• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

തിരുവനന്തപുരം: അങ്ങനെ കാത്ത് കാത്തിരുന്ന് ആ ദിവസമെത്തി. പതിനേഴാം ലോക്സഭയിലേക്ക് മൂന്നാം ഘട്ടത്തിൽ മറ്റ് 96 മണ്ഡലങ്ങൾക്കൊപ്പം കേരളവും വോട്ട് കുത്തുകയാണ് ഇന്ന്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടത്തിലായാണ് വോട്ടെടുപ്പ്. ഇടതും വലതും ശക്തമായ പോരാട്ടം നടത്തുന്ന കേരളത്തിൽ ബലം പരീക്ഷിക്കാൻ ബിജെപിയും ഉണ്ട്. രാഹുൽ ഗാന്ധി കൂടി എത്തിയതോടെ കേരളം ശരിക്കും ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി. വോട്ടെടുപ്പ് ദിവസം കേരളത്തിലെ 20 മണ്ഡലങ്ങളെയും കുറിച്ചുള്ള വിശകലനങ്ങൾ വായിക്കൂ...

ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?

ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!!

നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!!

ആറ്റിങ്ങൽ: ഇടതുകോട്ട കാക്കാൻ എ സമ്പത്ത്... തിരിച്ചുപിടിക്കാൻ അടൂർ പ്രകാശ്... അട്ടിമറിക്കാൻ ശോഭ സുരേന്ദ്രൻ.. സ്ഥാനാർഥികൾ മൂവരും ഒന്നിനൊന്ന് മികച്ചവര്‍... ചൂട് കൂട്ടാൻ ശബരിമലയും... കാത്തിരിക്കുന്നത് ത്രികോണമത്സരം?

രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളി വൻ കോമഡിയാകുമോ?? എന്തും സംഭവിക്കും വയനാട്ടിൽ?

അമേഠിയിൽ തോൽവി ഉറപ്പായത് കൊണ്ടാണോ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത്? സ്മൃതി ഇറാനി പഴയ സ്മൃതി ഇറാനിയല്ല... രണ്ടും കൽപ്പിച്ച് ബിജെപി... ഇതാണ് അമേഠിയിലെ ആ കണക്കുകൾ കാണൂ!

സുരേഷ് ഗോപി അത്ഭുതം സൃഷ്ടിക്കുമോ? പടലപ്പിണക്കം സിപിഐക്ക് പണിയാകുമോ? ടിഎൻ പ്രതാപന്‍ കോൺഗ്രസിന്റെ പ്രതീക്ഷ കാക്കുമോ? എന്തും സംഭവിക്കാം... തൃശ്ശൂരിൽ പോരാട്ടപ്പൂരം; 3 മുന്നണികൾക്കും പ്രതീക്ഷകളുടെ കുടമാറ്റം!

ഒളിക്യാമറ വിവാദം എംകെ രാഘവന് തിരിച്ചടിയാകുമോ? കോഴിക്കോട് തിരിച്ചുപിടിക്കാൻ കച്ചകെട്ടി പ്രദീപ് കുമാർ!! ശബരിമല വോട്ടാക്കാൻ ബിജെപി... സ്റ്റിംഗ് ഓപ്പറേഷനും സ്ഥാനാർഥിയുടെ അറസ്റ്റും പെയ്ഡ് സ്റ്റോറി വിവാദവും കത്തുന്ന കോഴിക്കോട്!!

കോട്ടയത്ത് മാണിയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ്... നാഥനില്ലാത്ത കേരള കോൺഗ്രസിന് ജീവന്മരണ പോരാട്ടം.. തിരിച്ചുപിടിക്കാൻ സിപിഎം, പിസി തോമസിൽ പ്രതീക്ഷ വെച്ച് ബിജെപി.. കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!!

പാലക്കാട് ശക്തമായ ത്രികോണ മത്സരം... സീറ്റ് നിലനിർത്താൻ എംബി രാജേഷ് വിയർക്കും.. ആത്മവിശ്വാസത്തോടെ ശ്രീകണ്ഠൻ.. കൃഷ്ണകുമാർ അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിൽ ബിജെപി...

എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം... ശ്രദ്ധേയത നേടാൻ പതിനെട്ടടവും പയറ്റി അൽഫോൺസ് കണ്ണന്താനം...

ലോക്സഭയിലേക്ക് ''ഓള് പോകുമോ അതോ ഓനോ''... പോരാട്ടച്ചൂടില്‍ കണ്ണൂര്‍ എന്ന ചുവന്ന മണ്ണ്... നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പികെ ശ്രീമതി.. വിവാദക്കുരുക്കിൽ സുധാകരൻ.. ബിജെപിക്ക് വേണ്ടി സികെപി എന്ന വെറ്ററൻ..

English summary
Lok Sabha polls 2019 phase 3: Kerala all 20 constituencies analysis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more