കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയഴുത്ത് തുടങ്ങി; ഇടതിന്റേയും വലതിന്റേയും കണക്കുകൂട്ടലുകള്‍ ഫലിക്കുമോ ബിജെപി അക്കൗണ്ട് തുറക്കുമോ?

  • By ബി. ആനന്ദ്
Google Oneindia Malayalam News

Recommended Video

cmsvideo
വിധിയഴുത്ത് തുടങ്ങി, ഇത്തവണ BJP അക്കൗണ്ട് തുറക്കുമോ?

നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നതിനു പിന്നാലെ ലോക്‌സഭയിലും കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയെത്തുമോ? സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും പെട്ടിയിലാക്കുമെന്ന കോണ്‍ഗ്രസിന്റെ കണക്കെടുപ്പ് സാക്ഷാത്ക്കരിക്കുമോ? പരമാവധി സീറ്റുകളില്‍ വിജയം നേടണമെന്ന സിപിഎമ്മിന്റെ ആഗ്രഹം സഫലമാകുമോ?ദേശീയ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായി കേരളത്തിലെ വോട്ടിംഗ് ആരംഭിച്ചതോടെ ഇതിനുള്ള ഉത്തരമെഴുത്തും മലയാളികള്‍ തുടങ്ങിക്കഴിഞ്ഞു.

<strong>പിണറായിയില്‍ വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി! വോട്ടിങ്ങ് യന്ത്രം പണിമുടക്കി! കാത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി, ആദ്യ പ്രതികരണം ഇങ്ങനെ</strong>പിണറായിയില്‍ വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി! വോട്ടിങ്ങ് യന്ത്രം പണിമുടക്കി! കാത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി, ആദ്യ പ്രതികരണം ഇങ്ങനെ

ബിജെപി അക്കൗണ്ട് തുറക്കുമോ?

ബിജെപി അക്കൗണ്ട് തുറക്കുമോ?

കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള എല്ലാ പശ്ചാത്തലവും ഇവിടെയുണ്ടെന്ന് സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങളും ബിജെപി കേന്ദ്ര നേതൃത്വവും ഒരുപോലെ വിലയിരുത്തുന്നു. തിരുവനന്തപുരത്തേക്ക് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍സ്ഥാനം രാജിവെപ്പിച്ച് കൊണ്ടുവന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. തിരുവനന്തപുരവും പത്തനംതിട്ടയും ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് കൂടുതല്‍ കേന്ദ്രീകൃതമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തി അതില്‍ നിന്നും പരമാവധി വിജയം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ബിജെപി തന്ത്രം. ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നം പരമാവധി വൈകാരികമായി മുതലെടുത്ത് ഹിന്ദുത്വ ഏകീകരണത്തിലൂടെ വിജയം സാധ്യമാക്കുകയെന്ന സമവാക്യമാണ് ബിജെപി രൂപപ്പെടുത്തിയിരിക്കുന്നത്.

മുന്നൊരുക്കങ്ങൾ ഇങ്ങനെ

മുന്നൊരുക്കങ്ങൾ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരൊക്കെ പലവട്ടം കേരളത്തിലെത്തി പ്രചാരണം നടത്തി.
മറ്റൊരിക്കലും ഉണ്ടാകാത്ത വിധം ഹിന്ദു ഏകീകരണം ഇക്കുറി ദൃശ്യമാണെന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പക്ഷെ അത് മുതലെടുക്കാനാകുന്ന തരത്തില്‍ ബിജെപി എന്ന സംഘടന സംവിധാനം സജ്ജമായിരുന്നുവോയെന്ന വലിയ ചോദ്യം ബാക്കിയാണ്. പലതായി പിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാനത്തെ ബിജെപി സംവിധാനത്തിന് തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ അടിയൊഴുക്കുകളെ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമോ?

കോൺഗ്രസ് മുന്നേറ്റമോ?

കോൺഗ്രസ് മുന്നേറ്റമോ?

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ വന്നു മത്സരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം മറ്റൊരു തരത്തില്‍ കൂടി ദേശീയ ശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കോണ്‍ഗ്രസ് തങ്ങള്‍ക്ക് തികച്ചും അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ഇവിടെ രൂപപ്പെട്ടിരിക്കുന്നതായി വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 20ല്‍ 12 മുതല്‍ 16 വരെ സീറ്റുകളില്‍ തങ്ങള്‍ വിജയിക്കുമെന്നും അവര്‍ കരുതുന്നു. അതേസമയം, കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളും കുറവല്ല. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ തന്റെ കാര്യത്തില്‍ പല നേതാക്കളും വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി കേന്ദ്ര നേതാക്കളെ അറിയിക്കേണ്ട സാഹചര്യം ഉണ്ടായി. കോഴിക്കോട്ടെ സ്ഥാനാര്‍ഥി എം. കെ. രാഘവന്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ പെട്ട് വിവാദത്തിലായി. കാസര്‍ഗോട് അടക്കം മറ്റു പല മണ്ഡലങ്ങളിലും പ്രശ്‌നങ്ങളുണ്ടായി.

ആത്മവിശ്വാസത്തോടെ ഇടത് ക്യാംപ്

ആത്മവിശ്വാസത്തോടെ ഇടത് ക്യാംപ്

ഇടത് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ കൂടുതല്‍ ചിട്ടയായി നടന്നു. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തി മററാര്‍ക്കും മുന്‍പെ പ്രചാരണം ആരംഭിച്ചു. സിപിഎം മെഷിണറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. പക്ഷെ അവരേയും പലതും അലോസരപ്പെടുത്തുന്നുണ്ട്. പല ഇടങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് രഹസ്യ ബാന്ധവം നടത്തുമെന്നും വോട്ട് കച്ചവടം നടത്തുമെന്നുമൊക്കെ സിപിഎം നേതൃത്വം പറയുന്നത് അതുകൊണ്ടാവണം.
എന്തായാലും നാളുകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ ലോക്‌സഭയിലേക്കുള്ള പോളിംഗ് കേരളത്തില്‍ ആരംഭിച്ചു.

ആര് ജയിക്കും?

ആര് ജയിക്കും?

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തെ 74.02 നേക്കാള്‍ വര്‍ധിക്കാനാണ് സാധ്യത. രാവിലെ ഏഴിനാരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് പൂര്‍ത്തിയാകും. ഇക്കുറി 2.61 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. അതില്‍ 2,88,191 പുതിയ വോട്ടര്‍മാരും. ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നം, ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങള്‍, പ്രളയവും ശേഷവും തുടങ്ങി ദൃശ്യവും അദൃശ്യവുമായ നിരവധി അനവധി കാര്യങ്ങള്‍ കണക്കിലെടുത്താവും വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തുക.

English summary
Lok Sabha polls 2019 phase 3: Kerala 20 constituencies to cast vote today. Final updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X