കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിന്‍റെ മോനേ എന്ന് മലയാളം, ഇംഗ്ലീഷിൽ ഓഹ് മൈ സൺ.. സാൾട്ട് മാംഗോ ട്രീ തോൽക്കും ഗൂഗിൾ ട്രാൻസ്ലേഷൻ!!

  • By Desk
Google Oneindia Malayalam News

തലക്കെട്ടിൽ കണ്ട വാക്ക് ആരെങ്കിലും ഗൂഗിളിന്റെ മലയാളം ടു ഇംഗ്ലീഷ് തർജമ സംവിധാനത്തിൽ ഇട്ട് നോക്കിയിട്ടുണ്ടോ. ഞെട്ടിപ്പോകും ഇതിന്റെ തർജമ കണ്ടാൽ. ഓ മൈ സൺ എന്നായിരിക്കും ഗൂഗിൾ ഇതിനെ ട്രാൻസ്ലേറ്റ് ചെയ്ത് തരിക. സെർച്ച് ചെയ്ത നിങ്ങൾ ആരായി. ഇനി ഗൂഗിളിനോട് പോ മോനേ ദിനേശാ എന്ന് പറഞ്ഞാൽ ഗുഗിൾ ഇംഗ്ലീഷിൽ തിരിച്ചുപറയും - ഗോ ഓൺ മുനേ ദിനാസേ! എങ്ങനെയുണ്ട്?

<strong>നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??</strong>നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

<strong>ഈ നടിയാണ് ആ കൂട്ടുകാരി... നടി അജിന മേനോന്റെ നഗ്നവീഡിയോ വൈറലാക്കിയത് കോഴിക്കോട് ബിരിയാണിക്ക് വേണ്ടി അടിയുണ്ടാക്കിയ അതേ സീരിയൽ നടി!!</strong>ഈ നടിയാണ് ആ കൂട്ടുകാരി... നടി അജിന മേനോന്റെ നഗ്നവീഡിയോ വൈറലാക്കിയത് കോഴിക്കോട് ബിരിയാണിക്ക് വേണ്ടി അടിയുണ്ടാക്കിയ അതേ സീരിയൽ നടി!!

ആരാണ് വില്ലൻ?

ആരാണ് വില്ലൻ?

ഇവിടെ അങ്ങനെ പ്രത്യേകിച്ച് ആരും വില്ലനൊന്നുമല്ല. ഭാഷ കൃത്യമായി അറിയാതെ പരിഭാഷപ്പെടുത്താൻ പോയാൽ ആർക്കായാലും അബദ്ധം പറ്റും. മോഹൻലാലിന്റെ പ്രസിദ്ധമായ സാള്‍ട്ട് മാംഗോ ട്രീ ഓർമയില്ലേ. ഉപ്പ് മാവിന് സാൾട്ട് മാംഗോ ട്രീ എന്ന് പറഞ്ഞുകൊടുക്കുന്ന സ്കൂൾ മാഷിനെ പോലെയാണ് ഇന്ത്യൻ ഭാഷകളുടെ തർജ്ജമയിലേക്ക് വരുമ്പോൾ ഗൂഗിളും.

ഇതിപ്പോ അവൾക്കാണോ വട്ട്

ഇതിപ്പോ അവൾക്കാണോ വട്ട്

അവൾക്ക് വട്ടാണ് എന്ന് മലയാളത്തിലടിച്ചാൽ ഗൂഗിൾ സായ്പ്പ് പറഞ്ഞുതരും ഷീ ഈസ് ഓക്കേ എന്ന്. ഇതിപ്പോ സലിംകുമാറ് ചോദിച്ച പോലെ ഗൂഗിളിനാണോ വട്ട് അതോ നമുക്കാണോ വട്ട് എന്ന മട്ടിലിരിക്കും നമ്മൾ. അവന്‍ എന്റെ ചങ്കാണ് എന്ന് ഗൂഗിളിനോട് പറഞ്ഞാൽ ഗൂഗിൾ പറയും ഹി ഈസ് മൈ സിസ്റ്റർ എന്ന്.

പോക്കും വരവും ഭയങ്കര രസകരമാണ്

പോക്കും വരവും ഭയങ്കര രസകരമാണ്

പോകുക വരിക പോടോ ഇതൊക്കെയാണ് ഗൂഗിളിനെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന മലയാളം വാക്കുകൾ. താൻ പോടോ എന്ന് മലയാളത്തിൽ പറഞ്ഞാൽ അതിന്റെ ഇംഗ്ലീഷ് ഗൂഗിൾ ഐ വിൽ ഗോ എന്നാക്കും. എന്നാൽ ഐ വിൽ ഗോ എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ ഞാൻ പോകാം എന്ന് കൃത്യമായി പറഞ്ഞുതരും.

മലയാളം ടു ഇംഗ്ലീഷാണ് പ്രശ്നം

മലയാളം ടു ഇംഗ്ലീഷാണ് പ്രശ്നം

പോടീ എന്ന് മലയാളത്തിൽ പറഞ്ഞാൽ ബൈ എന്നാകും ഗൂഗിൾ പറയുക. പോടാ എന്ന് പറഞ്ഞാലോ ഡു നോട്ട് ക്രൈ എന്നും. - ഈ ജന്മത്തിൽ ഗൂഗിളിന് മലയാളത്തെ കീഴടക്കാൻ പറ്റില്ല എന്നാണ് ഇതൊക്കെ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന വിദഗ്ധർ പറയുന്നത്. ഓരോരുത്തരുടെ കംപ്യൂട്ടറിൽ നിന്ന് നോക്കിയാൽ ഓരോ റിസൾട്ടാണ് കിട്ടുക എന്നതും രസകരം തന്നെ.

എന്തിഷ്ടമാണെന്നോ

എന്തിഷ്ടമാണെന്നോ

നിന്നോട് എന്തിഷ്ടമാണെന്നോ എന്ന് പറഞ്ഞാൽ ഗൂഗിൾ പറയും യൂ നോ വാട്ട് യൂ ലൈക്ക് എന്ന്. ഇത് കേട്ട് താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന് എന്ന പപ്പുവിൻറെ ഡയലോഗ് കേട്ട പോലെ ഇരിക്കും. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞാല്‍ മാന്യനായി പറഞ്ഞു തരും ഐ ലൈക്ക് യൂ എന്ന്. എല്ലാ വാക്കുകളിലും ഈ പ്രശ്നമില്ല എന്ന് സാരം.

ഇപ്പോ പറയാനെന്ത് കാരണം

ഇപ്പോ പറയാനെന്ത് കാരണം

ഇക്കാര്യങ്ങളൊക്കെ ഇപ്പോൾ പറയാനെന്താണ് കാരണം എന്നല്ലേ, മുംബൈ റെയിൽവേ സ്റ്റേഷനിൽ കാൽനട യാത്രക്കാർ ഉപയോഗിക്കുന്ന മേൽപ്പാലത്തിൽ ഒട്ടിച്ച് വെച്ചിരിക്കുന്ന അബദ്ധങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇംഗ്ലീഷിൽ പറഞ്ഞതിന്റെ നേർ വിപരീതമാണ് മറാത്തിയിൽ അടുത്ത് തന്നെ ഉള്ളത്. ചോദ്യം ചെയ്തപ്പോൾ ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ച് ചെയ്തതാണ് എന്ന് റെയിൽവേ അധികൃതരുടെ മറുപടി.

English summary
Lost over Google translate.. funny Malayalam to English translations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X