കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മഹാശിവരാത്രി... പ്രാര്‍ഥനയുമായി ലക്ഷങ്ങൾ... കാണാം കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ!!

  • By Desk
Google Oneindia Malayalam News

ഐതീഹ്യപ്രകാരം ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുളള സ്ഥങ്ങളിലായി 108 ശിവക്ഷേത്രങ്ങള്‍ പരശുരാമന്‍ നിര്‍മ്മിച്ചു. ഇവയില്‍ 12 ശിവക്ഷേത്രങ്ങള്‍ ഏറെപ്രാധാന്യം അര്‍ഹിക്കുന്നു. ദ്വാദശ ശിവാലയങ്ങളെന്നറിയപ്പെടുന്ന 12 ശിവക്ഷേത്രങ്ങള്‍ - ഗോകര്‍ണ്ണം മഹാബലേശ്വരക്ഷേത്രം (കര്‍ണ്ണാടക), തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കൊട്ടിയൂര്‍, പെരുവനം മഹാദേവക്ഷേത്രം, കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം, ചെങ്ങന്നൂര്‍ ക്ഷേത്രം, കണ്ടിയൂർ ക്ഷേത്രം, ശുചീന്ദ്രം ക്ഷേത്രം. ഇവയില്‍ ചിലക്ഷേത്രങ്ങളെപ്പറ്റി വായിക്കാം....

<strong>ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി... വ്രതാനുഷ്ഠാനങ്ങളുടെ മഹാശിവരാത്രി.... ഏറ്റവും ശ്രേഷ്ഠമായ വ്രതം, ശിവരാത്രി വ്രതം.. എന്തുകൊണ്ട്? എന്താണ് ശിവരാത്രി വ്രതത്തിന്റെ പ്രത്യേകത? </strong>ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി... വ്രതാനുഷ്ഠാനങ്ങളുടെ മഹാശിവരാത്രി.... ഏറ്റവും ശ്രേഷ്ഠമായ വ്രതം, ശിവരാത്രി വ്രതം.. എന്തുകൊണ്ട്? എന്താണ് ശിവരാത്രി വ്രതത്തിന്റെ പ്രത്യേകത?

വൈക്കം മഹാദേവക്ഷേത്രം

വൈക്കം മഹാദേവക്ഷേത്രം

കോട്ടയം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പുരാതന ക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ്. ത്രേതായുഗംമുതല്‍ ഭക്തര്‍ ആരാധിച്ചു വരുന്നതാണ് ക്ഷേത്രത്തിലേ ശിവലിംഗമെന്ന് പറയപ്പെടുന്നു. വൈക്കത്തപ്പനായാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. വലിപ്പംകൊണ്ട് സംസ്ഥാനത്തെ വലിയക്ഷേത്രങ്ങളുടെ കൂട്ടത്തിലാണ് വൈക്കം ക്ഷേത്രം. ക്ഷേത്രവും പരിസരവും എട്ടേക്കറോളം വരുന്ന സഥലത്തായി സ്ഥിതി ചെയ്യുന്നു.

ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

അമ്പരിപ്പിക്കുന്ന നിർമിതി

അമ്പരിപ്പിക്കുന്ന നിർമിതി

ക്ഷേത്രത്തിലേക്കു കടന്നു ചെല്ലുമ്പോള്‍ നിര്‍മ്മിതിയിലെ പ്രത്യകതകള്‍ കാഴ്ചക്കാരെ അമ്പരിപ്പിക്കും. ഒറ്റത്തടിയില്‍ തീര്‍ത്ത കവാടവും ഒറ്റക്കല്ലില്‍ തീര്‍ത്ത ശ്രീകോവിലും വാസ്തുവിദ്യയുടെ പ്രൗഡി കാട്ടിത്തരും. ആറുപടി കടന്നു വേണം വൈക്കപ്പനെ വണങ്ങാന്‍. കാമ, ക്രോധ, ലോഭ, മോഹ, മത, മാത്സര്യങ്ങളുടെ പടികള്‍ കടന്നു ശുദ്ധരായി വേണം ഭഗവദ് സന്നിധിയില്‍ എത്തേണ്ടത് എന്നതാണ് ആറുപടികള്‍ നല്‍കുന്ന സന്ദേശം.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ ക്ഷേത്രം. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശ്ശനം പ്രസിദ്ധമാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് കുംഭമാസത്തില്‍ ഏഴരപ്പൊന്നനദര്‍ശ്ശനം നടക്കുക. പത്തുദിസവമാണ് ക്ഷേത്രോത്സവം. എട്ടാംനാളില്‍ അര്‍ദ്ധരാത്രിയോടെ ഏഴരപ്പൊന്നാനദര്‍ശ്ശനം നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങാണിത്. ചടങ്ങിന്റെ ഭാഗമായി ദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് ആനയിക്കുന്നു. ആനപ്പുറത്തേറിയ ദേവന്റെ തിടമ്പിന്റ ഇരുഭാഗങ്ങളിലുമായി ഏഴുപൊന്നാനകളെയും താഴെയായി അരപൊന്നാനയും വെക്കുന്നു.

ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

ഏഴരപ്പൊന്നനപ്പുറത്തേറും ശിവൻ

ഏഴരപ്പൊന്നനപ്പുറത്തേറും ശിവൻ

ഏഴരപ്പൊന്നനപ്പുറത്തേറി ദേവന്‍ വരുന്നു എന്നാണ് സങ്കല്പം. ദര്‍ശ്ശനം പുണ്യകരവും ഐശ്വര്യദായകവുമെന്ന് വിശ്വാസം. പതിമൂന്നു കിലോ സ്വര്‍ണ്ണമാണ് പൊന്നാന നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന്. രണ്ടടിപൊക്കമാണ് വലിയ ഏഴാനകള്‍ക്കുളളത്. ഒരടിയാണ് അര ആനയുടെ പൊക്കം. ആനയുടെ രൂപങ്ങള്‍ പ്ലാവിന്‍ തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സ്വര്‍ണ്ണത്തിന്റെ ആവരണം നല്‍കിയിരിക്കുന്നു. .തിരുവതാംകൂര്‍രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ, ദേവനു സമര്‍പ്പിച്ചതാണ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആനകളെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രഭിത്തിയിലെ ശിവന്റെ പ്രദോഷനൃത്തം ചുവര്‍ചിത്രം കലാമൂല്യമേറിയതാണ്.

കണ്ടിയൂര്‍ മഹാദേവക്ഷേത്രം

കണ്ടിയൂര്‍ മഹാദേവക്ഷേത്രം

പുരാതനമായ കണ്ടിയൂര്‍ക്ഷേത്രം ആലപ്പുഴയില്‍ മാവേലിക്കരക്കടുത്തായി സ്ഥിതിചെയ്യുന്നു. പതിന്നാലാം നൂറ്റാണ്ടിലെ പ്രാചീന കൃതിയായ ഉണ്ണുനീലി സന്ദേശത്തില്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്. ദക്ഷിണകാശി എന്നപേരിലും ഈ മഹാക്ഷേത്രം അറിയപ്പെടുന്നു. പരശുരാമന്‍ നിര്‍മ്മിച്ച 108 ശിവക്ഷേത്രങ്ങളിലാണ് കണ്ടിയൂര്‍ക്ഷേത്രത്തിന്റെ സ്ഥാനം. ശിവന്‍ , ബ്രഹ്മാവിന്റെ ശിരസറുത്തിടത്താണ് കണ്ടിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നും ഐതീഹ്യമുണ്ട്. ശിവന് ശ്രീകണ്ഠന്‍ എന്നപേരു ലഭിച്ചതിനു പിന്നിലുളള സംഭവകഥയും ഇതാണെന്നു പറയപ്പെടുന്നു. .മാര്‍ക്കണ്ഡേയമുനിയുടെ പിതാവായ കൗശികമുനിക്ക് ഗംഗാസ്‌നാനത്തിനിടയില്‍ ലഭിച്ച കിരാതമൂര്‍ത്തിവിഗ്രഹം പ്രതിഷ്ഠിക്കാനായി ശ്രേഷഠസ്ഥലം തേടി എത്തിയത് കണ്ടിയൂരിലാണെന്നും അങ്ങനെ ക്ഷേത്രം നിര്‍മ്മിച്ചെന്നും കഥയുണ്ട്.
(ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.)

ശിവന്റെ മൂന്ന് ഭാവങ്ങൾ

ശിവന്റെ മൂന്ന് ഭാവങ്ങൾ

രാവിലെ, ദക്ഷിണമൂര്‍ത്തിഭാവത്തിലും ഉച്ചുപൂജക്ക് ഉമാമഹേശ്വരനായും വൈകിട്ട് കിരാതമൂര്‍ത്തിയായും ശിവനെ ആരാധിക്കുന്നിടമാണ് കണ്ടിയൂര്‍ക്ഷേത്രം. രാവിലെ വണങ്ങിയാല്‍ അറിവും, ഉച്ചക്ക് ദാമ്പത്യ സൗഖ്യവും, വൈകിട്ട് തടസങ്ങളകറ്റി കാര്യവിജയവും നല്‍കുന്ന ദേവനാണ് ഭക്തര്‍ക്ക് കണ്ടിയൂരപ്പന്‍. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുനിന്ന് നിന്നുകൊണ്ട് അഞ്ചു താഴികക്കുടങ്ങളെ ദര്‍ശിച്ച് ശിവനെ പഞ്ചമുഖ ഭാവത്തില്‍ ആരാധിക്കാനാവും എന്നതും പ്രത്യേകതയാണ്. കൈലാസയാത്രക്ക പകരമാണ് ഈ പ്രാര്‍ത്ഥനയെന്നാണ് സങ്കല്പ്പം. പന്ത്രണ്ട് ഉപദേവതകള്‍ പ്രധാന ആരാധനമൂര്‍ത്തിക്കു പുറമെ ക്ഷേത്രത്തില്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. 108 ദേവതകളുടെ സാന്നിധ്യം കണ്ടിയൂര്‍ ക്ഷേത്രത്തിലുണ്ടെന്നതാണ് സങ്കല്പ്പം.
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

ചരിത്രത്തിലെ കണ്ടിയൂര്‍ ക്ഷേത്രം

ചരിത്രത്തിലെ കണ്ടിയൂര്‍ ക്ഷേത്രം

കേരളചരിത്രത്തിലും ക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. കൊല്ലവര്‍ഷം നിലവില്‍ വന്ന കാലംവരേക്കും കണ്ടിയൂരാബ്ദം എന്നപേരില്‍, ക്ഷേത്രപുനര്‍നിര്‍മ്മാവുമായി ബന്ധപ്പെട്ടുളള വര്‍ഷം നിലവിലുണ്ടായിരുന്നു. കുലശേഖര രാജവംശത്തിലെ, രാജശേഖരവര്‍മ്മയുടെ ഭരണകാലത്തായിരുന്നു കണ്ടിയൂര്‍ ക്ഷേത്രവുമായി ബന്ധപ്പടുത്തി കാലത്തെ രേഖപ്പെടുത്തിയിയത്. നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍കൊണ്ട് ശ്രദ്ധേയമാണ് ക്ഷേത്രം .കല്ലില്‍തീര്‍ത്ത ശില്പചാതുര്യം അതിശയിപ്പിക്കുന്നതാണ്. പ്രാചിനമായ രേഖകളും കല്ലില്‍കൊത്തിയചരിത്രരേഖകളും ഈ ക്ഷേത്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യം ഏറെയുളള ക്ഷേത്രമായാണ് കണ്ടിയൂര്‍ മഹാദേവക്ഷേത്രം കണക്കാക്കപ്പെടുന്നത്. പത്തടി ഉയരമുളള ക്ഷേത്രമതിലിനെപ്പറ്റിയും കഥകളുണ്ട്. ഗജപ്രതിഷ്ഠ( ആനയുടെ പിന്‍ഭാഗം) മാതൃകയില്‍ നിര്‍മ്മിച്ചിട്ടുളള മതില്‍ ഒരൊറ്റരാത്രികൊണ്ട് ശിവന്റെ ഭൂതഗണങ്ങള്‍ തീര്‍ത്തതാണ് എന്നാണ് ഐതിഹ്യം. വിശാലമാണ് ക്ഷേത്രവും പരിസരപ്രദേശവും.
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

വടക്കുനാഥക്ഷേത്രം

വടക്കുനാഥക്ഷേത്രം

അതിപ്രശസ്തമാണ് തൃശ്ശൂരിലെ വടക്കുംനാഥശിവക്ഷേത്രം. കേരളത്തില്‍ പരശുരാമന്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ ആദ്യത്തേത് എന്നഖ്യാതി വടക്കുംനാഥക്ഷേത്രത്തിനാണ്. തെക്കെ ഇന്‍ഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിന്റെ നാലുദിക്കുകളിലുമായുളള നാലുഗോപുരങ്ങള്‍ ഇവിടുത്തെപ്രത്യേകതയാണ്. കേരളിയ വാസ്തുവിദ്യയുടെ ഭംഗി ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ആരാധനാ രീതിയിലെ ചിട്ടകളിലും പ്രത്യകതയുളള ക്ഷേത്രമാണിത്. വിശേഷദിവസങ്ങളായ പൂരം, ശിവരാത്രി ദിവസങ്ങളില്‍ മാത്രമാണ് തെക്കേഗോപുരനട തുറക്കുക. നെയ്യഭിഷേകവും, ശംഖാഭിഷേകവുമാണ് പ്രധാനപ്പെട്ട വഴിപാടുകള്‍. ദേവന്മാരുടെ സാന്നിധ്യം വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ തൃപ്പുകതൊഴല്‍ പ്രസിദ്ധമാണ്. ക്ഷേത്രത്തിന്റെ കൂത്തമ്പലത്തിനടുത്തുളള ഇലഞ്ഞിത്തറയിലാണ് പേരുകേട്ട ഇലഞ്ഞിത്തറമേളം നടക്കുന്നത്. തൃശ്ശൂര്‍പൂരവുമായി ബന്ധപ്പെട്ട് പ്രശസ്തമാണ് വടക്കുംനാഥക്ഷേത്രം.

രാജരാജേശ്വരക്ഷേത്രം

രാജരാജേശ്വരക്ഷേത്രം

കണ്ണൂരില്‍ തളിപ്പറമ്പിലുളള രാജരാജേശ്വരക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. ശിവനാമങ്ങളിലൊന്നാണ് രാജരാജേശ്വരന്‍. രാജരാജേശ്വരനെന്നാല്‍ രാജക്കന്മാരുടെ രാജാവ് അഥവാ ചക്രവര്‍ത്തിയുടെ ദേവന്‍. പെരുതൃക്കോവിലപ്പനെന്ന പേരിലും ഇവിടുത്തെ മൂര്‍ത്തി അറിയപ്പെടുന്നു. ശക്തിപീഠങ്ങളിലൊന്നായി കണക്കാക്കുന്ന ക്ഷേത്രം കൂടിയാണിത്. ദക്ഷയാഗത്തില്‍ പങ്കെടുത്ത് അപമാനിതയായ സതിയുടെ ജീവത്യാഗത്തില്‍ മനംനൊന്ത് ശിവന്‍ സതിയുടെ ജീവനറ്റ ശരീരവുമായി താണ്ഡവമാടിയപ്പോള്‍ ദേവിയുടെ ശിരസ് വീണിടമെന്ന വിശ്വാസവും ഈ ക്ഷേത്രത്തെപ്പറ്റിയുണ്ട്. രാജരാജേശ്വരി ക്ഷേത്രമെന്നും ഇവിടം അറിയപ്പെടാനുളള കാരണമിതാണ്.
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

രാജരാജേശ്വരി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

രാജരാജേശ്വരി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

പ്രാചീനരേഖകളില്‍ ശിര്‍പീഠമെന്ന പേരിലും ക്ഷേത്രം പ്രതിപാദിക്കുന്നു. രാവണവിജയശേഷം ലങ്കയില്‍ നിന്നുളളയാത്രാമധ്യേ രാമന്‍ ഇവിടെയെത്തി ദേവനെ വണങ്ങിയെന്നും പറയപ്പെടുന്നു. നമസ്‌ക്കാരമണ്ഡപത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനു പിന്നിലുളള കാരണവും ഇതാണ്. സ്ത്രീകളുടെ പ്രവേശനസമയത്തിന് നിയന്ത്രണമുളള ക്ഷേത്രമാണിത്. പകല്‍സമയം സ്ത്രീകള്‍ക്ക് നാലമ്പലത്തിനുളളില്‍ പ്രവേശനം നിഷിദ്ധമാണ്. അത്താഴപൂജക്കുശേഷം പ്രവേശിക്കാം. ഈ സമയത്താണത്രെ ദേവന്‍ പാര്‍വ്വതിദേവിക്കൊപ്പം സന്തോഷഭാവത്തില്‍ ഇരിക്കുന്നത് . അതിനാല്‍ സ്ത്രീപ്രവേശനത്തിനുളള ശരിയായ സമയം ഇതാണെന്ന് പറയപ്പെടുന്നു്. കൊടിമരമില്ലാത്ത ക്ഷേത്രമെന്ന അപൂര്‍വ്വതയും രാജരാജേശ്വരക്ഷേത്രത്തിനുണ്ട്.
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ.

രാജരാജേശ്വരി ക്ഷേത്രവും ടിപ്പുവും

രാജരാജേശ്വരി ക്ഷേത്രവും ടിപ്പുവും

കോഴിക്കോട് സാമൂതിരിമാരുടെ ആരാധനാമൂര്‍ത്തിയായിരുന്നു രാജരാജേശ്വരന്‍. ഒരിക്കല്‍ അതിഭക്തനായ ഒരു സാമൂതിരി രാജാവ് ദേവനോടുളള ഭക്തിയിലലിഞ്ഞ് ശ്രീകോവിലിലേക്ക് വിലയം പ്രാപിച്ചു എന്നും കഥകളുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിന്റെ ഭിമന്‍ഗോപുരകവാടം ആക്രമിക്കപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ രക്ഷക്കായി ഭഗവനോട് മേല്‍ശാന്തി രാപ്പകലില്ലാതെ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചെന്നും തുടര്‍ന്ന് ഒരു സര്‍പ്പം ടിപ്പുവിന്റെ സൈന്യത്തലവനെ ദംശിച്ചെന്നും പടയാളികളെ ഭയപ്പെടുത്തിയെന്നും അതിലൂടെ അക്രമം അവസാനിപ്പിച്ച് ടിപ്പുവിന്റെ സേന മടങ്ങിയെന്നും കഥകളുണ്ട്. ഈ ക്ഷേത്രത്തിലെ ബലിക്കല്ലും സാധാരണക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.

കൊട്ടിയൂർ ക്ഷേത്രം - ദക്ഷിണകാശി

കൊട്ടിയൂർ ക്ഷേത്രം - ദക്ഷിണകാശി

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലുളള പ്രശസ്ത ശിവക്ഷേത്രമാണിത്. ദക്ഷിണകാശി എന്നും അറിയപ്പെടുന്നു. അക്കരെക്കൊട്ടിയുരും, ഇക്കരെക്കൊട്ടിയൂരും രണ്ട് ക്ഷേത്രങ്ങളാണിവിടെ ഉളളത്. ഇക്കരെക്കൊട്ടിയൂരിലാണ് നിത്യപൂജയും ആരാധനയും നടക്കുക. അക്കരെക്കൊട്ടിയൂരില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആരാധന നടക്കുക. ഇടവം-മിഥുനമാസത്തിലായി നടക്കുന്ന വൈശാഖോത്സവത്തിലാണ് അക്കരക്കൊട്ടിയൂരില്‍ ഭക്തര്‍ക്ക് പ്രവേശനം പറഞ്ഞിട്ടുളളത്. ബാക്കി സമയത്ത് ദേവിക്കൊപ്പം പ്രകൃതിയുമായി ചേര്‍ന്ന് ദേവന്‍ കുടികൊളളുന്നു എന്നാണ് വിശ്വാസം.

ദക്ഷയാഗം നടന്ന കൊട്ടിയൂർ

ദക്ഷയാഗം നടന്ന കൊട്ടിയൂർ

പ്രകൃതിയോടുചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങളാല്‍ ശ്രദ്ധേയമാണ് അക്കരെക്കൊട്ടിയൂര്‍. ദക്ഷയാഗം നടന്ന സ്ഥലം എന്ന നിലയിലാണ് കൊട്ടിയൂര്‍ അറിയപ്പെടുന്നത്. ദക്ഷന്റെ യാഗവും സതിയുടെ ജീവത്യാഗവും ശിവന്റെ താണ്ഡവവും തുടങ്ങിയത് ഇവിടെ നിന്നാണെന്നും പറയപ്പെടുന്നു. സതിപീഠങ്ങളുടെ തുടക്കത്തിനു കാരണവും ഈ സ്ഥമാണത്രെ. വാവലിപ്പുഴയിലെ മണിത്തറയും, അമ്മാറത്തറയും, ഓടപ്പൂവുമെല്ലാം ഭക്തരില്‍ വേറിട്ട അനുഭവമാകുന്നു. പൂജയും ആരാധനരീതികളും കൊണ്ട് കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ലാത്ത പ്രത്യകതകളാണ് കൊട്ടിയൂരിനുളളത്.

<strong>ഈ വർഷത്തെ ശിവരാത്രി ആഘോഷം മാര്‍ച്ച് 4 തിങ്കളാഴ്ച.. എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? ശിവരാത്രി മാഹാത്മ്യത്തിനു പിന്നിലെ കഥകൾ ഇങ്ങനെ!!</strong>ഈ വർഷത്തെ ശിവരാത്രി ആഘോഷം മാര്‍ച്ച് 4 തിങ്കളാഴ്ച.. എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? ശിവരാത്രി മാഹാത്മ്യത്തിനു പിന്നിലെ കഥകൾ ഇങ്ങനെ!!

English summary
Mahashivratri festival: Famous Shiva temples in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X