കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? ശിവരാത്രി മാഹാത്മ്യത്തിനു പിന്നിലെ കഥകൾ ഇങ്ങനെ!!

  • By Desk
Google Oneindia Malayalam News

ലോകത്തെവിടെയുമുളള ശിവഭക്തര്‍ക്ക് വിശേഷദിനമാണ് മഹാശിവരാത്രി. ശിവരാത്രി ദിനത്തിലുളള ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിടുന്നതും എല്ലാം ഈ ദിനത്തെ ഭക്തിസാന്ദ്രമാക്കുന്നു. ശിവരാത്രി മാഹാത്മ്യത്തിനു പിന്നില്‍ നിരവധി കഥകളുണ്ട്.

പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് മഹാദേവന്‍ സ്വന്തം ഇഷ്ടപ്രകാരം അതുപാനം ചെയ്തു. ഭയചകിതയായ മഹാദേവി ദേവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചതിനാല്‍ വിഷം ഉദരത്തിലെത്താതെ കണ്ഠത്തില്‍ തങ്ങിനിന്നു. എന്നിട്ടെന്തുണ്ടായി എന്ന് നോക്കൂ..

നീലകണ്ഠനായ ശിവൻ

നീലകണ്ഠനായ ശിവൻ

ഭഗവാന്‍ മാരകവിഷത്തിന്റെ ഫലമായി നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ധേഹത്തിനു വിഷബാധയേല്‍ക്കാതിരിക്കാനായി ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു.

ഈ സംഭവത്തിന്റെ ഓര്‍മ്മക്കായി ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നതെന്നു പറയപ്പെടുന്നു. ദേവന്‍തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന്‍ പറഞ്ഞതെന്നും വിശ്വാസമുണ്ട്. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നു.

ശിവപാര്‍വ്വതിമാരുടെ വിവാഹം

ശിവപാര്‍വ്വതിമാരുടെ വിവാഹം

ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്നദിനമായി ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയെ കണക്കാക്കുന്നു. ഈ വിശ്വാസപ്രകാരം ദേവി-ദേവന്‍മാരുടെ വിവാഹം നടന്ന മംഗളദിനമെന്ന പ്രാധാന്യമാണ് ശിവരാത്രിക്കു നല്‍കുന്നത്. ശിവക്തിമാരുടെ കൂടിച്ചേരല്‍ മുഹൂര്‍ത്തമായി കണക്കാക്കി ശിവരാത്രി ആഘോഷിക്കുന്നു.

ശിവഭഗവാന്‍ ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായാണ് ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നത്. മഹാനടനത്തില്‍ സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി ഉണ്ടായി.

മഹാശിവരാത്രിയുടെ മറ്റൊരു കഥ

മഹാശിവരാത്രിയുടെ മറ്റൊരു കഥ

ശിവന്‍ ജ്യോതിരൂപത്തില്‍ പ്രത്യക്ഷമായ പുണ്യമുഹൂര്‍ത്തമെന്നും മഹാശിവരാത്രിക്കുപേരുണ്ട്. പ്രകാശരൂപത്തില്‍, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് ശിവന്‍ പ്രത്യക്ഷനായതും അവരോട് പ്രകാശരൂപത്തിലുളള തന്റെ ആദിയും അന്തവും കണ്ടെത്താന്‍ പറഞ്ഞതും ഇതേ ദിനത്തിലാണെന്നും പറയപ്പെടുന്നു.

ശിവന്റെ തനുജ്യോതിയുടെ ആദ്യാന്തങ്ങള്‍ കണ്ടെത്താനാവാതെ പരാജയപ്പെട്ട വിഷ്ണുവും ബ്രഹ്മാവും തങ്ങളാണ് പ്രപഞ്ചത്തിലെ വലിയവരെന്ന അഹംബോധം വെടിഞ്ഞെന്നും വിശ്വാസമുണ്ട്.

എന്തുകൊണ്ട് മഹാശിവരാത്രി

എന്തുകൊണ്ട് മഹാശിവരാത്രി

തനുജ്യോതിരൂപം പ്രകടമാക്കിയ ദിനമാണ് വിശ്വാസപ്രകാരം മഹാശിവരാത്രി. ലിംഗരൂപത്തില്‍ ശിവന്‍പ്രത്യക്ഷനായതും മഹാശിവരാത്രിയുടെ പുണ്യമുഹൂര്‍ത്തത്തിലാണെന്നത് മറ്റൊരു മറ്റൊരു വിശ്വാസം.. പുണ്യമേറിയ മുഹൂര്‍ത്തമാണ് എല്ലാം കൊണ്ടും ശിവരാത്രി..

കലയുടെയും നാട്യത്തിന്റെയും ദേവനായ ശിവന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന മഹാശിവരാത്രിദിനത്തില്‍ പ്രശസ്തക്ഷേത്രങ്ങളായ കൊണാര്‍ക്ക്, ഖജുരാഹോ, ചിദംബരം ഇവിടങ്ങളില്‍ പ്രഗത്ഭരുടെ ന്യത്തോത്സവങ്ങള്‍ നടത്തുന്നു.

English summary
Maha Shivaratri a Hindu festival celebrated annually in honour of Lord Shiva, read more about Shivaratri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X