കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈനംദിന ജീവിതത്തിൽ കൃത്രിമ ബുദ്ധി; പുതിയ ചുവടുവെപ്പിനൊരുങ്ങി മലയാളി യുവാക്കള്‍...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതല്‍ രാജ്യം ചര്‍ച്ച ചെയ്ത ആശയങ്ങളാണ് മെയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്ന ഈ ആശയത്തെ രാജ്യം ഇരു കൈകളോടെയുമാണ് വരവേറ്റത്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിദേശ കമ്പനികളെ രാജ്യത്ത് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ തന്നെ ഒരു കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കളെ മുന്നില്‍ കണ്ട് അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇവിടെ.

മൂന്നുവര്‍ഷം മാത്രം പ്രായമുള്ള എവെന്‍ക്‌ സിസ്റ്റം പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന കമ്പനിയുടെ വിജയഗാഥ തുടങ്ങുന്നത് ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നാണ്. ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത് ഒരുകൂട്ടം മലയാളി ചെറുപ്പക്കാരും. വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലിചെയ്ത് പ്രവൃത്തി പരിചയമുള്ള സജിത്ത് ഇകെ, ദില്‍ജിത്ത് എം, അനുരൂപ് എം, രജീന്ത്, സന്ദീപ് എന്നിവരുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഇന്ന് എവെന്‍ക്‌ എന്ന കമ്പനിയായി വളര്‍ന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച് ഒരു ശരാശരി ഭാരതീയന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.

arificial intelligence

പ്രധാനമായും എംബഡഡ് ഡൊമെയ്‌നിലുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ് സേവനമാണ് ഇവര്‍ നല്‍കി വരുന്നത്. ഇവരുടെ പ്രധാന നേട്ടങ്ങളിലൊന്ന് വീട്ടുപകരണങ്ങള്‍ ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കാവുന്നതരത്തില്‍ മാറ്റിയെടുത്തു എന്നതാണ്‌. ഇതിനായി നമ്മുടെ വീട്ടുപകരണങ്ങളും മറ്റു ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും മൊബൈല്‍ ആപ്പ് വഴി ക്ലൗഡിലെയ്ക്ക് ബന്ധിപ്പിക്കുന്നു (IOT). അതുപോലെ തന്നെ മറ്റൊന്നാണ് clumpe...ഇന്ത്യയിലെ പല ഗ്രാമീണമേഖലകളിലം ഇന്നും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. ഇത്തരത്തില്‍ ഇന്റനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളില്‍ ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഈ ഉല്‍പ്പനം രൂപപ്പെടുത്തിയിരിക്കുന്നത്.

artificial intelligence

clumpeയില്‍ വീഡിയോ അല്ലെങ്കില്‍ ഡാറ്റ സേവ് ചെയ്താല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സമയങ്ങളിലും ഒന്നിലേറെ പേര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പറ്റും. അതുപോലെ തന്നെ ഇപ്പോള്‍ മറ്റൊരു നവോത്ഥാനപരമായ ഒരു ഉല്‍പ്പനം വിപണിയിലിറക്കാനൊരുങ്ങുകയാണ് കമ്പനി. ഒരു പോര്‍ട്ടമ്പിള്‍ മൈക്രോ യുപിഎസ് ആണ് അടുത്തതായി കമ്പനി പരിചയപ്പെടുത്തുന്ന ഉല്‍പ്പനം. powerpandaയെന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഡക്ട് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു അത്യാവശ്യ ഘടകമാകും എന്നതില്‍ സംശയമില്ല.എവെന്‍ക്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ സേവനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ www.avenchsystems.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

English summary
malayali youth with artificial intelligence project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X