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ എംഐ ഷാനവാസ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും 2014 ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം ആയി കുറഞ്ഞു.

ചുരുക്കി പറഞ്ഞാല്‍ ഭൂരിപക്ഷം മാത്രം പതിനഞ്ച് ശതമാനത്തോളം ആയി കുറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് ശതമാനത്തില്‍ 8.65 ശതമാനത്തിന്റെ ഇടിവും.

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും

2009 ലെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ചിത്രത്തിലില്ല. എന്നാല്‍ 2014 ല്‍ അങ്ങനെ ആയിരുന്നില്ല. മുസ്ലീം വോട്ടുകള്‍ ഏറെ നിര്‍ണായകമായ വയനാട് മണ്ഡലത്തില് എസ്ഡിപിഐയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. യാഥാക്രമം 14,327 ഉം 12,645 ഉം വോട്ടുകളാണ് ഇരുപാര്‍ട്ടികളും സ്വന്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്ന പിവി അന്‍വര്‍ അന്ന് 37,123 വോട്ടുകള്‍ പിടിച്ചെടുത്തു എ്ന്നും ഓര്‍ക്കണം.

പക്ഷേ, 2009 ല്‍ സാക്ഷാല്‍ കെ മുരളീധരന്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനെതിരെ മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയിരുന്നു എന്നത് ചെറിയ കാര്യമല്ല. ആ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനക്കാരനായതും മുരളി തന്നെ ആയിരുന്നു.

ചീത്തപ്പേര് രാഹുല്‍ ഗാന്ധിയ്ക്ക്

ചീത്തപ്പേര് രാഹുല്‍ ഗാന്ധിയ്ക്ക്

എസ്ഡിപിഐക്കെതിരെ ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഒട്ടനവധിയുണ്ട്. യുഡിഎഫിന്റെ സഖ്യകക്ഷിയായ മുസ്ലീം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത് വലിയ വിവാദവും ആയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം എന്ന് അറിയപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ആണെങ്കില്‍ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ അത് എസ്ഡിപിഐയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും കൂടി പിന്തുണയോട് കൂടി ആണെന്ന് വേണെമെങ്കില്‍ ഒരു വിഭാഗത്തിന് പ്രചരിപ്പിക്കാം. ദേശീയ തലത്തില്‍ അത് കോണ്‍ഗ്രസ്സിന് ഒരുതരത്തിലും ഗുണം ചെയ്യില്ല. ബിജെപി ഇപ്പോള്‍ തന്നെ അത്തരം ഒരു പ്രചാരണം തുടങ്ങിയിട്ടുണ്ട്.

സ്മൃതിയെ പേടിച്ച്

സ്മൃതിയെ പേടിച്ച്

ഇനിയിപ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിയെ പേടിച്ചാണോ രാഹുല്‍ ഗാന്ധി സുരക്ഷിത മണ്ഡലം തേടുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. അതത്ര തമാശയായി കണാനും പറ്റില്ല കേട്ടോ!

കാരണം, 2009 ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്വന്തമാക്കിയ ഭൂരിപക്ഷം 3,70,198 വോട്ടുകളായിരുന്നു. മൊത്തം പോള്‍ ചെയ്ത വോട്ടിന്‌റെ അമ്പത് ശതമാനത്തിലേറെ ആയിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് അവിടെ കിട്ടിയത് വെറും 37,570 വോട്ടുകള്‍. അതായത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിന്റെ പത്ത് ശതമാനം വോട്ടുകള്‍ മാത്രം.

എന്നാല്‍ 2014 ല്‍, സീരിയല്‍ താരമായ സ്മൃതി ഇറാനിയെ ആണ് ബിജെപി അമേഠിയില്‍ രംഗത്തിറക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകളാണ് സ്മൃതി സ്വന്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് ശതമാനം 46.71 ആയി ഇടിഞ്ഞു. ഭൂരിപക്ഷം മൂന്നര ലക്ഷത്തില്‍ നിന്ന് വെറും ഒരു ലക്ഷം ആവുകയും ചെയ്തു.

ഈ കണക്ക് നോക്കിയാല്‍ അല്‍പം ഭയപ്പെടേണ്ട സാഹചര്യവും ഉണ്ടെന്ന് പറയേണ്ടി വരും.

പഴയ സ്മൃതിയല്ല

പഴയ സ്മൃതിയല്ല

സ്മൃതി ഇറാനി ഇപ്പോള്‍ 2014 ലെ സ്മൃതി ഇറാനിയല്ല. കേന്ദ്ര ക്യാബിനറ്റ് മന്ത്രി ആയിരുന്നതിന്റെ ഒരു ഹൈലൈറ്റ് ഒക്കെ ഉണ്ട്. രാഷ്ട്രീയത്തില്‍ കുറച്ചുകൂടി ഇരുത്തം വന്നിരിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പലതവണ അമേഠിയില്‍ എത്തി പല കാര്യങ്ങളും ചെയ്തു. രാഹുല്‍ ഗാന്ധി ആണെങ്കില്‍ രാജ്യം മുഴുവന്‍ ഓടി നടന്നത് കോണ്‍ഗ്രസ്സിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന തിരക്കില്‍ അമേഠിയിലേക്ക് അധികം തിരിഞ്ഞു നോക്കിയിട്ടില്ല.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയുന്നതില്‍ ഒരു കാര്യവും ഇല്ല.

ഫാസിസത്തിനെതിരെയുള്ള പോരാട്ടം

ഫാസിസത്തിനെതിരെയുള്ള പോരാട്ടം

ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഫാസിസത്തിനെതിരെയുള്ള പോരാട്ടം ആണ് ഈ തിരഞ്ഞെടുപ്പ് എന്നല്ലേ പറയുന്നത്. ഈ രണ്ട് കൂട്ടരും കേരളത്തില്‍ അത്ര ശക്തരല്ല. പ്രത്യേകിച്ചും വയനാട് മണ്ഡലത്തില്‍ അശക്തരാണെന്ന് തന്നെ പറയാം.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ അപ്പോള്‍ പിന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിക്കുന്നത് എന്തിനാണ് എന്നാണ് മറ്റ് ചിലരുടെ ചോദ്യം. ആ ചോദ്യം ചോദിക്കുന്നവരെല്ലാം അത്ര നിഷ്‌കളങ്കരാണെന്ന് കരുതുകയും വയ്യ. അവരുടെ ആകുലതകള്‍ക്ക് വേറേയും ചില കാരണങ്ങളുണ്ട്. അത് വഴിയേ പറയാം.

പക്ഷേ, ദേശീയ തലത്തില്‍ ഇത് ഒരു തരത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് പ്രതികൂല ഫലമായിരിക്കും സൃഷ്ടിക്കുക. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ശുഭസൂചകവും ആണ്.

 ഒരേ പക്ഷത്തുള്ളവര്‍

ഒരേ പക്ഷത്തുള്ളവര്‍

ബിജെപിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സിപിഐയും ഒക്കെ ഒരേ ചേരിയില്‍ തന്നെ ആണ്. അതില്‍ ഒരു സംശയവും ഇല്ല.

അപ്പോള്‍ പിന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് സിപിഐ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ മത്സരിക്കുന്നത് എന്ത് സൂചനയാണ് നല്‍കുക?

ഏതെങ്കിലും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിപിഐ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ മത്സരിക്കുന്നത് പോലെ അല്ല ഇത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യമാണ് പറയുന്നത്. ദേശീയ തലത്തില്‍ ഇത് സൃഷ്ടിക്കാന്‍ പോകുന്ന ഒരു ആശയക്കുഴപ്പം അത്ര ചെറുതായിരിക്കില്ല.

പാക്കിസ്ഥാനി വരെ ആക്കിക്കളയും

പാക്കിസ്ഥാനി വരെ ആക്കിക്കളയും

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മുസ്ലീം ലീഗിന് നിര്‍ണായക സ്വാധീനം ആണുള്ളത്. മുസ്ലീം ലീഗിന്റെ കൊടി കണ്ടാല്‍ ഇപ്പോഴും ഉത്തരേന്ത്യയിലെ പലരും വിചാരിക്കുന്നത് അത് പാകിസ്താന്റെ പതാക ആണെന്നാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലീം ലീഗിന്റെ പതാക കൂടി കണ്ടാല്‍ എന്തായിരിക്കും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കാന്‍ പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ട്വിറ്ററില്‍ എല്ലാം ഇത്തരത്തില്‍ ചില പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയിട്ടും ഉണ്ട്.

ദേശീയ തലത്തില്‍ ബിജെപി അതും ഒരു പ്രചാരണായുധമാക്കും. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ മൂന്ന് തവണ ലോകം ചുറ്റിയിട്ടുണ്ടാവും. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അതല്ല, ഇതാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ലെന്നര്‍ത്ഥം.

സ്ഥാനാർത്ഥി പോലും ഇല്ല

സ്ഥാനാർത്ഥി പോലും ഇല്ല

വയനാട്ടിലെ മറ്റ് ചില കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്ന ദക്ഷിണേന്ത്യയിലെ മണ്ഡലത്തിൽ ബിജെപിയ്ക്ക് ഒരു സ്ഥാനാർത്ഥി പോലും ഇല്ല. നിലവിൽ എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ്. പൈലി വാത്യാട്ടിനെ ആണ് നിലവിൽ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

രാഹുൽ മത്സരിക്കുന്ന സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളിയോ ഒരുപക്ഷേ, ബിജെപിയുടെ തന്നെ ഏതെങ്കിലും പ്രമുഖരോ വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.

പോളിറ്റ് ബ്യൂറോയുടെ തീരുമാനം!!!

പോളിറ്റ് ബ്യൂറോയുടെ തീരുമാനം!!!

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ചിലര്‍ ദില്ലിയില്‍ നാടകം കളിക്കുന്നു എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്ഷേപം. മുല്ലപ്പള്ളി ഉദ്ദേശിച്ചത് സിപിഎമ്മിനെ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോള്‍ പിന്നെ സ്വാഭാവികമായും ഒരു സംശയം ഉണരും. കെസി വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സര്‍വ്വോപരി എകെ ആന്റണിയും പറയുന്നതൊന്നും അല്ലെ രാഹുല്‍ ഗാന്ധി കേള്‍ക്കുക? അതോ സിപിഎം പോളിറ്റ് ബ്യൂറോയും സീതാറാം യെച്ചൂരിയും പറയുന്നതാണോ രാഹുല്‍ കേള്‍ക്കുക?

എന്തായാലും 'അന്തര്‍നാടകങ്ങള്‍' ഒന്നും ഫലിച്ചില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

അടപടലം ഭയം

അടപടലം ഭയം

കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി വലിയ വിജയ പ്രതീക്ഷയില്‍ ആണ്. ഒരു വിവാദവും ഉണ്ടാക്കാതെ, നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും നടന്നു. എണ്ണയിട്ട യന്തം പോലെ പ്രചാരണ പരിപാടികളും നടക്കുന്നു.

അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന വാര്‍ത്ത ഇടതുമുന്നണിയെ സംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടിയ അടിയ്ക്ക് സമാനമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരംഗത്ത് വരുമ്പോള്‍ സ്വാഭാവികമായി കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും അതിന്റെ അനുരണനം ഉണ്ടായേക്കും. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയിച്ച് നില്‍ക്കുന്ന പല മണ്ഡലങ്ങളും കൈവിട്ട് പോകാനും ഇടയുണ്ട്.

ഈ ഭയം തന്നെയാണ് കേരളത്തിലെ സിപിഎം, സിപിഐ നേതാക്കളുടെ പ്രതികരണങ്ങളില്‍ കാണുന്നത്.

രണ്ടാം സ്ഥാനം മാത്രം

രണ്ടാം സ്ഥാനം മാത്രം

എന്തായാലും വയനാട് മത്സരിക്കുകയാണെങ്കില്‍ തന്നേയും തന്റെ മുഖ്യ പരിഗണന അമേഠിയ്ക്ക് തന്നെ ആയിരിക്കും എന്ന സൂചനമാണ് രാഹുല്‍ ഗാന്ധി ഒടുവില്‍ നല്‍കിയിട്ടുള്ളത്.

ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിച്ചെടുക്കാന്‍ പറ്റുന്ന മണ്ഡലം ആണെന്ന് പറഞ്ഞ് പലതവണ ആക്ഷേപിക്കപ്പെട്ട മണ്ഡലമാണ് വയനാട്. രണ്ടാം സ്ഥാനം മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞ് ഇനി രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാനിറങ്ങിയാല്‍ വയനാട്ടുകാര്‍ എന്ത് ചെയ്യും എന്ന് പറയാന്‍ പറ്റില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റേയും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റേയും കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര സുരക്ഷിത മണ്ഡലം ഒന്നും അല്ല വയനാട് എന്ന് കൂടി രാഹുല്‍ ഗാന്ധി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കഷ്ടകാലം ആണ് വരുന്നത് എങ്കില്‍, അത് കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ വഴിയും വരും എന്ന് സാരം!!!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election 2019: will it be good for Rahul Gandhi to contest in Wayanad Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X